Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-20: സാംസി കൊടുമണ്‍)

Published on 09 November, 2018
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-20: സാംസി കൊടുമണ്‍)
അടുക്കളയോടു ചേര്‍ന്നഉള്ള ഒരു കുടുസുമുറി. മണിയറയാണ്. ചിട്ട വട്ടങ്ങള്‍ ഒന്നും ഇല്ലാതെ അവള്‍ കയറി വന്നു. പാല്‍ എന്ന സമ്പ്രദായം അവള്‍ കൊണ്ട ുവന്നിരുന്നു. അലക്കിത്തേച്ച ഒരു പഴയ കോട്ടന്‍ സാരി. വേറെ ഒരുക്കങ്ങള്‍ ഒന്നും ഇല്ലായിരുന്നു. ആദ്യമായി നിന്നെ കണ്ട പ്പോഴും അനാവശ്യമായ പ്രൗഡിയൊന്നും നീ കാണിച്ചില്ലല്ലോ.... മനസ്സില്‍ ഓര്‍ത്തു. പാല്‍ മേശപ്പുറത്തു വെച്ചവള്‍ അല്പം കാത്തു. എന്നിട്ട് പതുക്കെ പറഞ്ഞു. “”പാല്‍ കുടിക്കൂ. അല്ലെങ്കില്‍ പൂച്ച കുടിക്കും’’. അന്ധാളിച്ചു പോയി ഇതെന്തു കഥ. ആദ്യമായി ഒരാളോടു പറയുന്ന കാര്യം. അവളുടെ നിഷ്കളങ്കത അറിയുകയായിരുന്നു. തന്റെ നോട്ടത്തിലെ അപാകത മനസ്സിലാക്കിയിട്ടെന്നപോലെ അവള്‍ പറഞ്ഞു. “”ഇവിടാകെ പൂച്ചയുടെ ശല്യമുണ്ട ്. അയാള്‍ ഒരു ചെറുചിരിയോടെ പാല്‍ പകുതി കുടിച്ച് ആചാര പ്രകാരം പകുതി അവള്‍ക്കു നീട്ടി. “”വേണ്ട ഞാന്‍ പാലു കുടിക്കാറില്ല.’’ ബാക്കി കൂടി കുടിക്കാന്‍ അവള്‍ നിര്‍ബന്ധിച്ചു. പാല്‍ ശീലമല്ലാത്തതിനാല്‍ വയറ്റില്‍ മൂളുകയും ഞരങ്ങുകയും ചെയ്യുന്നു. ഒരു പൂച്ചയെപ്പോലെ. ഇനി എന്തേ എന്നയാള്‍ അവളെ നോക്കി. അവള്‍ ലൈറ്റണച്ചു വന്ന് കിടക്കയുടെ ഓരം ചേര്‍ന്ന് കിടന്നു. അവള്‍ ഉറക്കത്തിന്റെ താളത്തിലേക്കു വഴുതുകയാണ്. ഇരുട്ടില്‍ അവളുടെ മുഖം ഓര്‍മ്മയില്‍ പൊട്ടിയ കണ്ണാടിയിലെ ബിംബംപോലെ ചിതറിയിരിക്കുന്നു. കയ്യില്‍ കരുതിയിരുന്ന ടോര്‍ച്ച് അവളുടെ മുഖത്തേക്ക് തെളിച്ചു. പിന്നെയും മായുന്നു വീണ്ട ും ഉറപ്പിക്കുന്നു. ആ മുഖം ആത്മാവിലേക്ക് വലിച്ചെടുക്കയാണ്. ജന്മജന്മാന്തരങ്ങളിലേക്ക് ആ മുഖം അയാള്‍ ഒപ്പിയെടുക്കുകയായിരുന്നു.

ഉറക്കത്തിലും ഉണര്‍വ്വിലുമായി ഒന്നാം രാത്രി തീരുകയായിരുന്നു. രാവിലെ അവള്‍ കട്ടന്‍കാപ്പിയുമായി വന്നു. അവളുടെ കണ്ണുകളില്‍ ഞാന്‍ പറ്റിച്ചേ എന്ന ഭാവം ഉറങ്ങിക്കിടന്നിരുന്നുവോ?

അപരിചിതനെ കാണാന്‍ കൗതുകമാര്‍ന്ന കണ്ണുകളുമായി അളിയന്റെ കുട്ടികള്‍ തുറന്ന വാതിലിനു മുന്നില്‍ കവാത്തിന്റെ തിരക്ക്. നിഷ്കളങ്കരുമായുള്ള ചങ്ങാത്തം വേഗത്തില്‍ സ്ഥാപിച്ചു. അവളുടെ അമ്മ മുറിയാകെ ഒന്നോടിച്ചു നോക്കി ചെറുചിരിയോടു മരുമകന്റെ ഉള്ളറിയാനെന്നവണ്ണം മുഖത്തുനോക്കി ചിരിച്ചു. അതൊരു വിലയിരുത്തലായിരുന്നു. മച്ചില്ലാത്ത പുരയില്‍ രാത്രി മുഴുവന്‍ മിന്നിയ ടോര്‍ച്ചിന്റെ വെളിച്ചം നാത്തൂന്റെ മുഖത്തെ അലോസരം വെളിപ്പെടുത്തി. “ഒരു തനി കാള’ അവര്‍ ആ ദിവസത്തെയോര്‍ത്ത് ആരോടൊക്കെയോ പിന്നീട് പറഞ്ഞു. അളിയന്‍ രാവിലെ തന്നെ പുറപ്പെടാനുള്ള തിരക്കിലാണ്. ചന്ത ദിവസമാണ് നേരത്തെ കട തുറക്കണം. ഒരു ബീഡി ആഞ്ഞു വലിച്ച് അളിയന്‍ പോയി. എവിടെയും എന്തോ ഒരു പന്തികേടിന്റെ പിരിമുറുക്കം. അയാളും കാപ്പി കുടിയെന്ന ചടങ്ങു കഴിഞ്ഞ് പോകാന്‍ തയ്യാറായി. സ്റ്റുഡിയോ നേരത്തെ തുറക്കണം. പോകാന്‍ നേരം അവള്‍ ചോദിച്ചു. “”എപ്പോള്‍ വരും... നേരത്തെ വരില്ലേ...’’ അയാള്‍ ഒന്നും പറഞ്ഞില്ല. പകരം നിറം മങ്ങിയ അവളുടെ സാരിയിലേക്ക് നോക്കി. നോട്ടം മനസ്സിലാക്കിയിട്ടെന്നപോലെ അവള്‍ പറഞ്ഞു.

“”എനിക്ക് അധികം സാരികളൊന്നുമില്ല.’’ ആ വാക്കുകളില്‍ അവളുടെ ഇല്ലായ്മയുടെ ആഴം അയാള്‍ വായിച്ചു. അവള്‍ക്ക് അധികാരത്തോടെ ആവശ്യപ്പെടാന്‍ ആരാണുള്ളത്? അമ്മ നിസ്സഹായതയുടെ കേള്‍വി മാത്രമല്ലേ? ഉടയവന്‍ ഇല്ലാത്തവരുടെ വേദന....

“”സാരി വേണോ?...’’

“”വീട്ടിലുടുക്കാന്‍....’’ അവള്‍ മനസ്സു തുറന്നു.

യാത്രയില്‍ അയാള്‍ അറിയാതെ പോക്കറ്റു തപ്പി. ഇരുനൂറ്റമ്പതെ പോക്കറ്റിലുള്ളൂ. സാരിക്കെത്രയാകുമോ എന്തോ. ശിഷ്യന്‍ നേരത്തെ സ്റ്റുഡിയോ തുറന്നിരിക്കുന്നു. അവന്റെ മുഖമാകെ കറുത്തിരുണ്ട ിരിക്കുന്നു. അകാരണമായ ഒരു ഭയം. എന്താണാവോ സംഭവിച്ചിരിക്കുന്നത് അവന്‍ കാര്യത്തിലേക്കു കടന്നു.

“”ഞാന്‍ കല്യാണത്തിന്റെ ഫിലിം വാഷു ചെയ്തു. എന്തോ.... ഒരു തെളിച്ചമില്ലായ്മ.’’ അവന്‍ മുന്‍കൂര്‍ ജാമ്യം എടുക്കാനെന്നപോലെ പറഞ്ഞിട്ട് സേഫ്റ്റി പിന്നില്‍ കൊളുത്തി ഉണക്കാനിട്ടിരുന്ന ഫിലിം കാണിച്ചു തന്നു. മേഘം മൂടിയ ആകാശം പോലെ ഫിലിം ആകെ മൂടിയിരിക്കുന്നു. ഓവര്‍ ഡെവലപ്പു ചെയ്ത ഫിലിം. ഒന്നും പറഞ്ഞില്ല. ഗുêവിന്റെ കല്യാണ ഫോട്ടോ തന്നെ ശിഷ്യന്‍ പണി പഠിക്കാന്‍ തിരഞ്ഞെടുത്തവന് ഭാവിയുണ്ടെ ന്നുള്ളിലോര്‍ത്തു.

അനേകം തിരുത്തലുകളിലൂടെ മനുഷ്യന്‍ നാളെകളിലേക്ക് ചവിട്ടി കയറുകയാണല്ലോ? താനും എന്തെല്ലാം ചെയ്തിരിക്കുന്നു. പോലീസ് സ്റ്റേഷനില്‍ “എസ്സെ’യുടെ യാത്രഅയപ്പിന് ഫിലിം ഇല്ലാതെ ഫോട്ടോ എടുത്തത്. പടം പിടിക്കാന്‍ വിളിച്ചപ്പോള്‍ ഫീല്‍ഡു ക്യാമറയില്‍ ഫിലിം ഇല്ല എന്നത് മനഃപൂര്‍വ്വം മറന്നു. ഓര്‍ത്താലും പോയി വാങ്ങാന്‍ കൈയ്യില്‍ നയാപൈസ ഇല്ലാത്ത അവസ്ഥ. കടം വാങ്ങി ഫിലിം വാങ്ങിയാല്‍ തന്നെ, തിരികെ കൊടുക്കാന്‍ പോലീസുകാരില്‍ നിന്നും പണം കിട്ടില്ലെന്നും ചോദിക്കാന്‍ പറ്റില്ലെന്നും ഉറപ്പായിരുന്നു. അതുകൊണ്ട ് രണ്ട ും കല്പിച്ചൊരു കളി. സമൃദ്ധമായ ചായ സല്‍ക്കാരവും സ്വീകരിച്ച് ഇറങ്ങുമ്പോള്‍ വെറുതെ എന്നപോലെ പറഞ്ഞു, “സാറെ, നല്ല വെയിലായിരുന്നു. കഴുകി നോക്കിയിട്ടു പറയാം.” നെഞ്ച് നന്നായി കേളി കൊട്ടുന്നുണ്ട ായിരുന്നു. രണ്ട ുദിവസം കഴിഞ്ഞ് പണ്ടെ ങ്ങോ കേടായ ഒരു ഫിലിം കാണിച്ചു പറഞ്ഞു, ഞാനന്നേ പറഞ്ഞതല്ലേ നട്ടുച്ചെയ്‌ക്കെടുത്താല്‍ ശരിയാകത്തില്ലെന്ന്. പോലീസുകാരന്റെ പ്രതിയുടെ മേലുള്ള ചുഴിഞ്ഞു നോക്കുന്ന കണ്ണുകള്‍ക്കു മുന്നില്‍ ഒന്നു പതറിയെങ്കിലും പിടികൊടുക്കാതെ കഥകളി ആടി. സ്റ്റുഡിയോക്കാരന്റെ കല്യാണ ഫോട്ടോ നോക്കിയിരിക്കുന്നവരോട് പറയുവാനുള്ള നുണകളുടെ ഒരു കൂട്ടം മനസ്സില്‍ തെളിഞ്ഞു വരുന്നു.

ജീവിതം ഒരു വലിയ നുണയാണ്. പറഞ്ഞൊപ്പിക്കുന്നവന്റെ നാവിലെ സരസ്വതിക്കൊപ്പം ആടിത്തിമിര്‍ക്കാന്‍ അറിയുന്നവന്‍ വിജയി. നാലുമണിക്ക് സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങി. പ്രസ്സിലെ കുറുപ്പു സാറിനോട് ഒരു ഇരുനൂറ് വാങ്ങി. തികയാതെ വന്നാലോ? കറുപ്പില്‍ പുള്ളികളുള്ള ഒരു സാരി. ഇഷ്ടപ്പെടുമോ ആവോ. മുന്‍പരിചയമില്ലാത്തവന്റെ നിഷ്കളങ്കതയോടെ നൂറ്റമ്പതിന്റെ സാരി പൊതിയാന്‍ പറഞ്ഞപ്പോള്‍, കടക്കാരന്‍ ചോദിച്ചു. വേറൊന്നും വേണ്ടേ ? വേറെ എന്ത് എന്ന മറുനോട്ടത്തിന് കടക്കാന്റെ അജ്ഞന്‍ എന്ന കൊടും നോട്ടം. “”ആദ്യമായിട്ടാ…?” അയാള്‍ ചോദിച്ചു. “”ഉം...’’ “”അടിയളവുകള്‍’’ വീണ്ട ും കടക്കാരനെ വെറുതെ നോക്കി. അളവുകള്‍ എടുക്കാനുള്ള സാവകാശം ലഭിച്ചില്ലെന്നയാളോടു പറയണോ, സ്വയം സംശയിച്ചു നില്‍ക്കുന്നവന്റെ മേല്‍ ഫലിതത്തിന്റെ ഒരു നോട്ടമെറിഞ്ഞ്, കടക്കാരന്‍ മറ്റൊരിരയൊ തേടി പോയി.

അവള്‍ കൈയ്യില്‍ ഒരു ചൂലുമായി ചിരിച്ചു. മുറ്റം അടിച്ചു വാരിയിട്ടും, കയറി പോകാതെ പൊട്ടും പൊടിയും തൂത്തുതൂത്തവള്‍ നില്‍ക്കുകയാണ്. ഒരാള്‍ക്കുവേണ്ട ി. സന്ധ്യയ്ക്ക് എല്ലാ വീടുകളിലും എത്തുന്ന സരസ്വതി ദേവിക്കായി മാത്രമല്ല ഇന്നവള്‍ അടിച്ചുവാരി കാത്തുനിന്നത്. ജീവിതം പുതുമയുള്ളതായിരിക്കുന്നു.

സാരിയുടെ പൊതി അവള്‍ ആര്‍ത്തിയോടെ തുറന്നു നോക്കി.

“”ഇഷ്ടമായോ?’’

അവള്‍ ഒന്നും പറഞ്ഞില്ല. പൊതിയും അടുക്കിപ്പിടിച്ച് അവള്‍ അകത്തേക്കു പോയി. അവളുടെ കണ്ണുകളില്‍ സന്തോഷത്തിന്റെ തിരയിളക്കം. അവളുടെ മാത്രമായ ഒരാള്‍ ഉണ്ട ായിരിക്കുന്നു. അവള്‍ ഉള്ളില്‍ ആഹ്ലാദിച്ചു.

രാത്രിയില്‍ വിളക്കണച്ചു കിടക്കുമ്പോള്‍ അയാള്‍ പറഞ്ഞു. “”ആദ്യ രാത്രി പൂച്ച കൊണ്ട ുപോയി....’’ അവള്‍ ചിരിച്ചു. അവള്‍ അധികം വര്‍ത്തമാനം പറഞ്ഞില്ല. കാതുകളെ ഭയന്നിട്ടോ എന്തോ?.... അറിയും തോറും അവളെ അയാള്‍ സ്‌നേഹിച്ചു. ജാഡകളില്ലാതെ, അറിവിന്റെ പൊങ്ങച്ചങ്ങളും ഭാരങ്ങളുമില്ലാതെ, അവളും അയാളെ സ്‌നേഹിച്ചു.

ഉടയവര്‍ ഇല്ലാത്തതിന്റെ വേദനകള്‍ അറിയുന്ന ചില നേരങ്ങള്‍.... കൊണ്ട ാക്കല്‍ എന്ന ചടങ്ങിനു വരാന്‍ കൂട്ടാക്കാത്ത അളിയന്റെയും നാത്തൂന്റെയും ഭാവത്തില്‍ നിന്നും ഞങ്ങളെക്കൊണ്ട ിത്രയൊക്കയേ കഴിയൂ എന്നു പറയാതെ പറയുകയായിരുന്നു.

“”വേണ്ട ആരും വേണ്ട ഞാനവളെ കൊണ്ട ു പൊയ്‌ക്കൊള്ളാം.’’ പക്ഷേ അമ്മ തേങ്ങി.

“”മോനേ അവള്‍ക്കാരുമില്ലെന്നു നാട്ടുകാര്‍ പറയില്ലെ... ഞാന്‍ കൂടി വരാം.’’ അമ്മ മനസ്സ്!

ചെന്നു കയറിയിടത്തും സ്വീകരണം തണുത്തതായിരുന്നു. “”ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി.’’ സ്വകാര്യമായി അവളോടു പറഞ്ഞു. അവള്‍ക്ക് പരാതികള്‍ ഇല്ലായിരുന്നു. അപ്പനുള്ളപ്പോള്‍ അവള്‍ സദാ പരാതിക്കാരിയായിരുന്നു. കേള്‍ക്കാന്‍ അവളുടെ അപ്പനു മനസ്സുണ്ട ായിരുന്നു. അപ്പനുശേഷം അവള്‍ ബാധ്യതയായിരുന്നു. അപ്പോള്‍ അവഗണിക്കപ്പെടേണ്ട വള്‍. അവഗണന! അതു മനസ്സിനു തീ പിടിപ്പിക്കും.

കിടപ്പു മുറിയില്‍ നിന്നും അടുക്കള കടന്നുവേണം വെളിയിലൊന്നിറങ്ങാന്‍. കിടപ്പു മുറിക്ക് പുറത്തേക്കൊരു വാതില്‍. ആ വാതില്‍ ഒത്തിരി ഒത്തിരി സ്വകാര്യകതകള്‍ക്കുള്ള വാതില്‍. പക്ഷേ ആശാരി വന്നപ്പോള്‍ പെങ്ങള്‍ പറഞ്ഞു “”ഈ പുരയില്‍ തൊടരുത്. ഉള്ളാകെ കലങ്ങിപ്പോയി. ഇന്നലെ വരെ എന്റേതും നിന്റേതുമല്ലാത്ത നമ്മുടെ വീട്. ഇന്ന് എന്റേതല്ലാതായിരിക്കുന്നു. ചോദ്യചിഹ്നമായി ഉയര്‍ന്ന പുരികങ്ങളെ നോക്കി അളിയന്‍ പറഞ്ഞു.’’

“”ഈ വീട് ഞാന്‍ വിലയാധാരമാക്കി. നിങ്ങള്‍ ഉടനെ ഇവിടെ നിന്നിറങ്ങണമെന്നു ഞാന്‍ പറയില്ല. പക്ഷേ....’’ ആ പക്ഷേ വലിയ ഒരു വാളായി ഉള്ള് കീറി മുറിച്ചു.

അമ്മ ഒന്നും അറിയാത്തതുപോലെ തിണ്ണയില്‍ അപ്പച്ചന്റെ ഒഴിഞ്ഞ ചാരു കസേരയ്ക്കു ചുവട്ടില്‍ ഇരിക്കുന്നു.

“”എന്താണമ്മേ.....’’

“”ഞാന്‍ പറയാം.’’ അളിയന്‍ തുടര്‍ന്നു. “”പലപ്പോഴായി അമ്മ പണം വാങ്ങി. ജോളിയെ നേഴ്‌സിങ്ങിനു വിട്ട വകയില്‍.... പിന്നെ ജോയിക്ക് ഡല്‍ഹിയില്‍ ഫ്‌ളാറ്റു വാങ്ങാന്‍ മുപ്പതിനായിരം. അമ്മ ചോദിച്ചതിനൊക്കെ ഞാന്‍ പണം കൊടുത്തു. ഇതിനൊക്കെ എനിക്ക് വെറുതെ കൊടുക്കാന്‍ പറ്റത്തില്ലല്ലോ.... ഞാന്‍ രേഖയുണ്ട ാക്കി, നിന്റെ പെങ്ങളുടെ പേരില്‍ ഞാന്‍ വിലയാധാരമാക്കി.’’ എന്താ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടേ ാ എന്ന മട്ടില്‍ അളിയന്‍ എല്ലാവരെയും നോക്കി.

ഒന്നും പറയുവാന്‍ തോന്നിയില്ല. ചുറ്റും തീരുന്ന ചതിക്കുഴിയുടെ ആഴം തിരിച്ചറിയുകയായിരുന്നു. ഇറക്കിവിടുന്നതിനുമുമ്പ് ഇറങ്ങണം. എങ്ങോട്ട്. സിസിലിയുടെ ഉദരത്തില്‍ ഒരു കുരുന്ന് ഉരുവായി വരുന്നു.

അവളുടെ അടിയവറിന്റെ കുളിര്‍മ്മയില്‍ തലോടി അയാള്‍ ചോദിച്ചു. “”നിനക്കു വിഷമമുണ്ടേ ാ?’’ അവള്‍ ഒന്നും പറഞ്ഞില്ല. അവള്‍ ആലോചനയിലായിരുന്നു. ഒടുവില്‍ വളരെ മൃദുവായി അവള്‍ ചോദിച്ചു. “”ഈ പ്രതിസന്ധിയില്‍.... ഇതു വേണോ?’’.... കടിഞ്ഞൂല്‍ പേര്‍.... അതു പെണ്‍വീട്ടുകാരുടെ ചുമതലയാണ്. പക്ഷേ എനിക്ക് ആരാണുള്ളത്. നിസ്സഹായയായ ഒരമ്മ.... അവളുടെ കണ്ണുകള്‍ ഒഴുകാന്‍ തുടങ്ങി. അയാള്‍ അവളുടെ ചുമലില്‍ തലോടി. “”പ്രതിസന്ധികളെ അതിജീവിക്കുന്നവരാണ് ഭൂമിയുടെ ഉപ്പ്. നീയും ഞാനും അധീരരാകാന്‍ പാടില്ല.’’

“”ഞാന്‍ അങ്ങനെ ചിന്തിക്കാന്‍ പോലും പാടില്ലായിരുന്നു അല്ലേ? ഏതൊരു സ്ത്രീയും കൊതിക്കുന്ന ഈ അസുലഭ നിമിഷത്തില്‍ എന്റെ ചിന്തയില്‍ വിഷമായിരുന്നു അല്ലേ? അത് എനിക്ക് എന്റെ ഉദരത്തിലെ നമ്മുടെ കുഞ്ഞിനോടുള്ള സ്‌നേഹക്കുറവുകൊണ്ട ല്ല. അതു പിറക്കാന്‍ പോകുന്ന ഈ അന്തരീക്ഷത്തെ ഓര്‍ത്തുള്ള ഭയംകൊണ്ട ാണ്. ആ കുഞ്ഞ് നമ്മളെ എന്നും ശപിക്കും എന്ന ഭയം. എരിതീയില്‍നിന്നും വറച്ചട്ടിയിലേക്ക് എറിയപ്പെട്ടവളുടെ വിധി. എന്നോട് പിണങ്ങരുത്. നമുക്ക് ഒന്നിച്ച് പൊരുതാം.’’ അതൊരു കരാറായിരുന്നു.

അയാള്‍ ഉള്ളില്‍ കരഞ്ഞു. അവ്യക്തമായ എന്തോ ഭാരത്താല്‍ അയാളുടെ ഹൃദയം തേങ്ങി. വേറിട്ട വഴികളിലൂടെ നടക്കാന്‍ കൊതിച്ചവന്‍. ചതുപ്പു നിലത്തില്‍ ഒരു പിടിവള്ളിക്കായി കൊതിക്കുന്നു. പ്രത്യയ ശാസ്ത്രങ്ങള്‍ പാഴ്‌വാക്കുകളാകുമ്പോള്‍.... ബലമില്ലാത്ത മനസ്സുകള്‍ അഭയം തേടുന്ന ദൈവങ്ങള്‍ എവിടെ? ദുര്‍ബ്ബലന്റെ സൃഷ്ടിയാണ് ദൈവമെന്ന് സ്റ്റഡി ക്ലാസ്സുകളില്‍ ആവര്‍ത്തിച്ചു കേട്ട സൂക്തങ്ങള്‍ മനസ്സില്‍ ഉറപ്പിച്ച്, ദൈവങ്ങളെ വില്പനച്ചരക്കാക്കി മാറ്റിയ മതങ്ങളെ തള്ളിപ്പറഞ്ഞ്, മതങ്ങളും ദൈവങ്ങളുമില്ലാത്ത സ്വതന്ത്ര്യമായ ഒരു പ്രപഞ്ചത്തെ സ്വപ്നം കണ്ട മനസ്സ് ഒരു കൈ സഹായത്തിനായി ചുറ്റും നോക്കുന്നു.

മനുഷ്യന്‍ നിരന്തരം പരുവപ്പെടലുകള്‍ക്കും പരിവര്‍ത്തനപ്പെടലുകള്‍ക്കും വിധേയനായിക്കൊണ്ട ിരിക്കുകയാണ്. വയലില്‍ മുളച്ച നെല്‍ച്ചെടികള്‍ കാറ്റിന്റെ കൈ വേലയാല്‍ പരുവപ്പെട്ട്, സ്വര്‍ണ്ണനിറമുള്ള നെല്‍മണികള്‍ വിളയിക്കുന്നതുപോലെ, പ്രകൃതി നമ്മുടമേല്‍ നിരന്തരം പ്രഹരിച്ചുകൊണ്ട ിരിക്കുകയാണ്. സാഹചര്യങ്ങള്‍ക്കൊപ്പിച്ചവന്‍ സ്വയം മാറുന്നു. അവനു ന്യായങ്ങളുണ്ട ാകാം. അല്ലെങ്കില്‍ അവന്‍ സ്വയം ന്യായീകരിക്കും. പള്ളിയില്‍ വെച്ച് കല്യാണം കഴിക്കില്ലെന്നു ശിവനോടും വിജയനോടും എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു. അപ്പോഴും വിജയന്‍ പറയുമായിരുന്നു. “”വെറും വാക്കുകള്‍.’’ അതല്ലായിരുന്നുവോ ശരി. വേണമെങ്കില്‍ പറയാം ദൈവത്തേയും മതങ്ങളേയും വേണ്ട ാത്ത ഒരു പെണ്ണിനെ കണ്ടെ ത്തിയില്ലാ എന്ന്. അതു തീര്‍ത്തും ശരിയാണോ? സുലോചന.... അവള്‍ ദൈവനിഷേധി ആയിരുന്നുവോ? പക്ഷേ അവള്‍ തല്പരയായിരുന്നു. ഉന്നത വിദ്യാഭ്യാസമുള്ള ജാംബവ കുലജാതയായ അവള്‍ സ്റ്റുഡിയോയിലെ വരവു പോക്കുകളില്‍ അവളുടെ കണ്ണുകള്‍ എല്ലാം പറയാതെ പറയുന്നുണ്ട ായിരുന്നു. പക്ഷേ കണ്ട ില്ലാ എന്നു നടിച്ചു. ആദര്‍ശത്തിനുവേണ്ട ി എന്തെങ്കിലും ചെയ്തു എന്നു പറയുന്നതല്ലല്ലോ വിവാഹം. ഇപ്പോള്‍ എന്തേ ഇങ്ങനെ ഒക്കെ ചിന്തിക്കാന്‍. പടവുകള്‍ എങ്ങും പിഴച്ചില്ല എന്നുറപ്പിക്കാന്‍. മറ്റൊന്നായിരുന്നുവെങ്കില്‍ ഇതിലും മെച്ചമാകുമായിരുന്നുവോ? സ്വന്തം പരാജയത്തെ മറയ്ക്കുവാന്‍ പഴുതുകള്‍ തേടുന്നവന്റെ മനസ്സ്. സ്വന്തമായി കയറി കിടക്കാന്‍ ഒരിടമില്ലാത്തവന്റെ മനസ്സിന്റെ വിഭ്രമങ്ങള്‍. ഒന്നിമില്ലാത്തവന്റെ ഓര്‍മ്മകള്‍.

പണ്ട ്.... ജോസഫ് എന്നൊരാള്‍, തന്റെ ഗര്‍ഭിണിയായ ഭാര്യയേയും കൂട്ടി കയറിക്കിടക്കാനൊരിടത്തിനായി അവന്റെ അപ്പന്റെ പട്ടണത്തില്‍ അലയുന്നു.

ഇന്ന്.... ഇവിടെ ജോസ് എന്നൊരാള്‍ ഗര്‍ഭിണിയായ ഭാര്യയേയും ചേര്‍ത്ത് തന്റെ അപ്പന്റെ ഭവനത്തില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു.

സിസിലി കരഞ്ഞു കരഞ്ഞ് ഉറങ്ങി. ജോസിന്റെ മനസ്സ് പലവഴികളില്‍ നടക്കുന്നു. എവിടെയെങ്കിലും ഒരു വാടകവീട്....

അമ്മച്ചി രാവിലെ വാതില്‍ക്കല്‍. ആ കണ്ണുകള്‍ കരഞ്ഞു കലങ്ങിയിട്ടുണ്ട ായിരുന്നു. രാത്രി മുഴുവന്‍ ഉറങ്ങിയിട്ടില്ല. സിസിലി അടുക്കളയില്‍... അമ്മച്ചി കട്ടിലില്‍ അവന്റെ അടുത്തിരുന്നു. തലയില്‍ തലോടി പറഞ്ഞു.

“”മോനേ... ഞാനൊന്നും ഓര്‍ത്തില്ല. അവന് മുപ്പതിനായിരം വേണമെന്നു പറഞ്ഞപ്പോള്‍ അവര്‍ കൊടുക്കാമെന്നു പറഞ്ഞു. എന്നെക്കൊണ്ട ു ഏതൊക്കയോ കടലാസുകളില്‍ ഒപ്പിടീവിച്ചു.” അമ്മച്ചി കരയുന്നു. അയാള്‍ എഴുന്നേറ്റിരുന്ന് അമ്മയെ ആശ്വസിപ്പിച്ചു.

“”സാരമില്ല. അപ്പന്റെ മുതല്‍ കിട്ടാത്ത ദുഃഖം എനിക്കില്ല. ഒക്കെ എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട ്.’’

“”വേണ്ട ... ഞാന്‍ ജീവിച്ചിരിക്കുന്നേടത്തോളം നിങ്ങള്‍ എങ്ങോട്ടും പോകണ്ട ....’’ അമ്മച്ചി എന്തോ ആലോചിച്ച് ഉറച്ചതുപോലെ ആയിരുന്നു. “”അപ്പച്ചന്‍ ഇരുന്ന ഈ തിണ്ണയിലിരുന്നെനിക്ക് കണ്ണടക്കണം. അതു കഴിഞ്ഞ് നിങ്ങള്‍ എന്താണെന്നുവച്ചാല്‍ ചെയ്‌തോ.....’’ അമ്മച്ചി എല്ലാവരോടുമായി തീരുമാനം അറിയിച്ചു. പെങ്ങളുടെ മുഖം ഇരുണ്ട ു. അളിയന്‍ ഒന്നും പറഞ്ഞില്ല.

(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക