Image

ശബരിമല പ്രക്ഷോഭം സുപ്രീംകോടതിയ്‌ക്ക്‌ എതിരെയെന്ന്‌ ഹൈക്കോടതി

Published on 08 November, 2018
ശബരിമല പ്രക്ഷോഭം സുപ്രീംകോടതിയ്‌ക്ക്‌ എതിരെയെന്ന്‌ ഹൈക്കോടതി


കൊച്ചി: ശബരിമലയിലെ ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ്‌ മധുസൂദനന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി.

ആക്രമണത്തില്‍ പങ്കില്ലെന്ന ഗോവിന്ദ്‌ മധുസൂദനന്റെ വാദം തള്ളിയ ഹൈക്കോടതി ഗോവിന്ദ്‌ മധുസൂദന്‍ അക്രമത്തില്‍ പങ്കെടുത്തു എന്നതിന്‌ പ്രഥമദൃഷ്ട്യാ തെളിവുകളും സാക്ഷിമൊഴികളുണ്ടെന്നും പറഞ്ഞു. ജാമ്യം നല്‍കിയാൽ   ആക്രമണ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു.

ശബരിമലയില്‍ സ്‌ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന സമരം സുപ്രീംകോടതി വിധിയ്‌ക്കെതിരെയാണെന്നും കോടതി പറഞ്ഞു.

നേരത്തെ അഞ്ച്‌ പ്രതികളുടെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷന്‍ കോടതി തള്ളിയിരുന്നു. സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന്‌ എത്തിയ ഉദ്യോഗസ്ഥരെയും വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്യാന്‍ എത്തിയ മാദ്ധ്യമപ്രവര്‍ത്തകരെയും അക്രമിച്ച ആളുകളുടെ ജാമ്യാപേക്ഷയാണ്‌ തള്ളിയിരുന്നത്‌.

10 കെ.എസ്‌.ആര്‍.ടി.സി ബസുകളും 13 പൊലീസ്‌ വാഹനങ്ങളും മാദ്ധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിലും അറസ്റ്റ്‌ ചെയ്‌ത ഒന്ന്‌ മുതല്‍ അഞ്ച്‌ വരെയുള്ള പ്രതികളായ ഷൈലേഷ്‌, ആനന്ദ്‌, അശ്വിന്‍, അഭിലാഷ്‌, കിരണ്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ്‌ കോടതി തള്ളിയത്‌.

നിയമം കൈയ്യിലെടുത്ത്‌ വിളയാടിയ പ്രതികള്‍ക്ക്‌ ജാമ്യം നല്‍കുന്നത്‌ രാജ്യത്ത്‌ അരാജകത്വം സൃഷ്ടിക്കുമെന്ന്‌ കോടതി നിരീക്ഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക