Image

കലാശക്കൊട്ട് കഴിയുമ്പോള്‍ (2018 മിഡ്‌ടേം പോള്‍: ഡോ മാത്യു ജോയിസ്, ഒഹായോ)

Published on 07 November, 2018
കലാശക്കൊട്ട് കഴിയുമ്പോള്‍ (2018 മിഡ്‌ടേം പോള്‍: ഡോ മാത്യു ജോയിസ്, ഒഹായോ)
നീലനക്ഷത്രങ്ങള്‍ കൊണ്ട് നിറയുന്ന ഇന്നലത്തെ രാത്രി വാഗ്ദാനം ചെയ്ത വെടിക്കെട്ടുകാര്‍ വിരിയിച്ച ബഹുവര്ണ്ണരങ്ങള്‍ ഇരുപാര്ട്ടികള്ക്കുംം ആഘോഷിക്കാന്‍ പലതും ബാക്കി വെച്ചിരിക്കുന്നു. ഡെമോക്രാറ്റ് പ്രതീക്ഷിച്ചത്ര നീലത്തരംഗം വിരിയിക്കാന്‍ കഴിഞ്ഞില്ല പൂര്ണ്ണര നീലമയമായില്ലെങ്കിലും, ഡെമോക്രാറ്റ് വിഭാഗത്തിന് ജനപ്രതിനിധി സഭയില്‍ ആധിപത്യം ഉറപ്പിക്കാന്‍ കഴിഞ്ഞു. നിലവിലുണ്ടായിരുന്ന 193 സീറ്റുകള്‍ വിപുലീകരിച്ചു അധികമായി 40ഓളം സീറ്റ് കരസ്ഥമാക്കിയപ്പോള്‍, ജനപ്രതിനിധിസഭ ഡെമോക്രാറ്റ് മേധാവിത്ത്വത്തില്‍ തന്നെ, ഇനി ഒറ്റപ്പാര്ട്ടിറ കോണ്ഗ്രസ് എന്ന സങ്കല്പ്പ ത്തിനും ഉറച്ച ഗവര്‌ന്മെ ന്റിനും വെല്ലുവിളിയായിരിക്കുന്നു. പ്രസിഡണ്ട് ഇനി പലതിനും മറുപടി പറയേണ്ടി വരും.

എന്നാല്‍ സെനറ്റില്‍ നിലവില്‍ ഉള്ളതിനേക്കാള്‍ സീറ്റുകള്‍ നേടിയതിനാല്‍ , റിപ്പബ്ലിക്കന്‍ സെനറ്റര്‍ മാര്ക്ക് സെനറ്റില്‍ പൂര്ണ്ണ് ആധിപത്യം എന്ന ആശ്വാസ്സത്തിനു വകയായി. എങ്കിലും ജനവിധി തന്റെി പ്രവര്ത്ത നങ്ങളെ വിലയിരുത്തിയെന്നു തെളിയിച്ചുകൊണ്ടാണ് ജനപ്രതിനിധിസഭയിലും പ്രാദേശിക വിഷയങ്ങളിലും ജനം പ്രതികരിച്ചിരിക്കുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. ഓടിക്കൊണ്ടിരിക്കുന്ന കുതിരയുടെ (അതോ കഴുതയോ?) കടിഞ്ഞാണ്‍ കൈവിട്ടു പോയിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് കടിഞ്ഞാണ്‍ വലിക്കുകയോ, ചാട്ടവാറടിയോ ഇനി പ്രതീക്ഷിക്കാം.
ചത്ത കുഞ്ഞിന്റെ ജാതകം വായിക്കാനിരുന്നവര്ക്ക്യ നിരാശ, പക്ഷെ പാതി ജീവനോടെയിരിക്കുന്ന ശിശുവിന്റെ ജാതകത്തിലെ ശനിയുടെ അപരാഹ്നം മുന്കൂെട്ടി കാണാന്‍ കഴിഞ്ഞതിനാല്‍ പ്രതിവിധികള്‍ ആരായാന്‍ സമയമായെന്ന് വ്യക്തം. ട്രമ്പിനെ 28 % അംഗീകരിക്കുന്നുവെന്നും 36% അംഗീകരിക്കുന്നില്ലെന്നും ജനവിധിയിലൂടെ കാണാന്‍ കഴിഞ്ഞു.

എങ്കിലും നടക്കുന്ന പല അന്വേഷണങ്ങളിലും ട്രമ്പ് കുറ്റാരോപിതനായി, പല്ലുകടിയും ധ്രാഷ്ട്യ ഭാഷകളും പൊതുജനം ഇനി കാണേണ്ടി വരും. പ്രത്യേകിച്ചും കഴിഞ്ഞ പ്രസിടെണ്ട് തിരഞ്ഞെടുപ്പിലെ അവിഹിതങ്ങളെപ്പറ്റിയുള്ള റോബര്ട്ട്ത മുള്ളറുടെ കണ്ടെത്തലുകളുടെ റിപ്പോര്ട്ട് പുറത്തു വരുമ്പോള്‍ ! ട്രംപിന്റെ ടാക്‌സ് റിട്ടേണ്‍ വരെ ഡെമോക്രാറ്റ്കള്‍ പൊതുപ്രദര്ശഞനത്തിനു വയ്പ്പിച്ചേക്കാം.

പ്രസിഡന്റ്‌റ ട്രമ്പ് ഇതിനപ്പുറം പ്രതീക്ഷിക്കുന്നുണ്ടല്ലോ "ഞാനതൊന്നും ഭയപ്പെടുന്നില്ല, അവര്ക്ക് ആവശ്യം തോന്നുന്നതുപോലെ അവര്‍ ചെയ്യട്ടെ, എനിക്ക് കഴിയുന്നതുപോലെ ഞാനും ചെയ്യും " എന്ന് റിപ്പോര്ട്ടവര്മാ രോട് പറഞ്ഞത് തന്നെ.

ഇതുവരെയുള്ള റിസള്ട്ടു കള്‍ പ്രകാരം ശ്രദ്ധേയമായ ചില ജയപരാജയങ്ങളെ വിലയിരുത്തേണ്ടിയിരിക്കുന്നു.

ഗവര്ണ്ണങര്‍ സ്ഥാനം റിപ്പബ്ലിക്കന്‍ പാര്ട്ടി യിലെ മൈക്ക് ഡിവൈന്‍ നേടിയെങ്കിലും, ഒഹായോവിലെ ഷെരോട് ബ്രൌണ്‍ വീണ്ടും തന്റെി ഡെമോക്രാറ്റ് സീറ്റ് സെനറ്റില്‍ ഉറപ്പിച്ചുകഴിഞ്ഞു. ഒരു പക്ഷെ വരാനിരിക്കുന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ വളരെ സാധ്യതയുള്ള സ്ഥാനാര്ഥിു ആയിരിക്കാം ബ്രൌണ്‍ എന്നതും ഒരു വെല്ലുവിളിയാണ്.

റിപ്പബ്ലിക്കന്‍ കോട്ടയായ ടെക്‌സാസിലെ ഡെമോക്രാറ്റ് സെനറ്റര്‍ ടെഡ് ക്രൂസ് നേരിയ വിജയത്തിലൂടെ മാനം കാത്തു. നെവാഡയിലെ ഡെമോക്രാറ്റ് സെനറ്റര്‍ ആയി ജാക്കി രോസ്സന്‍, നിലവിലുള്ള റിപ്പബ്ലിക്കന്‍ ഡീന്‍ ഹെല്ലരെ പരാജയപ്പെടുത്തിയതും അപ്രതീക്ഷിതമായി തോന്നിയേക്കാം.

ജോര്ജിരയയില്‍ കറുത്ത വര്ഗ്ഗക്കാരിയായ ആദ്യ ഗവര്‌ണ്ണേര്‍ ആകാന്‍ ഇഞ്ചോടിഞ്ച് മത്സരിച്ച ഡെമോക്രാറ്റ് സ്ഥാനാര്ഥിി സ്‌റെസ്സി അബ്രാംസിനു, ബ്രയാന്‍ കെമ്പിനോട് പിടിച്ചു നില്കാരനായില്ല.

കോളറാടോയിലെ ജരേദ് പോലിസ് വിജയിച്ചത്, ആദ്യത്തേ ഗേ ഗവര്ണ്ണിര്‍ എന്ന ചരിത്രവും കുറിച്ചുകൊണ്ടാണ്. ഒറിഗണ്‍ ഗവര്ണ്ണ്ര്! ആയ ഡെമോക്രാറ്റ് കേറ്റ് ബ്രൌണ്‍,ബൈ സെക്ഷ്വല്‍ എന്ന് പ്രഖാപിച്ച ആദ്യ ഗവര്ണ്ണാര്‍ ആയിരിക്കാം.

ടെന്നസ്സിയില്‍ നിന്നുള്ള ആദ്യത്തെ വനിതാ സെനറ്റര്‍ ആയിരിക്കും മാര്ഷാ ബ്ലാക്ക്‌ബെന്‍.അതേപോലെ ഡെമോക്രാറ്റ് നേട്ടത്തില്‍ തന്നെ മിഷിഗന്നിലെ രഷീദാ ടാലിബും, മിനിസോട്ടയിലെ ഇലാന്‍ ഒമറും (സോമാലി അമേരിക്കന്‍) ആദ്യ മുസ്ലിം പ്രതിനിധികളായി ചരിത്രവിജയം നേടിയതും, ലെസ്ബിയന്‍ എന്ന് സ്വയം പ്രഖ്യാപിച്ചഷാറൈസ് ഡേവിഡ്‌സ്, ഡെബ് ഹാലാദ് എന്ന അമേരിക്കന്‍ െ്രെടബല്‍ വനിതകളുടെ കന്നി വിജയവും ആഘോഷിക്കേണ്ട നേട്ടങ്ങള്‍ തന്നെ .

ന്യൂ യോര്ക്കി ല്‍ നിന്നും ഡെമോക്രാറ്റിക് സെനറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട കെവിന്‍ തോമസ് ഗംഭീര വിജയമാണ് കാഴ്ചവെച്ചിരിക്കുന്നത് . ടെക്‌സാസിലെ ഫോര്ട്ട്ി ബെന്‍ ഡിലെ ജഡ്ജിയായി കെ പി ജോര്ജും് , കൌണ്ടി ജഡ്ജായി ജൂലി മാത്യൂവും വിജയിച്ചത് ഡെമോക്രാറ്റ് സ്ഥാനാര്ഥി കളായിട്ടായിരുന്നുവെന്നത് മലയാളികള്ക്ക് അഭിമാനകരം തന്നെ .

ഇന്ന് രാവിലെ വരെ അറിഞ്ഞ റിപ്പോര്ട്ടു കള്‍ പ്രകാരം ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റ് 230 സീറ്റും , റിപ്പബ്ലിക്കന്‍ 205 സീറ്റുമായി, ഡെമോക്രാറ്റ് ഭൂരിപക്ഷം നേടുകയും; സെനറ്റില്‍ റിപ്പബ്ലിക്കന്‍ ആധിപത്യം നിലനിര്ത്തു്വാനും ജനവിധി എഴുതിക്കഴിഞ്ഞുവെന്നത് നിര്ണ്ണാകയകമായ നേട്ടങ്ങള്‍ തന്നെ. ട്രംപിന്റെ വിദേശ വ്യാപാര നയങ്ങളെ മാറ്റിമറിക്കാനും, പ്രകൃതി കാലാവസ്ഥ വിഷയങ്ങളില്‍ ട്രമ്പ് കൈക്കൊണ്ട നിലപാടുകളെ തിരുത്തിക്കുറിക്കാനും, ചൈനയുമായുള്ള വ്യാപാര യുദ്ധങ്ങളും, സൌദിഅറേബ്യയോടുള്ള അമിത പ്രേമവും, ട്രംപിന്റെ തഴച്ചു വളരുന്ന കുടുംബ ബിസിനസ് വ്യവസ്ഥിതികളെ വരെ മുള്മുരനയില്‍ നിര്ത്താ നുള്ള പലതും ഇനി വരുന്ന നാളുകളില്‍ രണ്ടു പാര്ട്ടിനകളും നേരിട്ട് കളിക്കാനിരിക്കുന്ന ഗോദയില്‍ നമുക്ക് കണ്ടിരിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക