Image

റോമിലെ കേരള ലത്തിന്‍ സമൂഹം തീര്‍ഥാടനം നടത്തി

Published on 09 November, 2018
റോമിലെ കേരള ലത്തിന്‍ സമൂഹം തീര്‍ഥാടനം നടത്തി

റോം: കേരള ലത്തിന്‍ കത്തോലിക്ക ഇടവകയായ വിശുദ്ധ ഫ്രാന്‍സീസ് സേവ്യര്‍ ദേവലായത്തിന്റെ ആഭിമുഖ്യത്തില്‍ വിശ്വാസികള്‍ റോമിലെ വിശുദ്ധ സ്ഥലങ്ങളില്‍ തീര്‍ഥാടനം നടത്തി. വികാരി ഫാ. സനു ഔസേഫിന്റെ നേതൃത്വത്തില്‍ സന്യസ്തരും വിശ്വാസികളും ഉള്‍പ്പെടെ ഇരുന്നൂറോളം മലയാളികള്‍ പങ്കെടുത്തു. 

റോമിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ സുബിയാകോയില്‍ സന്ദര്‍ശനം നടത്തിയ സംഘം, തിവോളിയിലെ വില്ലാ ദിഎസ്‌റ്റേയും കണ്ടാണ് മടങ്ങിയത്. മിലറ്റ് രാജപ്പന്‍, മാര്‍ഗരറ്റ്, ജോണ്‍, രൂപ, തേരേസിന തുടങ്ങിയ കമ്മിറ്റി അംഗങ്ങള്‍ തിര്‍ഥാടനത്തിന് നേതൃത്വം നല്‍കി. തീര്‍ത്ഥാടനത്തില്‍ പങ്കു ചേര്‍ന്ന എല്ലാവര്‍ക്കും വികാരി നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ജെജി മാത്യു മാന്നാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക