Image

കേരളാ ടൂറിസം ഫ്രാങ്ക്ഫര്‍ട്ടില്‍ റോഡ് ഷോ നടത്തി

ജോര്‍ജ് ജോണ്‍ Published on 17 November, 2018
കേരളാ ടൂറിസം ഫ്രാങ്ക്ഫര്‍ട്ടില്‍ റോഡ് ഷോ നടത്തി
ഫ്രാങ്ക്ഫര്‍ട്ട്: കേരളാ ടൂറിസം ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഇന്ത്യന്‍ ടൂറിസം ഓഫീസ് എന്നിവരുമായി സഹകരിച്ച് ഒരു റോഡ് ഷോ നടത്തി. ഫ്രാങ്ക്ഫര്‍ട്ട് മാര്‍ക്കറ്റ് സ്ട്രാസെ 01 ലെ സ്റ്റാട്ട് ഹൗസില്‍ വച്ച് നടത്തിയ ഈ റോഡ് ഷോയില്‍ ജര്‍മനിയിലെ ക്ഷണിക്കപ്പെട്ട ജര്‍മന്‍-ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്ററ•ാര്‍ പങ്കെടുത്തു. ഇന്ത്യന്‍ ടൂറിസം ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അജിത് സിംഗ് പങ്കെടുത്തവരെയും അതിഥികളെയും സ്വാഗതം ചെയ്തു.  ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ പ്രതിഭാ പാര്‍ക്കര്‍ ഈ റോഡ് ഷോ ഉദ്ഘാടനം ചെയ്തു. ശ്രീമതി പ്രതിഭാ പാര്‍ക്കര്‍ സ്വയം നടത്തിയ കേരളാ ടൂര്‍ അനുഭവം വിവരിച്ച് ലോകത്തിലെ ഏറ്റവും മനോഹരമായ കേരളം സന്ദര്‍ശിക്കാര്‍ അവര്‍ ആഹ്വാനം ചെയ്തു.

കേരളത്തിന്റെ മനോഹാരിതയും, പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും, അവയുടെ മനോഹര ദ്യുശ്യങ്ങളും കാണിക്കുന്ന ഒരു വീഡിയോ കേരളാ ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്. പ്രദര്‍ശിപ്പിച്ചു. മണലാരാണവും, മരുഭൂമിയും, അഗ്ന്ദിപര്‍വതവും ഒഴിച്ച് എല്ലാം തികഞ്ഞ മനോഹരമായ മറ്റൊരു സ്ഥലം ലോകത്തില്‍ ഒരിടത്തും കാണാന്‍ സാധിക്കുകയില്ലെന്ന് റാണി ജോര്‍ജ് പറഞ്ഞു. ഈ റോഡ് ഷോയില്‍ പങ്കെടുത്ത ജര്‍മന്‍-ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്ററ•ാര്‍ കേരളാ ടൂറിസം റോഡ് ഷോയില്‍ പരിപൂര്‍ണ ത്യുപ്തരായി. അത്താഴവിരുന്നോടെ പരിപാടി അവസാനിച്ചു.

കേരളാ ടൂറിസം ഫ്രാങ്ക്ഫര്‍ട്ടില്‍ റോഡ് ഷോ നടത്തികേരളാ ടൂറിസം ഫ്രാങ്ക്ഫര്‍ട്ടില്‍ റോഡ് ഷോ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക