Image

ഫോമാ വാര്‍ത്തകള്‍ കേന്ദ്രീകൃതമാക്കും - പന്തളം ബിജു, പി. ആര്‍. ഓ.

Published on 14 November, 2018
ഫോമാ വാര്‍ത്തകള്‍ കേന്ദ്രീകൃതമാക്കും - പന്തളം ബിജു, പി. ആര്‍. ഓ.
ഡാളസ്: ഫോമായുടെ എല്ലാവിധ ഔദ്യോഗിക പത്രകുറിപ്പുകളും, പ്രസ്താവനകളും, വാര്‍ത്തകളും കേന്ദ്രികൃതമാക്കുമെന്ന് പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍ പന്തളം ബിജു തോമസ് അറിയിച്ചു.

ആഗോള മലയാളിയുടെ അമേരിക്കന്‍ മുഖമുദ്രയാണ് ഫോമാ. അമേരിക്കന്‍ മലയാളിയുടെ ശബ്ദത്തിന് ഒരുമയുടെ ധ്വനിയുണ്ട്. പ്രവാസത്തിന്റെ കനലില്‍ ഊതിക്കാച്ചിയ സഹനത്തിന്റെയും ഒത്തൊരുമയുടെയും തിളക്കമുണ്ടതിന്. അമേരിക്കാസിലുടനീളം വ്യാപരിച്ചുകിടക്കുന്ന മലയാണ്മയുടെ മണമുണ്ട് ഫോമായ്ക്. നമ്മള്‍ നമ്മളെ തിരിച്ചറിയണം. നമ്മുടെ ഒരുമയുടെ ശക്തി, സാമൂഹികമായ പരിവര്‍ത്തനങ്ങള്‍ക്കുതുകും വിധം ഉപകാരപ്പെടുത്തണം.

ഫോമായുമായി ബന്ധപ്പെടുന്ന വിഷയങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ തെറ്റില്ല. ഫോമായുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്ന തരത്തിലുള്ള വസ്തുതാവിരുദ്ധമായ വിഷയങ്ങളോ, ഔദ്യോഗികമായി അടിസ്ഥാനമില്ലാത്ത കാര്യങ്ങളോ ആരെങ്കിലും പ്രസിദ്ധീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്താല്‍ അന്വേഷിച്ച് അനന്തരനടപിടികള്‍ അടിയന്തിരമായി ഫോമാ സ്വീകരിക്കുന്നതായിരിക്കും. നവമാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തിപരമായ പോസ്റ്റിങ്ങുകള്‍ക്കും ഇത് ബാധകമായിരിക്കും.

ഫോമായുടെ പേരും, ലോഗോയും, പതാകയും പകര്‍പ്പകവാശ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുവാനുള്ള നടപടികള്‍ ഇതിനോടകം കൈയ്‌കൊണ്ടുകഴിഞ്ഞു. ഫോമായുടെ അനുമതിയില്ലാതെ ഇവ ദുരുപയോഗം ചെയ്യുന്നവരുടെ പക്കല്‍ നിന്നും അമേരിക്കയിലെ പകര്‍പ്പവകാശ നിയമപ്രകാരം ഈടാക്കുന്ന വലിയ പിഴകള്‍ ഫോമായുടെ ഫണ്ടിലേക്ക് മുതല്‍ക്കൂട്ടും.

ഒരു സര്‍ക്കാര്‍ സ്ഥാപനമായോ, രാഷ്ട്രീയകക്ഷിയായോ ഫോമായെ വിലയിരുത്തുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ലാഭേശ്ചയില്ലാതെ, ഒരു വലിയ പ്രവാസ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം നല്ലമനസ്സുകളുടെ പ്രസ്ഥാനമാണിത്. വിമര്‍ശനങ്ങള്‍ വിജയിത്തിലേക്കവട്ടെ, അതിനായി നമുക്ക് കൈകോര്‍ക്കാം. ഫോമായുടെ വാര്‍ത്തകളും റിപ്പോര്‍ട്ടുകളും ദയവായി പി. ആര്‍. ഓ യ്ക് അയച്ചുതരിക.
Join WhatsApp News
fomaa kumaran 2018-11-15 06:41:34
പന്തളം കാരാണല്ലൊ പ്രശ്‌നക്കാര്‍. ഫോമാ ജനകീയ സംഘടനയാണു. അത് എങ്ങനെ പേറ്റന്റ് ചെയ്യാന്‍ പറ്റും? അമേരിക്കന്‍ പതാക ടോയിലറ്റ് പേപ്പറില്‍ പ്രിന്റ് ചെയ്യുന്ന രാജ്യമാണിത്. അതു പോലെ പ്രസ് റിലീസ് കൊടുക്കുകയാണോ പത്രക്കാരുടെ പണി?
Pandalam Thommy 2018-11-15 09:16:20
entho valiya somebahvamanennu ellavarkum manassilayi.
John Thomas 2018-11-15 11:42:56
501 c 3 organization- ലോഗോയ്ക്ക് എന്ത് പേറ്റൻസി ??  പബ്ലിക് ഓർഗനൈസഷനിൽ നടക്കുന്ന അടിയും പിടിയുമൊക്ക പത്രമാധ്യമങ്ങളും സോഷ്യൽ മീഡിയയും റിപ്പോർട്ട് ചെയ്യും , അതല്ലേ ജനാധിപത്യം ..
കുറച്ചൊക്കെ വായനാശീലം നല്ലതാണു സുഹൃത്തേ ..
ഫോമാ ഫോകാന പ്രേമി 2018-11-15 14:27:34
ജനാധിപത്യത്തിൽ സ്വതന്ത്ര  മാധ്യമം  വിമർശനം  നിരൂപണം  എല്ലാം  അനിവാര്യമാണ്‌ .  അല്ലാതെ  മാധ്യമങ്ങൾ  എഴുത്തുകൾ  ആരുടെയും  മൗത്പിസുകൾ  ആകരുത് . ഫോമാ ഫൊക്കാനാ  പൊതു  പ്രസ്ഥാനമാണ്  ആരുടേയും  കുത്തകയല്ല .  ഞങ്ങൾ  ആരോഗ്യപരമായി  വിമർശിക്കും  തൂലിക  ചലിപ്പിക്കും . തമാശകൾ  കുറിക്കും . ഇപ്പോൾ  ഈ ഫോമാ  ഫോകാനകളുടെ  പോക്കുകൾ  അത്ര  ശരിയല്ല  ഞങ്ങൾക്ക്  ഒത്തിരി  വിമർശനം  ധീരമായി  കുറിക്കാനുണ്ട് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക