Image

ജര്‍മനി ശൈത്യത്തിന്റെ പിടിയിലേക്ക് നീങ്ങുന്നു

Published on 20 November, 2018
ജര്‍മനി ശൈത്യത്തിന്റെ പിടിയിലേക്ക് നീങ്ങുന്നു
 

ബര്‍ലിന്‍: അടുത്ത വാരം മുതല്‍ ജര്‍മനി അടക്കമുള്ള യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ശൈത്യം ശക്തിപ്പെടുത്തുമെന്ന് കാലാവസ്ഥ പ്രവചനം.

പോയവാരം ഏറെക്കുറെ സൂര്യരശ്മികള്‍ ചൂട് പകര്‍ന്ന കാലാവസ്ഥ ആയിരുന്നു. നവംബര്‍ തുടങ്ങിയിട്ടും ശരിയായ ശൈത്യം സടകുടഞ്ഞ് എഴുന്നേറ്റില്ല എന്ന് വേണം പറയാന്‍.എന്നാല് മാസത്തിന്റെ മൂന്നാമത്തെ ആഴ്ചയിലെ ക്കു കടക്കുമ്പോള്‍ സൂര്യന്‍ മേഘ പാളികള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടും എങ്കിലും അന്തരീക്ഷ താപനില പൂജ്യമോ അതിലും താഴേക്കോ പോകും എന്നാണ് മുന്നറിയിപ്പ്.

ജര്‍മനിയുടെ കിഴക്കന്‍ മേഖലകളില്‍ മൈനസ് പത്ത് ഡിഗ്രി വരെ തണുപ്പ് ഉണ്ടാകുമെന്നും മഞ്ഞ് വീഴ്ചയും മൂടല്‍ മഞ്ഞും ഉണ്ടാകുമെന്നും അറിയിപ്പ് തുടരുന്നു.

തണുപ്പിന്റെ ആധിക്യത്താല്‍ മഞ്ഞ് ഉറഞ്ഞ് റോഡുകള്‍ മിനുസം ഉള്ളതാകും എന്നതിനാല്‍ വാഹനം സൂക്ഷിച്ചു ഓടിക്കണം എന്നും വേഗതയില്‍ നിയന്ത്രണം പാലിക്കണം എന്നും അധികൃതര്‍ മുന്നിയിപ്പ് നല്‍കിയിട്ടുണ്ട്.

ജര്‍മനിയിലെ പ്പോലെ തന്നെ മറ്റു ഇയു രാജ്യങ്ങളിലും തണുപ്പും മഞ്ഞ് വീഴ്ചയും ഉണ്ടാകുമെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക