Image

കലാപ ആഹ്വാനം: ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു

Published on 08 November, 2018
കലാപ ആഹ്വാനം: ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു


കലാപ ആഹ്വാനം നടത്തുകയും സുപ്രീംകോടതിക്കെതിരെ പ്രസംഗിക്കുകയും ചെയ്‌തതിന്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ്‌ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്തു. കോഴിക്കോട്‌ കസബ പൊലീസാണ്‌ കേസെടുത്തത്‌.

ശബരിമല വിഷയത്തില്‍ ബിജെപിക്ക്‌ സുവര്‍ണാവസരമാണെന്നും ശബരിമല നട അടച്ചിടുമെന്ന തന്ത്രിയുടെ പ്രസ്‌താവന താനുമായി ആലോചിച്ച ശേഷമാണെന്നും ശ്രീധരന്‍പിള്ള വെളിപ്പെടുത്തിയിരിക്കുന്നു. ഈ നടപടി കോടതിയലക്ഷ്യമായാലും തങ്ങള്‍ കൂടെയുണ്ടാകുമെന്ന ഉറപ്പ്‌ തന്ത്രിക്കു നല്‍കിയതായും ബിജെപി നേതാവ്‌ പറഞ്ഞിരുന്നു. കോഴിക്കോട്‌ യുവമോര്‍ച്ച പ്രവര്‍ത്തകരോട്‌ ശ്രീധരന്‍പിള്ള ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നത്‌.

സുപ്രീംകോടതി വിധി അട്ടിമറിക്കാനുള്ള ശ്രീധരന്‍പിള്ളയുടെ ഗൂഢാലോചന ഭരണഘടനാ ലംഘനമാണെന്ന്‌ അന്ന്‌ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു.


Join WhatsApp News
Vayanakkaran 2018-11-08 18:06:56
ഞങ്ങൾ ഇതിന് ഹർത്താൽ നടത്തും. കേരളം ഞങ്ങൾ സ്തംപിപ്പിക്കും. ശബരിമല നടയും ഞങ്ങൾ അടയ്ക്കും. പിണറായി ഞങ്ങൾക്കു പുല്ലാണേ! ശബരിമല ഞങ്ങൾക്കു പുല്ലാണേ! വിശ്വാസികൾ ഞങ്ങൾക്കു പുല്ലാണേ! കേരളം ഞങ്ങൾ സ്തംബിപ്പിക്കും!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക