Image

ശബരിമലയില്‍ വാഹനങ്ങള്‍ക്ക് പോലീസിന്റെ പാസ് നിര്‍ബന്ധമാക്കി

Published on 09 November, 2018
ശബരിമലയില്‍ വാഹനങ്ങള്‍ക്ക് പോലീസിന്റെ പാസ് നിര്‍ബന്ധമാക്കി

തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡലകാലത്ത് എത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും പോലീസിന്റെ പാസ് നിര്‍ബന്ധമാക്കി. മണ്ഡലകാലത്ത് തീര്‍ഥാടകര്‍ പ്രാദേശിക പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് പാസ് ഉറപ്പാക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കി. പ്രളയത്തെ തുടര്‍ന്ന് പാര്‍ക്കിങ് മുഴുവനായും നിലയ്ക്കലിലേക്ക് മാറ്റിയിരുന്നു. പാസ് പതിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് നിലയ്ക്കലിലും മറ്റു പ്രദേശങ്ങളിലും പാര്‍ക്കിങ് അനുവദിക്കില്ല.

തീര്‍ഥാടന കാലത്ത് പ്രവര്‍ത്തിക്കുന്ന കടകളിലെയും മറ്റും എല്ലാ ജോലിക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. നിലയ്ക്കല്‍വരെ മാത്രമേ തീര്‍ഥാടകരുടെ വാഹനങ്ങള്‍ കടത്തിവിടൂ. പമ്പയിലേക്കും തിരിച്ചും കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നടത്തുമെന്ന് നേരത്തെതന്നെ അറിയിച്ചിരുന്നു. കൂടാതെ മണ്ഡലകാലത്ത് വിശ്വാസികള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓണ്‍ലൈനിലൂടെ ഇതുവരെ നാല് ലക്ഷത്തോളം പേര്‍ ബുക്ക് ചെയ്തതായാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക