Image

ചലച്ചിത്രമേള; ഓണ്‍ലൈനായി ഇന്നുമുതല്‍ രജിസ്റ്റര്‍ ചെയ്യാം

Published on 09 November, 2018
ചലച്ചിത്രമേള; ഓണ്‍ലൈനായി ഇന്നുമുതല്‍ രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്‌എഫ്‌കെ) പങ്കെടുക്കാനായി ഇന്ന്‌ മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. 7,500 ഡെലിഗേറ്റ്‌ പാസുകളാണ്‌ ഓണ്‍ലൈനായി ലഭിക്കുക.

ഇന്നു മൂന്നു മണിക്ക്‌ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡെലിഗേറ്റ്‌ ഫീസായ 2000 രൂപ മന്ത്രി എ.കെ.ബാലനു നല്‍കി രജിസ്‌ട്രേഷന്‍ ഉദ്‌ഘാടനം ചെയ്യും.

അതേസമയം പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പരമാവധി ചെലവു ചുരുക്കിയും സര്‍ക്കാര്‍ ധനസഹായം ഇല്ലാതെയും മേള നടത്തുന്നതിനാല്‍ ഇത്തവണ ചലച്ചിത്ര പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ ആര്‍ക്കും തന്നെ സൗജന്യ പാസ്‌ ഇല്ല. ആകെ 3.25 കോടിയാണു മേളയുടെ ചെലവ്‌. ഇതില്‍ രണ്ടു കോടി രൂപ ഡെലിഗേറ്റ്‌ പാസ്‌ വില്‍പനയിലൂടെ കണ്ടെത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക