Image

ഭീഷണിക്ക്‌ മുന്നില്‍ ബിജെപി വഴങ്ങില്ലെന്ന്‌ ശ്രീധരന്‍പിള്ള

Published on 09 November, 2018
ഭീഷണിക്ക്‌ മുന്നില്‍ ബിജെപി വഴങ്ങില്ലെന്ന്‌ ശ്രീധരന്‍പിള്ള

പയ്യന്നൂര്‍:  സിപിഎം  ഭീഷണിക്ക്‌ മുന്നില്‍ ബിജെപി വഴങ്ങില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്‌.ശ്രീധരന്‍പിള്ള. കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച്‌ ചേര്‍ന്ന്‌ തന്നെ വേട്ടയാടുകയാണെന്നും ശബരിമലയെ തകര്‍ക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച്‌ നീങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.

നിരീശ്വര വാദത്തിനായി ശബരിമലയെ തകര്‍ക്കുക എന്ന ലക്ഷ്യമാണ്‌ സിപിഎമ്മിനുള്ളത്‌. മതപരമായ ആചാരാനുഷ്‌ഠാനങ്ങള്‍ അനുവര്‍ത്തിക്കാന്‍ പാടില്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ്‌ തീരുമാനമാണ്‌ കോടതി വിധിയുടെ മറവില്‍ ഇവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി. പയ്യന്നൂരില്‍ നിന്നും തലശേരിയിലേക്കുള്ള യാത്രയ്‌ക്കിടെ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി കോടതി വിധിക്കെതിരല്ല. ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്ന്‌ പോലീസ്‌ കേസെടുത്തതിനെ കുറിച്ചായിരുന്നു ശ്രീധരന്‍പിള്ളയുടെ പ്രതികരണം.

അതേസമയം എറണാകുളം പോലീസ്‌ നിയമോപദേശം തേടിയപ്പോള്‍ കേസ്‌ നിലനില്‍ക്കുന്നതല്ല എന്ന്‌ കണ്ടതിനാല്‍ കേസെടുത്തില്ലെന്നും എന്നാല്‍ ഇതേ സംഭവത്തില്‍ കോഴിക്കോട്‌ പോലീസ്‌ കേസെടുത്തത്‌ വിചിത്രമാണ്‌. ഭരണത്തിലെ നിയമവാഴ്‌ച എങ്ങോട്ടാണ്‌ പോകുന്നതെന്ന്‌ ഇത്‌ വ്യക്തമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക