Image

നഷ്ടപ്പെടുത്തിയ മാര്‍തോമാ പൈതൃകം (ചാക്കോ കളരിക്കല്‍)

Published on 08 November, 2018
നഷ്ടപ്പെടുത്തിയ മാര്‍തോമാ പൈതൃകം (ചാക്കോ കളരിക്കല്‍)
എന്നെ സംബന്ധിച്ചിടത്തോളംമാര്‍ തോമാക്രിസ്ത്യാനികളുടെ ചരിത്രവുംപൈതൃകവും പഠിച്ചുപോയത് വേദനയായി. മാര്‍തോമാ നസ്രാണി കത്തോലിക്കാസഭയില്‍ എന്‍റെ പൂര്‍വീകര്‍ജനിക്കാനും ഞാന്‍ആസഭയെ സ്‌നേഹിക്കാനും കാരണമായത് സങ്കടമായി. മാര്‍തോമാ നസ്രാണികത്തോലിക്കരുടെ മേലധ്യക്ഷന്മാര്‍ (സീറോ മലബാര്‍ മെത്രാന്‍സിനഡ്) ഒറ്റക്കെട്ടായി അവര്‍ സംരക്ഷിക്കാന്‍ കടപ്പെട്ടിരിക്കുന്ന മാര്‍തോമാപാരമ്പര്യത്തെയും പൈതൃകത്തെയുംഎന്നന്നേയ്ക്കുമായി ഇല്ലാതാക്കിയത് ദുഃഖകരമായി.

ഏതൊരു സഭയ്ക്കും (റീത്തിനും)അതിന്‍റെതായ ചരിത്രവുംഅതിനെ മറ്റ്‌സഭകളില്‍നിന്നുംവേര്‍തിരിക്കുന്ന കൃത്യമായ അതിരുകളുമുണ്ട്. വസ്തുശാസ്ത്രത്തിലാണെങ്കില്‍ അത്തരംഅതിരുകളെ 'പ്രാകാരവിധി' കള്‍എന്നുപറയും. ഒരുസഭയെ സംബന്ധിച്ചുചിന്തിക്കുമ്പോള്‍ അതിന്‍റെ പ്രാകാരവിധികള്‍ ദൈവശാസ്ത്രം, ആരാധനക്രമം, ആധ്യാത്മികത, ശിക്ഷണക്രമം, ഭക്താഭ്യാസങ്ങള്‍, പാരമ്പര്യങ്ങള്‍, ഭരണരീതികള്‍, സാമൂഹ്യവും സാംസ്കാരികവുമായഘടകങ്ങള്‍ തുടങ്ങിയവയാണ്.

ആപ്രാകാര വിധികളാണ് ഭാരതീയ െ്രെകസ്തവ സമുദായത്തിന്‍റെയും സഭകളുടെയുംഅസ്തിത്വത്തിന്റെ നിദാനം. അപ്പോള്‍ നസ്രാണിപാരമ്പര്യബന്ധങ്ങളെ വിളംബരംചെയ്യുന്നസ്മാരകങ്ങളാണ് പൈതൃകപ്രാകാരവിധികള്‍.
കാലികങ്ങളായമാറ്റങ്ങള്‍ സഭയില്‍കൊണ്ടുവരുമ്പോള്‍ അതിന്‍റെചരിത്രത്തെയുംപൈതൃകത്തെയും മുറിവേല്‍പ്പിക്കുന്നവ ആയിരിക്കാന്‍പാടില്ല. ചരിത്രബോധമോ സത്വബോധമോഇല്ലാത്ത സഭാധികാരികള്‍ പ്രാകാരവിധികളില്‍/പൈതൃകങ്ങളില്‍മുറിവുകള്‍ ഏല്പ്പിക്കുന്നത് സ്വാര്‍ത്ഥതാത്പര്യം കൊണ്ടുമാത്രമാണ്.

സ്വന്തംഅധികാരത്തിനും അതിനുസമാനമായി സമ്പത്തിനുംവേണ്ടിപൈതൃകങ്ങളെ എങ്ങനെ വൈകൃതമാക്കാമെന്നാണ് ഇത്തരക്കാര്‍ ചിന്തിക്കുന്നത്. അതിന്‌സ്വന്തം കാര്യലബ്ധിക്കായികണ്ണടച്ച് പിന്തുണനല്കുന്ന പുരോഹിതരും നക്കാപ്പിച്ചകാര്യലാഭത്തിനായി ചൂട്ടുപിടിക്കുന്നസഭാ പൗരരുംഒന്നുപോലെ തെറ്റിന്കൂട്ടുനില്ക്കുന്നവരാണ്. നമ്മുടെപിതാമഹന്മാരെ ബഹുമാനിക്കുന്ന ഒരുവ്യക്തിക്കുംസഹിക്കാനാവുന്നതിനപ്പുറമാണത്.

മാര്‍തോമാമലങ്കരയില്‍ കൊണ്ടുവന്ന് പാകിമുളപ്പിച്ചുവളര്‍ത്തിയ യേശുസന്ദേശങ്ങള്‍ സ്ഥലകാല സാഹചര്യങ്ങളിലൊതുങ്ങി പലവിധമതിലുകള്‍ സൃഷ്ടിച്ച്പതിനഞ്ചുനൂറ്റാണ്ടുകള്‍ താണ്ടി. പിന്നീടത് മതകൊളോണിയ പിടിയിലമര്‍ന്ന് അതിന്‍റെ പലമതിലുകളും പൊളിച്ചുപണിതു. അത് നസ്രാണി സമൂഹത്തിനേറ്റ വന്‍പ്രഹരമായിരുന്നു. ചരിത്രബോധമില്ലാത്ത അഥവാചരിത്രബോധത്തെ മനഃപൂര്‍വം തമസ്ക്കരിച്ചഅധികാരികള്‍തങ്ങള്‍എന്താണ്കാട്ടിക്കൂട്ടുന്നതെന്ന്‌നോക്കാതെ, ഈ അടുത്തകാലത്ത്,ആമതിലുകളെ തങ്ങളുടെ ഇഷ്ടപ്രകാരം വീണ്ടുംപൊളിച്ചുകെട്ടി.

അതുമൂലം സഭാമക്കള്‍ക്കുണ്ടായ നൊമ്പരവും വേദനയും ആരറിയാന്‍!
സംരക്ഷിക്കേണ്ടത് നാംസംരക്ഷിക്കണം; പൊളിച്ചടുക്കുകയല്ലാ വേണ്ടത്. അതല്ലായെങ്കില്‍വരും തലമുറയോട്‌നാംചെയ്യുന്ന വലിയപാതകമായിരിക്കുമത്. ആയതിനാല്‍ പൊളിച്ചുകെട്ടിയമതിലുകളെ പൂര്‍വപാരമ്പര്യത്തിലും പൈതൃകത്തിലുമധിഷ്ഠിതമായി പ്രാകാരവിധികളോടെ പുനര്‍നിര്‍മിക്കപ്പെടണം. മാര്‍തോമാക്രിസ്ത്യാനികളുടെപാരമ്പര്യത്തെ യുംപൈതൃകത്തെയുംവകവയ്ക്കാതെയും അവഗണിച്ചും കഴിഞ്ഞമുപ്പത്തഞ്ചുവര്‍ഷംകൊണ്ട് സീറോമലബാര്‍ മെത്രാന്‍ സിനഡ് മാര്‍തോമാ നസ്രാണിസഭയെലത്തീന്‍ സഭയുമായി അനുരൂപപ്പെടുത്തി.ഹൃദയമുള്ള ഒരുനസ്രാണിക്കും സഹിക്കാന്‍ സാധിക്കുന്നകാര്യമല്ല, അവര്‍കാട്ടിക്കൂട്ടിയത്. എന്തിനുവേണ്ടി? യേശുപഠനത്തിന് കടകവിരുദ്ധമായിഅധികാരത്തിനും സമ്പത്തിനുംവേണ്ടി.

ഞാന്‍സ്‌നേഹിക്കുന്ന സഭയുടെ മൗലികത നഷ്ടപ്പെട്ടുപോയതില്‍ ഞാന്‍കഠിനമായിവേദനിക്കുന്നു. നിങ്ങള്‍ക്കും അതില്‍വേദനയുണ്ടെന്ന് ഞാന്‍ കരുതുന്നു. മഹത്തായ നസ്രാണിപാരമ്പര്യത്തെയും പൈതൃകത്തെയും തകര്‍ത്ത് പാശ്ചാത്യര്‍പാശ്ചാത്യവല്‍ക്കരിക്കാന്‍ ശ്രമിച്ചെങ്കില്‍ നമുക്കത് മനസ്സിലാക്കാനാവുന്നതേയുള്ളൂ. എന്നാല്‍ ഇന്നീകര്‍മ്മം യുദ്ധകാലാടിസ്ഥാന ത്തില്‍ഏറ്റെടുത്ത് നടപ്പിലാക്കിയനാട്ടുമെത്രാന്മാരും അവര്‍ക്ക് ഓശാനപാടിനിന്ന ക്ലര്‍ജികളും ഇക്കാര്യത്തില്‍ കൂട്ടുകുറ്റക്കാരാണ്. മാറിമാറിവരുന്നവികാരിമാരുടെ ഇഷ്ടാനിഷ്ടങ്ങളനുസരിച്ച് തകര്‍ന്ന ടിയുന്നനമ്മുടെ അതിപുരാതനദേവാലയങ്ങള്‍ പോലെ നസ്രാണിപാരമ്പര്യവും പൈതൃകവും
നാമാവിശേഷമായിക്കൊണ്ടിരിക്കുന്നു.

സഭാപൗരരുടെ അഭിപ്രായങ്ങളെ ശ്രവിക്കാന്‍ കൂട്ടാക്കാത്ത മെത്രാന്മാര്‍കാട്ടിക്കൂട്ടുന്ന തോന്യാസങ്ങളെനമുക്കകലെനിന്ന്വേദനയോടെ അനുഭവിക്കാനെകഴിയൂ. ഇവര്‍ക്കുള്ളഅധികാരംദൈവത്ത ില്‍നിന്ന്‌നേരിട്ടുകിട്ടിയതാണെന്നുള്ള തട്ടിപ്പുപറഞ്ഞാലും എല്ലാവരും ഒത്തുപിടിച്ചാല്‍ഈധിക്കാരികളെമൊത്തത്തോടെമ ഹറോന്‍ചൊല്ലാന്‍ കഴിയും.

പ്രിയരേ, ചരിത്രം നിറഞ്ഞുനില്ക്കുന്ന നമ്മുടെപാരമ്പര്യങ്ങളും പൈതൃകങ്ങളുംഇന്നെവിടെ? കടപുഴക്കിമെത്രാന്‍ സംഘം അതിനെവേമ്പനാട്ടുകായലില്‍ തള്ളി. സത്യത്തില്‍ ഇന്നവര്‍ സഭാപൗരരുടെനേരെ കൊലച്ചിരിയുമായി നില്ക്കുകയാണ്, അധികാരവും സമ്പത്തും അവരുടെപിടിയില്‍ അമര്‍ന്നതിന്‍റെ േപരില്‍. മാര്‍തോമാ നസ്രാണികത്തോലിക്കാസഭയില്‍ നടക്കുന്ന സ മകാലികസംഭവവികാസങ്ങളെ വിലയിരുത്തുമ്പോള്‍നിങ്ങള്‍ക്കുമനസ്സിലാകും ഈസഭയ്ക്ക് സംഭവിച്ചുകൊണ്ടിരുക്കുന്ന അപചയം.

Join WhatsApp News
Tom abraham 2018-11-09 07:01:36
St Thomas tradition, doubting thomas tradition, is everywhere. Like Thomas , Tom, Dick and Harry dont have direct touching experience. They are bombarded with theological explosions, brainstorming publications. Cross is golden and no more wooden !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക