Image

ഗൗരവം കുറഞ്ഞുവരുന്ന വോട്ടുകള്‍? (ബി ജോണ്‍ കുന്തറ)

Published on 19 November, 2018
ഗൗരവം കുറഞ്ഞുവരുന്ന വോട്ടുകള്‍? (ബി ജോണ്‍ കുന്തറ)
വോട്ടുചെയ്യുക, ഒരു ജനാധിപതയവ്യവസ്ഥിതിയില്‍, പൗരന്‍റ്റെ പാവനവും, മൗലികവുമായ അവകാശവും കര്‍ത്തവ്യവുമാണ്. എന്നാല്‍ ഇന്നത് അമേരിക്കയില്‍ പലേടത്തും, ഒരു തമാശ ആയി മാറുന്നു.

അതല്ലെ, ഇന്ന് ഫ്‌ലോറിഡയില്‍ നടക്കുന്ന വോട്ടെണ്ണല്‍ നാടകം കാണിക്കുന്നത്?1776ല്‍ ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ്പ്രഖ്യാപിച്ച സമയം മുതല്‍ വോട്ടവകാശം അമേരിക്കയില്‍ നിലവില്‍വന്നു.

ആദ്യകാലങ്ങളില്‍, വോട്ടവകാശം ഭൂസ്വത്തുള്ള വെള്ളക്കാര്‍ പുരുഷന്മാര്‍ക്കു മാത്രം.ഭരണഘടന രൂപീകരിച്ചപ്പോള്‍, ആര്‍ട്ടിക്കിള്‍ ഒന്ന് തിരഞ്ഞെടുപ്പിനെ വിശദീകരിക്കുന്നുണ്ടെങ്കിലും, വോട്ടെടുപ്പു നടത്തേണ്ട രീതികള്‍എല്ലാ സംസ്ഥാനങ്ങളുടേത് എന്ന് എഴുതി.ജോര്‍ജ് വാഷിംഗ്ട്റ്റനെ അമേരിക്കയുടെ ആദ്യ പ്രെസിഡന്‍റ്റ് ആയി തിരഞ്ഞെടുക്കുന്നതിന് അന്നത്തെ ജനസംഖ്യയില്‍ ആറു ശതമാനത്തിനു മാത്രമേ അവകാശമുണ്ടായിരുന്നുള്ളു.

.അതിനുശേഷം ഇവിടെ വിപ്ലവാന്മകമായ നിരവധി മാറ്റങ്ങള്‍ വോട്ടവകാശങ്ങളിലും രീതികളിലും സംഭവിച്ചിരിക്കുന്നു എല്ലാം എഴുതണമെങ്കില്‍ നിരവധി പേജുകള്‍ വേണം അതിനാല്‍ ഏതാനും പ്രധാനപ്പെട്ടവ സൂചിപ്പിക്കുന്നു.
1870 വരെ, പലേ സംസ്ഥാനങ്ങളും കറുത്ത വര്‍ഗക്കാര്‍ക്കു വോട്ടവകാശം നിഷേധിച്ചിരുന്നു എന്നാല്‍ 1870 ല്‍ അഞ്ചാം ഭരണഘടനാ ഭേദഗതി വര്‍ഗ്ഗ വിലക്ക് എടുത്തുമാറ്റി. 1868ല്‍ ജനനാവകാശപൗരത്വം നിലവില്‍വന്നു.1920ല്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കി.മറ്റൊരു പ്രധാന മാറ്റം പോള്‍ കരം മാറ്റി, പ്രായ പരിധി21 ല്‍ നിന്നും 18 ആയി താഴ്ത്തി.

എന്നാല്‍ ഇന്നു ഇവിടെ കാണുന്ന വെള്ളം ചേര്‍ത്ത, നിയത്രണംവിട്ട വോട്ടെടുപ്പു സംബ്രതായം തുടങ്ങുന്നത് 1980ല്‍ ടെക്‌സാസ് സംസ്ഥാനത്തില്‍ നിന്നും. എല്ലാ നല്ല തുടക്കങ്ങളും രീതികളും മനുഷ്യ നന്മക്കും സൗകര്യങ്ങള്‍ക്കുമായിരിക്കും. എന്നാല്‍ പിന്നീടത് സ്വാര്‍ത്ഥ താല്‍പ്പര്യക്കാര്‍, അഴിമതി പുരണ്ട ഒരു വ്യവസ്ഥിതി ആക്കിമാറ്റും അതുതന്നെ അമേരിക്കയില്‍ പലേ ഇടങ്ങളിലും തിരഞ്ഞെടുപ്പു രംഗത്ത് വന്നിരിക്കുന്നത്.

1845 ലാണ് കോണ്‍ഗ്രസ്, നവംബര്‍ ആദ്യ ചൊവ്വാഴ്ച ദേശീയ തിരഞ്ഞെടുപ്പു ദിനം എന്നു തീരുമാനിച്ചത് എന്നാല്‍ അതൊരു അവുധി ദിനമായി പ്രഖ്യപിച്ചില്ല കാരണം വോട്ടു ചെയ്യുക എന്നത് ഒരു പൗരധര്‍മം അതിന് ജോലിയോ മറ്റു കാരണങ്ങളോ ബാധകമല്ല

കാലിഫോര്‍ണിയ,ടെക്‌സാസ്‌നേ പോലുള്ള വലിയ ജനസാന്ദ്രതയും വിസ്താരവുമുള്ള സംസ്ഥാനങ്ങളില്‍ സമ്മതിദായകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും അവര്‍ക്ക് കൂടുതല്‍ ഉപാധികള്‍ നല്‍കുന്നതിനും നേരത്തേയുള്ള വോട്ടിങ്ങിനു തുടക്കമിട്ടു അതും ഒരു നല്ല ഉദ്ദേശം മുന്നില്‍ക്കണ്ട്.
പിന്നീട് പുറം രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും പ്രധാനമായും മറ്റു രാജ്യങ്ങളില്‍ നിയോജിച്ചിട്ടുള്ള പട്ടാളക്കാരുടെ ആവശ്യം പരിഗണിച്ചു തപാല്‍ മാര്‍ഗ്ഗമുള്ള വോട്ടിങ്ങും തുടങ്ങി. ഈ അടുത്ത കാലങ്ങള്‍ വരെ ഈ സജ്ജീകരണങ്ങളെല്ലാം കറതീര്‍ന്ന രൂപത്തില്‍ മുന്നോട്ടു പോയി.
2000 തിരഞ്ഞെടുപ്പു മുതല്‍ ഏതാനും സംസ്ഥാനങ്ങളില്‍, മുന്‍പേയുള്ളതും, തപാല്‍ മാര്‍ഗ്ഗ വോട്ടിങ്ങുകളും തികച്ചും വിശ്വസനീയമല്ല എന്ന പരാതികള്‍ രാഷ്ട്രീയ രംഗത്തു പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങി. 2000 ല്‍ ഫ്‌ലോറിഡയില്‍ നടന്ന വീണ്ടും വോട്ടെണ്ണല്‍ നാടകം പലരും ഓര്‍ക്കുന്നുണ്ടാകും.

ഇപ്പോള്‍ രാഷ്ട്രീയ അരങ്ങില്‍ സംസാര വിഷയം വോട്ടു ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകള്‍ വേണമോ എന്നതാണ്?ഇന്ത്യയിലെ തിരഞ്ഞെടുപ്പ് വ്യവസ്ഥിതിയുമായി താരതമ്യപ്പെടുത്തിനോക്കൂ.ഇന്ത്യയില്‍, തിരഞ്ഞെടുപ്പുനാള്‍,വോട്ടിംഗ് ബൂത്തുകള്‍ സ്ഥാപിച്ചിട്ടുള്ളെടങ്ങളില്‍, കനത്ത പോലീസ്സുരക്ഷ. തിരിച്ചറിയല്‍ രേഖയില്ലാതെ ഒരീച്ചക്കുപോലും പടിക്കുള്ളില്‍ കയറിക്കൂടാ.

അമേരിക്കയില്‍ കാറോടിക്കുന്നതിനു ലൈസന്‍സ് വേണം, ഫോട്ടോ ഐഡി ഇല്ലാതെ വിമാനയാത്ര പറ്റില്ല, ഒരു പാസ്‌പോര്‍ട്ട് കിട്ടണമെങ്കില്‍ ജനന രേഖകള്‍ സമര്‍പ്പിച്ചിരിക്കണം എന്നാല്‍ഗൗരവത്തോടെ സമീപിക്കേണ്ട, ഒരു രാജ്യത്തിന്‍റ്റെ ഭരണകര്‍ത്താക്കളെ നിയമിക്കുന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കുവേണമെങ്കിലും എങ്ങനെ വേണമെങ്കിലും വോട്ടു രേഖപ്പെടുത്താം

എന്നനിലയിലേയ്ക്ക്ഇവിടെസംവിധാനങ്ങള്‍നീങ്ങിക്കൊണ്ടിരിക്കുന്നു .ഒരു രാഷ്ട്രീയമുതലെടുപ്പ്ഇതിന്‍റ്റെപിന്നിലുണ്ടോഎന്നു സംശയിക്കേണ്ടിയിരിക്കുന്നു.
നാം, മറ്റുള്ള മൂന്നാംകിട, രാജ്യങ്ങള്‍ എന്നു വിശേഷിപ്പിക്കുന്ന രാജ്യങ്ങളില്‍ വോട്ടെടുപ്പു കാലങ്ങളില്‍ അവിടെല്ലാം തിരഞ്ഞെടുപ്പ് സത്യസന്ധമായും, സുതാര്യതയോടെയും നടക്കുന്നുണ്ടോ എന്നു നിര്ണ്ണ യിക്കുന്നതിന് വിദഗ്ദ്ധരെ അയക്കും. അമേരിക്കയിലും അതുപോലെ ഒരു അന്താരാഷ്ട്രീയ പ്രതിനിധിസംഘത്തെ കൊണ്ടുവരേണ്ടി വരും നമ്മുടെ വോട്ടെടുപ്പുകളില്‍ സത്യസന്ധതയും,സുതാര്യതയും പാലിക്കുന്നുണ്ടോ എന്നുപരിശോധിക്കുന്നതിന്.
Join WhatsApp News
Boby Varghese 2018-11-19 09:24:15
The Democrats will never agree for voter ID. They will go out of business if voter ID gets implemented.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക