കോടതിവിധി നടപ്പിലാക്കാന്‍ കാട്ടുന്ന തിടുക്കത്തിനെ ന്യായികരിക്കുമ്പോള് സഭാതര്‍ക്കം സംബന്ധിച്ച കേസ് കൂടാതെ പാതയോരത്തെ മദ്യഷാപ്പുകള്‍ നീക്കംചെയ്യണമെന്ന കോടതിവിധിയെ നിയമനിര്‍മ്മാണത്തിലൂടെ അസാധുവാക്കിയതും, മാലാഖമാരെപ്പോലെ രോഗികളെ പരിചരിക്കുന്ന നേഴ്സുമാര്‍ക്ക് ജീവിക്കാനുള്ള മിനിമം ശമ്പളം നടപ്പിലാക്കണമെന്ന വിധിയെ ആരോഗ്യമന്ത്രിയുടെ അലമാരയില്‍ അടയിരിത്തിയതും, കോടികളുടെ കോഴനിറഞ്ഞ കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം റദ്ദാക്കിയ വിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സിറക്കി പരാജയപ്പെട്ടതും, പൊതുജന താത്പര്യം പ്രമാണിച്ചു ബന്ത് നിരോധിച്ചു വിധി പറഞ്ഞ ജഡ്ജിയെ അധിക്ഷേപ വാക്കുകള്‍ കൊണ്ട് ഒരു മന്ത്രിതന്നെ അഭിഷേകം ചെയ്തു വിധിയെ തള്ളിക്കളഞ്ഞതും ഓര്‍ത്തെടുത്തു അഭിനന്ദനത്തിന്റെ വ്യാപ്തി കുറച്ചുകൂടി വിപുലമാക്കാമായിരുന്നില്ലേ.
ഏറ്റവും അവസാനം ഇതേ പത്രം ഒന്നാം പേജില്‍ അയ്യപ്പനെ നൈതിക ബ്രഹ്മചാരി എന്ന് ഒരു ലേഖകന്‍ പേര് വച്ചെഴുതിയ വാര്‍ത്തയില്‍ വിശേഷിപ്പിക്കുന്നതുള്‍പ്പെടെയുള്ളവയെ റിപ്പോര്‍ട്ടര്‍മാരുടെ നിരീക്ഷണ വൈകല്യങ്ങളോ പരിമിതികളോ ആയി അവഗണിക്കാം. എന്നാല്‍ മുഖപ്രസംഗത്തിനു തീര്‍ച്ചയായും ഒരു മുഖമുണ്ടായിരിക്കണം, ആ മുഖത്തിനെയാണ് സമൂഹത്തിന്റെ കണ്ണാടിയെന്നു മലയാള മാധ്യമ കുലപതിയായിരുന്ന കേസരി ബാലകൃഷ്ണ പിള്ള വിശേഷിപ്പിച്ചത്.
ശബരിമലയില്‍ ഒരു മാധ്യമസ്ഥാപനത്തിന്റെ വാഹനം ആക്രമിക്കുന്നതാണു ഇതോടൊപ്പമുള്ള ചിത്രമെന്നു കരുതുന്നു. മറ്റുള്ളവരെ ആക്രമിക്കാന്‍ നിങ്ങള്‍ക്കു ആരാണു അധികാരം നല്‍കിയത്? അതോ ഗുണ്ടാവാഴ്ചക്കു കീഴടങ്ങാത്തവരെ ഒക്കെ ആക്രമിക്കുമോ? ഗൗരി ലങ്കേഷിനെയൊക്കെ കൊന്നത് മറക്കുന്നില്ല.
സംസ്കാരമുള്ള മനുഷ്യന് ചെയ്യുന്ന പണി ആണൊ മറ്റുള്ളവരെ ആക്രമിക്കുന്നത്? അതു പോലെ രാജ്യസ്നേഹം ഉള്ളവര്‍ ചെയ്യുന്ന പണിയാണോ സുപ്രീം കോടതി വിധിക്കെതിരെ അക്രമം നടത്തുന്നത്. അതോ നിങ്ങള്‍ക്കെതിരെ ഒന്നും മിണ്ടാന്‍ പാടില്ലേ? അതങ്ങ് മനസിലിരിക്കട്ടെ.
പത്രങ്ങള്‍ക്ക് പക്ഷപാതം വേണം സുരേന്ദ്രാ. നീതിയുടെ പക്ഷത്തു നില്ക്കേണ്ടവരാണു പത്രങ്ങള്‍. നിങ്ങളെ സുഖിപ്പിക്കുകയല്ല പത്രങ്ങളുടെ ലക്ഷ്യം.
ഇത് ഹിന്ദുക്കളുടെ പ്രശ്നമാണെങ്കില്‍ എവിടെ താണ ജാതിക്കാരായ ഹിന്ദുക്കള്‍? മുഖ്യമന്ത്രി ഹിന്ദുവല്ലെ? നിരീശ്വരവാദിക്കും ഹിന്ദു ആകാന്‍ ഒരു തടസവുമില്ല. ഇത് ആര്.എസ്.എസിന്റെയും ബി.ജെ.പിയുടെയും ചില സവര്‍ണരുടെയും പ്രശ്നമല്ലേ? അമ്മക്കും പെങ്ങള്‍ക്കും ഭാര്യക്കുമൊക്കെ ആര്‍ത്തവമുണ്ട്. അതു അശുദ്ധമാണെന്നു ഏതു വിശ്വസത്തിലാണുള്ളത്? എന്തു ന്യായമാണു അതിനുള്ളത്?
കോടതി വിധി തെറ്റാണെങ്കില്‍ കോടതിയില്‍ തന്നെ പോകുക എന്നതാണു ജനാധിപത്യം. ആ വിധി രാജ്യത്തെ നിയമമാണ്. അതു മാറ്റാന്‍ കേരള സര്‍ക്കാറിനാവില്ല.
എന്നു മാത്രമല്ല പത്തിനും 50-നും ഇടയിലുള്ള സ്ത്രീകള്‍ക്കും ദര്ശാനം അനുവദിക്കണമെന്നും എന്നാല്‍ കോടതി എന്തു വിധി പുറപ്പെടുവിച്ചാലും അതു അനുസരിച്ചു കൊള്ളാമെന്നുമാണു കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്. അപ്പോള്‍ പിന്നെ അത്ലംഘിക്കാനാവുമോ?
ബി.ജെ.പി അപ്പീലിനു പോയില്ലെങ്കിലും ബി.ജെ.പി അനുകൂല സംഘടനകള്‍ പോയിട്ടുണ്ട്. അത്പോരെ?ഇനി കേന്ദ്രത്തിനു ഓര്‍ഡിനന്‍സ് പുറപ്പെടിവിക്കാന്‍ പറ്റില്ല എന്നു പറയുന്നത് പച്ച നൂണ മാത്രം. കേന്ദ്രത്തിനേ പറ്റൂ. കേരളത്തിനു പറ്റില്ല. ഒരു പുരോഗമന സര്‍ക്കാര്‍ അതൊട്ടു ചെയ്യുകയുമില്ല.
കേരള സര്‍ക്കാര്‍ അമിതാവേശം കാട്ടി എന്നതാണു പറയുന്ന ന്യായം. എന്ത് അമിതാവേശമാണു കാട്ടിയത്? വിധി നടപ്പക്കുമെന്നു പരഞ്ഞതോ?
സഭാതര്‍ക്കത്തിലെ വിധി നടപ്പാക്കിയില്ലെന്നു പരയുന്നു. വിധി നടപ്പാക്കി കിട്ടാന്‍ അവര്‍ക്കു കോടതിയില്‍ പോകാം. പക്ഷെ പോകില്ല. അത് വിശ്വാസ പ്രശ്നമൊന്നുമല്ല. സ്വത്തു പ്രശ്നമാണു. യാക്കോബായ വിശ്വാസികളുടെ സ്വത്ത് ഓര്‍ത്തഡോക്സുകാര്‍ക്കു തട്ടിയെടുക്കണം. അപ്പോള്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകും എന്നതു സത്യം..
മാധ്യമത്തെ കുറ്റം പറയുന്ന നിങ്ങള്‍ കെ.പി. ശശികല, ഗോപാലക്രുഷ്ണന്‍ തുടങ്ങിയവരെയൊക്കെ ഇവിടെ കോണ്ടു വന്ന് നിന്ദ്യമായ അധിക്ഷേപങ്ങള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തിയത് മറന്നോ? അത് ശരി ആയിരുന്നോ?
ഇനി മുഖ്യമന്ത്രി തന്ത്രപൂര്‍വം സോപ്പിട്ടില്ലഎന്നാണല്ലോ ആരോപണം. ആര്.എസ്.എസും ബി.ജെ.പിയും എന്നെങ്കിലും അനുരഞ്ജനത്തിന്റെ ഭാഷയില്‍ സംസാരിച്ചിട്ടുണ്ടോ? അക്രമമല്ലേ രണ്ടു പ്രസ്ഥാനവും കേമമായി കൊണ്ടു നടക്കുന്നത്? അങ്ങനെയുള്ളവരോട് മുഖ്യമന്ത്രിസമവായത്തിനു വരണോ?
കാനോന്‍ നിയമം ഇന്ത്യന്‍ നിയമങ്ങളെ ലംഘിക്കുന്നവയല്ല. രണ്ടും തമ്മില്‍ പൊരുത്തപെടുന്നില്ലെങ്കില് ഇന്ത്യന്‍ നിയമമാണു നടപ്പാകുന്നതു. എന്നിട്ട് ഇതൊക്കെ വോട്ടു ബാങ്കിനാണെന്നു പറയല്ലെ.
സതി മുസ്ലിംകള് വന്ന ശേഷം ഉണ്ടായതാണെന്നു പറയുന്നത് അജ്ഞതയാണ്. പാണ്ഡുവിനു നാലു ഭര്യമാരുണ്ടായിരുന്നു. പാണ്ഡു മരിച്ചപ്പോള്‍ കുന്തി ഒഴിച്ചുള്ളവര്‍ സതി അനുഷ്ടിച്ചു. അപ്പോള്‍ ആ ആചാരം പണ്ടു മുതലേ ഉണ്ട്.
കേരളത്തില്‍ ആരെങ്കിലുമൊക്കെ എതിര്‍ത്തതു കൊണ്ടാണു അനാചാരങ്ങള്‍ ഇല്ലാതായത്. അവരുടെ പിന്മുറക്കാരാണുഅതില് അഭിമാനിക്കുന്നത്. അതില്‍ എന്തു തെറ്റ്?
മദ്യ ഷാപ്പിനെ അനുകൂലിക്കുന്നവരാണു സര്‍ക്കാര്‍. നഴ്സുമാര്‍ക്ക് കോടതി പറഞ്ഞ ശമ്പളം തന്നെ കൊടുക്കനമെന്നാണു സര്‍ക്കാര്‍ നിലപാട്.കൊടുത്തോ എന്ന് എങ്ങനെ ഉറപ്പു വരുത്തും? ബന്ത് നിരോധിച്ച ജഡ്ജിയെ ചീത്ത പറയുന്നതൊക്കെ മാര്‍ക്സിസ്റ്റുകാരുടെ അവകാശമാണ്. അതു കാര്യം വേറെ.
നമ്മൾ ഒരു പ്രതികരണം എഴുതുമ്പോൾ, നട്ടെല്ല് ഉയർത്തി വേണം പറയാൻ...മുഖം മൂടി ഇട്ട് "ഞാൻ സത്യവാൻ", അല്ലെങ്കിൽ വായനക്കാരൻ, എഴുത്തുകാരൻ എന്നൊന്നും പറഞ്ഞു എഴുതാതിരിക്കുക. അത് പോലെ കടുത്ത മത ഭ്രാന്ത് മൂത്ത് എഴുതരുത്, കാരണം നിങ്ങൾ എതിർക്കുന്നത് ഒരു വ്യക്തിയെ അല്ല മറിച്ച് അയാൾ ഉയർത്തുന്ന ആശയങ്ങളെ ആണ്. ഇനി വിഷയത്തിലേക്ക് വരാം...
നിങ്ങൾക്ക് എന്താണ് സനാതന ധർമ്മം എന്നറിയാമോ? തീർച്ചയായും നിങ്ങൾക്ക് ഇതിനുള്ള ഉത്തരം കൃത്യമായി ഓൺലൈനിൽ നിന്നും ലഭിക്കും..പക്ഷെ വെറുതെ വായിച്ചാൽ മനസിലാകുകയില്ല, ഡീപ് റീഡിങ് വേണം എന്ന് മാത്രം (ഉദാഹരണത്തിന് പാണ്ഡുവിന്റെ ഭാര്യമാരുടെയും, രാജാറാം മോഹൻ റായ് -ഹൈന്ദവ പണ്ഡിതൻ നിർത്തലാക്കിയ സതിയുടെ ചരിത്രം പഠിച്ച പോലെ ആവരുത്, നിങ്ങളെ ഞാൻ കുറ്റം പറയുകയല്ല, മറിച്ച് നിങ്ങൾ തിരിച്ചറിയണം നിങ്ങളുടെ ഉള്ളിലെ ഹൈന്ദവ വിരോധം എത്രമാത്രമാണ് എന്ന്).
എന്താണ് ഹൈന്ദവ ആരാധന ക്രമം? ഹൈന്ദവ ആരാധനാകേന്ദ്രങ്ങൾ നിങ്ങളുടെ പള്ളികൾ പോലെ വെറും ഒരു പ്രാർത്ഥനാലയങ്ങൾ അല്ല, മറിച്ച് ഊർജ്ജപ്രസരണ കേന്ദ്രങ്ങൾ ആണ്.
അത് പോലെ ക്ഷേത്രങ്ങൾ, ഓരോ ക്ഷേത്രങ്ങളും ഓരോ ദേവന്റെ ആലയം ആണ്. അത് പൊതുസ്ഥലമല്ല. എനിക്ക് നിങ്ങളുടെവീട്ടിൽ തോന്നിയത് പോലെ കയറി വരുവാൻ കഴിയില്ല. നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിലേ വരുവാൻ കഴിയൂ. അതുപോലെ പല ക്ഷേത്രങ്ങളിലും ദേവൻ ഒന്ന് തന്നെയാണ് എങ്കിലും പൂജാക്രമങ്ങൾ വ്യത്യസ്തമാണ്. അതെന്തുകൊണ്ടാണ് എന്ന് അറിയുമോ? പ്രാണ പ്രതിഷ്ഠ എന്നൊരു ചടങ്ങ് ക്ഷേത്രങ്ങളിൽ ഉണ്ട്, തന്ത്രി സ്വന്തം പ്രാണൻ, നൽകി ആ ശിലക്ക് ശക്തി നൽകുന്ന ചടങ്ങ് ആണ്. ആ സമയം ദൈവഹിതം അറിഞ്ഞ്, തന്ത്രിയാണ് ആ ക്ഷേത്രത്തിലെ (ഉദയാസ്തമന പൂജ മുതൽ ഉത്സവങ്ങൾ വരെ) ആചാരാനുഷ്ടാങ്ങൾ തീരുമാനിക്കുന്നത്. ഉദാഹരണത്തിനു വൈക്കത്തപ്പനും ഏറ്റുമാനൂരപ്പനും ശിവന്റെ വ്യത്യസ്ത ഭാവങ്ങൾ ആണ് അത് കൊണ്ട് തന്നെ മൂലമന്ത്രം പോലും വ്യത്യസ്തമാണ്. ഓരോ ക്ഷേത്രങ്ങൾക്കും സ്ഥലപുരാണം ഉണ്ട് (തീർച്ചയായും നിങ്ങൾക്ക് സ്ഥലപുരാണം എന്താണ് എന്ന് അറിയാം എന്ന് വിശ്വസിക്കുന്നു).
ശബരിമലയിൽ എന്ത് കൊണ്ടാണ് 10 നും 50 നും ഇടയിൽ ഉള്ള സ്ത്രീ പ്രവേശനം നിരോധനം എന്നതിന് നിങ്ങൾ പറഞ്ഞ ഉത്തരം ആർത്തവം എന്നാണ് (കൂട്ടത്തിൽ കിട്ടിയ സാഹചര്യത്തിൽ ഹിന്ദു സ്ത്രീകളുടെ ആർത്തവത്തെ കളിയാക്കി സായൂജ്യം അടയുന്നതും കണ്ടു, എല്ലാം മതേതരത്തിന്റെ പേരിൽ ആണല്ലോ എന്ന സമാധാനം ഉണ്ട്. ഋതുമതിയാകുന്ന കുട്ടിയെ, ദേവതയായി കണ്ട് ആ ദിവസം ആഘോഷിക്കുന്ന സമൂഹമാണ് ഹൈന്ദവ സമൂഹം), കുറ്റം പറയുകയല്ല, ഇടക്കെങ്കിലും നിങ്ങളെ പൊട്ടന്മാർ ആകുന്ന ചാനൽ നിർത്തിവെച്ച് സ്വയം ചിന്തിക്കണം. ശബരിമല അയ്യപ്പൻ കംപ്ലീറ്റ് സെലിബേറ്റ് ആണ്. വെറും ബ്രഹ്മചാരി അല്ല, അതിനാൽ ആണ് കാടിന് നടുവിലുള്ള മലയിൽ യോഗാവസ്ഥയിൽ ഇരിക്കുന്നത്. ഭസ്മത്താൽ മൂടി ഭസ്മസഞ്ചി കൈയിൽ കൊടുത്ത് ആണ് നട അടക്കുന്നത്. അവിടുത്തെ ഓരോ ചടങ്ങും നിങ്ങൾ ഒരു പക്ഷെ പഠിക്കുവാൻ ശ്രമിച്ചിട്ട് മറുപടി എഴുതിയിരുന്നെങ്കിൽ നന്നായേനെ... എനിക്ക് ഉറപ്പുണ്ട്, നിങ്ങൾ കേട്ട ഒരു ചർച്ചയിലും നിങ്ങൾ കേട്ടിരിക്കില്ല ഭൂതനാഥ ഉപാഖ്യാനത്തെ പറ്റി..ശബരിമലയെയും അയ്യപ്പനെ പറ്റിയുള്ള ആധികാരിക ഗ്രന്ഥമാണ്.ഒന്ന് വായിച്ചു നോക്കുക. ഇതെല്ലാം അറിയാവുന്നത് കൊണ്ടാണ് ഒറ്റ ഹിന്ദു സ്ത്രീയും (കമ്മ്യൂണിസ്റ്റ് ആവട്ടെ, കോൺഗ്രസ്സ് ആവട്ടെ, ബി ജെ പി ആവട്ടെ) ശബരിമലയിൽ കയറുവാൻ തയാറാകാത്തത്.
പിന്നെ കമ്മ്യൂണിസ്റ്റ് സർക്കാരിനോട് നിങ്ങൾക്കുള്ള സ്നേഹം, അത് എന്ത് കൊണ്ടാണ് എന്ന് "അരി ആഹാരം കഴിക്കുന്ന" എല്ലാവര്ക്കും അറിയാം. ജാതിമത രാഷ്ട്രീയ ഭേദങ്ങൾക്ക് അപ്പുറം മനുഷ്യനെ ഈശ്വരനായി ദർശിക്കുവാൻ പഠിപ്പിക്കുന്ന ലോകത്തിലെ ഒരേ ഒരു തീർത്ഥാടന കേന്ദ്രമായ ശബരിമല, എല്ലാ കാലവും മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച് ഭരിച്ചു കൊണ്ടിരിക്കുന്ന ഭരണവർഗ്ഗത്തിന്റെയും, മതപരിവർത്തന ലോബിയുടെയും കണ്ണിലെ കരടാണ് സുഹൃത്തേ, അത് താങ്കളുടെ പ്രിയപ്പെട്ട പത്രാധിപർക്ക് വ്യക്തമായി അറിയാം.ശബരിമലയിൽ സവർണ്ണനും അവർണ്ണനും ഒന്നുമില്ല സുഹൃത്തുക്കളെ, അവിടെ (നിങ്ങളുടെ പോപ്പിനെ പോലെ) താന്ത്രിക്കാണ് പരമാധികാരം, ആ തന്ത്രി, ഭക്തനെയും ഭഗവാനെയും വിളിക്കുന്നത് അയ്യപ്പ എന്നാണ്.
പിന്നെ സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള സർക്കാരിന്റെ താല്പര്യം: പറവൂർ യാക്കോബായ പള്ളിക്കായുള്ള കേസിൽ സുപ്രീം കോടതി വിധി വന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും അനങ്ങിയിട്ടില്ല, കേരളത്തിൽ നേഴ്സ്മാരായി ജോലിചെയ്യുന്ന സഹോദരിമാരുടെ ശമ്പള വർദ്ധനവിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നപ്പോഴും മിണ്ടിയില്ല, നാഷണൽ ഹൈവേപരിസരത്തു നിന്നും ബാറുകൾ മാറ്റണം എന്ന സുപ്രീം കോടതി വിധി തകർക്കുവാനായി, നാഷണൽ ഹൈവേയുടെ പേരുതന്നെ മാറ്റി സ്റ്റേറ്റ് ഹൈവേ ആക്കിയതും, ആദിവാസി പ്രശ്നത്തിലും തുടങ്ങി എല്ലാത്തിലും അനങ്ങാപറ നയം സ്വീകരിച്ച സർക്കാർ ആണിത്.
ഇതിന്റെ ഇടയിൽ ആവിഷ്കാര സ്വാതന്ത്ര്യത്തെ പറ്റി പറയുന്നത് കേട്ടു...ഡാവിഞ്ചി കോഡ്, ഡാവിഞ്ചി കോഡ് എന്ന് കേട്ടിട്ടുണ്ടോ? ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന കേട്ടിട്ടുണ്ടോ? കോടികൾ മുക്കിയ കർദിനാളിനെ പറ്റി കേട്ടിട്ടുണ്ടോ? ജലന്തർ ബിഷപ്പ് എന്ന് കേട്ടിട്ടുണ്ടോ, കുമ്പസാരം എന്ന മനോഹര ആചാരത്തെ പറ്റി കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഞങ്ങൾ കേട്ടിട്ടുണ്ട്. ഞങ്ങൾ അതിനെ പറ്റി ഒന്നും പറയാത്തത്, അതിനെ പറ്റി പറയുവാനും, തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ, അത് തിരുത്തുവാനും കഴിവുള്ളവർ ആ മതങ്ങളിൽ ഉണ്ട് എന്ന് ഞങ്ങൾ വിശ്വസിക്കുന്നത് കൊണ്ടാണ്. ആദ്യം സ്വന്തം കണ്ണിലെ കോലെടുത്തിട്ടുപോരെ അടുത്തവന്റെ കണ്ണിലെ കരടെടുക്കുവാൻ പോകുവാൻ.
നിങ്ങൾക്ക് ഇഷ്ടമല്ലാത്തത് ഞാൻ പറഞ്ഞാൽ നാട് കടക്കണം എന്ന് പറയുന്നത് അസഹിഷ്ണതയല്ലേ.
ഒരിക്കൽ കൂടി പറയാം...ശബരിമല പൊതു സ്ഥലം അല്ല...ഞങ്ങളുടെ അമ്പലം, ഞങ്ങളുടെ ദേവൻ, ഞങ്ങളുടെ ആചാരം ഞങ്ങൾക്കറിയാം എന്ത് ചെയ്യണമെന്ന് ..ഇപ്പോൾ പുറത്തു നിന്ന് സഹായം ആവശ്യമില്ല..
ലോകാഃ സമസ്താ സുഖിനോ ഭവന്തു...
സനാതന ധര്‍മ്മം ഭയങ്കര സംഭവമാണെന്നു അംഗീകരിച്ചിരിക്കുന്നു. ക്രിസ്തുമതവും ഇസ്ലാമും അങ്ങനെ തന്നെയാണെന്നാണു അതിലെ വിശ്വാസികളും പറയുന്നത്. അതു കൊണ്ട് തെളിവ് വേണം
മനസിലാക്കാന്‍ പറ്റാത്ത എന്താണു ഹിന്ദു മതത്തില്‍ ഉള്ളത്? പാണ്ഡുവിന്റെ ഭാര്യമാര്‍ സതി അനുഷ്ടിച്ചത് സത്യമല്ലേ? സതി പണ്ട് മുതലുള്ള ആചാരമല്ലെ? അതും മുസ്ലിംകളുമായി എന്തു ബന്ധം? മുസ്ലിം ഭരണം തീര്‍ന്ന് ബ്രിട്ടീഷുകാര്‍ ഭരിക്കുമ്പോഴും അതു തുടര്‍ന്നു. അതു കൊണ്ടാണല്ലോ മോഹന്‍ റോയിയും മറ്റും അതിനെതിരെ രംഗത്തു വന്നത്.
ക്ഷേത്രങ്ങള്‍ ഊര്‍ജ പ്രസരണ കേന്ദ്രങ്ങളാണത്രെ. എന്തു തരം ഊര്‍ജം? വൈദ്യുതി, വിളക്കില്‍ നിന്നുള്ള ചൂട്? ക്രിസ്ത്യന്‍ പള്ളികളില്‍ അഭിഷേകാഗ്നി വരെയുണ്ട്! അതു കൊണ്ട് തെളിയിക്കാന്‍ പറ്റാത്ത വിശ്വാസം സത്യമാണെന്ന രീതിയില്‍ പറയരുത്.
ശബരിമല വിഗ്രഹം പ്രതിഷ്ടിച്ചത് തന്ത്രിയാണോ? എന്നാണത്?
സ്ത്രീയെ ദേവതയായി കാണുന്നു. സവര്‍ണ സ്ത്രീയെ എന്നു കൂടി തിരുത്തുക.
മത പരിവര്‍ത്തന ലോബി. ആനന്ദിനോട് മതം മാറാന്‍ ആരെങ്കിലും പറഞ്ഞോ? ഇല്ലല്ലൊ. ആര്‍ക്കെങ്കിലും മാരനമെങ്കില് മാറാം. അതാണു വ്യക്തിസ്വാതന്ത്യം. ആദിവാസിക്കും താണ ജാതിക്കാരനുമൊന്നും സ്വയം തീരുമാനിക്കാന്ബുദ്ധി ഇല്ല എന്നു മാത്രം പറയരുത്
പറവൂര്‍ യാക്കോബായ പള്ളികേസ്സ്വത്തു തര്‍ക്കമാണ്. കോടതി വിധി എന്നായാലും നടക്കും.
ഇനി ഡാവിഞ്ചി കോഡ് എന്നോ തിരുമുറിവ് എന്നൊ പറഞ്ഞ് ക്രിസ്ത്യാനി അക്രമം നടത്തിയതായി അറിവില്ല. അതാണോ നിങ്ങള്‍ ഇപ്പോല്‍ ശബരിമലയില്‍ ചെയ്യുന്നത്?
കോടികള്‍ മുക്കിയ കര്‍ദിനാള്‍ നിയമത്തിനു അതീതനല്ല. ഇനിയും കേസ് കൊടുക്കാം. ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്തിട്ടും ആരും എതിര്‍ത്തു പറഞ്ഞിട്ടില്ല.
ഇനി കുമ്പസാരം. എത്ര നിന്ദ്യമായാണു വിശുദ്ധമായ ഒന്നിനെപറ്റി പറയുന്നത്. തെറ്റുകള്‍ ക്രിസ്തുവിന്റെ പ്രതിപുരുഷനോട് പറയുന്നു. പാപങ്ങള്‍ക്കു പരിഹാരം തേടുന്നു. ഒരു തരം കൗണ്‍സലിംഗ് മാതമാണത്. മഹാസംഭവമൊന്നുമല്ല. അതില്‍ തെറ്റായ ഒന്നുമില്ല.
ലോകാ സമസ്താ സുഖിനോ ....ആ വരികള്‍ക്കു മുന്‍പിലുള്ള വരികള്‍ അറിയാമോ?
അഹം ബ്രഹ്മാസ്മി, തത്വമസി എന്നിവയും മിക്കവരും പരയുന്നത് കേള്‍ക്കാം. എന്നിട്ട് ജീവിക്കുന്നത് അതിനു നേര് വിപരീതമായി.
മദര്‍ തെരെസയെ മതപരിവര്‍ത്തനത്തിനു വന്ന കള്ളി എന്നു ശശികല വിളിച്ചപ്പോള്‍ കെട്ട് സന്തോഷിച്ചവരാണു മുഖപരസ്ംഗഠെ കുറ്റം പറയുന്നത്
പത്രാധിപർക്ക് സ്വല്പം ആവേശം കൂടിപ്പോയി...കാരണം രണ്ടു മൂന്ന് ദിവസം മുൻപ് ശ്രീ സുരേന്ദ്രൻ നായർ ഇട്ട പോസ്റ്റിനു മതനിരപേക്ഷത തളിർത്തു നിൽക്കുന്ന പലരും ഹിന്ദു മതത്തെയും, ശബരിമലയെയും, അയ്യപ്പ ഭക്തരെയും കളിയാക്കി കമന്റ് ഇട്ടു എന്ന് പറഞ്ഞു. എന്നാൽ എന്താണ് ആ കമന്റ് എന്ന് വായിക്കാൻ ഇറങ്ങിയ എനിക്ക് ഒത്തിരി സെർച്ച് ചെയേണ്ടി വന്നു ശ്രീ സുരേന്ദ്രൻ നായരുടെ ആർട്ടിക്കിൾ കണ്ടു പിടിക്കാൻ.
ആരാണ് ഇതെല്ലാം വായിക്കുന്നത്, പക്ഷെ ഞാൻ കമന്റ് ഇട്ട് ഏതാനും മിനുറ്റുകൾക്കകം എനിക്ക് മറുപടിയുമായി ആർട്ടിക്കിൾ വന്നു. അതിനർത്ഥം വേറെ ആരുമല്ല ഇത് പത്രാധിപരുടെ സ്വന്തം അഭിപ്രായമാണ് എന്ന്. ചുരുക്കം പറഞ്ഞാൽ പത്രാധിപർക്ക് ലേശം കൗതുകം കൂടി പോയി. ഞാൻ വ്യാജൻ ആണ് എന്ന് താങ്കൾക്ക് എങ്ങനെ തീർച്ചപ്പെടുത്തി...ഞാൻ എന്റെ പേരും, എന്റെ മകന്റെ യാഹൂ ഐഡിയുമാണ് ഉപയോഗിച്ചത്. ലോകത്തിൽ നിങ്ങൾ പത്രാധിപർക്കല്ലാതെ വേറെ ആർക്കും ഇത് വെരിഫൈ ചെയ്യാൻ കഴിയില്ല. കഷ്ടം തന്നെ...അപ്പോൾ ഇങ്ങനെയാണോ ഈ മലയാളിയിലെ റെസ്പോൺസ് എല്ലാം. കലക്കി.
ഞാൻ ഹിന്ദുവിനെ പറ്റി പറഞ്ഞാൽ വർഗീയവാദി, നിങ്ങൾ പറഞ്ഞാൽ മതേതരത്വം...
ഹിന്ദു എന്നാൽ വേ ഓഫ് ലൈഫ് ആണ് എന്ന് പറഞ്ഞത് മാക്സ് മുള്ളർ ആണ്. ആദ്യമായി മാക്സ് മുള്ളർ പറഞ്ഞതിനു കാരണം, മത പരിവർത്തനമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം അത് കൊണ്ടാണ് ആദ്യം അങ്ങനെ പറഞ്ഞത്. പിന്നീട് അതെല്ലാം മാക്സ് മുള്ളർ തന്നെ തിരുത്തിയിട്ടുണ്. സ്വാമി ചിന്മയാനന്ദന്റെ ഒരു ചോദ്യമുണ്ട് എന്തെ മറ്റു മതങ്ങൾക്ക് വേ ഓഫ് ലൈഫ് ഇല്ലേ എന്ന് ? എന്താണ് സനാതനം? അനാദിയായി നിലനിൽക്കുന്നത്. ഞങ്ങൾ ഹിന്ദുക്കൾ വിശ്വസിക്കുന്നത്, സനാതന ധർമ്മത്തിലാണ്. അതാണ് ഹിന്ദുവും, സനാതന ധർമ്മവുമായുള്ള ബന്ധം.
അടുത്ത ചോദ്യം ശാസ്താവ് വേദങ്ങളിൽ ഇല്ല എന്ന്? തെറ്റ് വേദങ്ങളിൽ രണ്ടു ശാസ്താവിനെ പറ്റി പ്രതിപാദിപ്പിക്കുന്നു. ധർമ്മശാസ്താഎന്നും, ബ്രഹ്മ ശാസ്താ അഥവാ ദേവശാസ്താ എന്നും. ദേവശാസ്താ എന്നത് സുബ്രഹ്മണ്യൻ. വേദങ്ങളിൽ മാത്രമല്ല കേട്ടോ, പുരാണങ്ങളിലും ഉണ്ട്.
ആര്യൻ, ദ്രാവിഡൻ എന്ന പ്രയോഗങ്ങൾ ബ്രിട്ടീഷ് ഹിസ്റ്റോറിയന്മാർ, ബ്രിട്ടീഷ് മൊണാർക്കിന്റെ divide and rule പോളിസിയുടെ ഭാഗമായി എഴുതി ചേർത്തതാണ്. ഭാരതത്തിന്റെ ദേശീയഗാനത്തിൽ, സാഹിത്യത്തിൽ നോബൽ സമ്മാനർഹനായ ബംഗാളി കവി രവീന്ദ്രനാഥ ടാഗോർ എഴുതിയിരിക്കുന്നത്, ഒരു പത്രാധിപർ ആയ താങ്കൾ തീർച്ചയായും മനസ്സിലാക്കേണ്ടതായിരുന്നു.." പഞ്ചാബ്, സിന്ധു,,ഗുജറാത്ത് മറാഠാ
ദ്രാവിഡ, ഉത്കല ബംഗാ" ഇവിടെ പറയുന്നത് ദേശങ്ങളെ പറ്റിയാണ് അല്ലാതെ മതങ്ങളെ പറ്റിയോ വർഗ്ഗത്തെ പറ്റിയോ അല്ല. ജ്ഞാനപീഠ അവാർഡ് ജേതാവായ കന്നഡ കവി "പുട്ടപ്പ" ഈ വിഷയത്തെ പറ്റി വിശദമായി എഴുതിയിട്ടുണ്ട് (പേടിക്കേണ്ട അദ്ദേഹവും കടുത്ത നാസ്തികൻ ആയിരുന്നു, എന്റെ സുഹൃത്ത് അല്ല). ശാസ്ത്രം വളർന്ന കാലത്തിൽ കുമ്പസാരം ആകാം എന്നൊന്നും ഞാൻ ചോദിക്കുന്നില്ല. എന്ന് മാത്രമല്ല, ഇനിയുള്ള തങ്ങളുടെ അഭിപ്രായങ്ങൾക്ക് എനിക്ക് മറുപടിയില്ല, കാരണം തങ്ങൾ വളരെ മോശമായാണ് എന്റെ വിശ്വാസങ്ങളെയും, എന്റെ ആചാര്യന്മാരെയും ചിത്രീകരിച്ചിരിക്കുന്നത്. വളരെ മോശം പത്രപ്രവർത്തനമായി പോയി. ഞാൻ നല്ല രീതിയിലുള്ള ആശയ സംവാദമാണ് പ്രതീഷിച്ചത്. ഇനി താങ്കളുടെ ഈ പത്രത്തിൽ ഞാൻ ഒന്നും എഴുതുന്നില്ല. സന്തോഷം