Image

നാലു കോണ്‍ഗ്രസംഗങ്ങള്‍ക്കും ഉജ്ജ്വല വിജയം

Published on 07 November, 2018
നാലു കോണ്‍ഗ്രസംഗങ്ങള്‍ക്കും ഉജ്ജ്വല വിജയം
നിലവിലുള്ള നാലു ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസംഗങ്ങളും തകര്‍പ്പന്‍ വിജയം നേടിയെങ്കിലും പുതുതായി മല്‍സരരംഗത്തേത്തിയവര്‍ക്ക് ആ വിജയം നേടാനായില്ല.
അരിസോണ ഡിസ്ട്രിക്റ്റ് 6ല്‍ നിന്നു അനിതാ മാലിക്; ഓഹായോ ഡിസ്ട്രിക്റ്റ് 1ല്‍ നിന്ന് അഫ്താബ് പുരെവാല്‍; ടെക്‌സസ് ഡിസ്ട്രിക്റ്റ് 22ല്‍ (ഹൂസ്റ്റണ്‍) നിന്ന് ശ്രീ പ്രെസ്റ്റണ്‍ കുല്ക്കര്‍ണി എന്നിവര്‍ പരാജയപ്പെട്ടു. അരിസോണ ഡിസ്ട്രിക്റ്റ് 8ല്‍ നിന്ന് നിന്നു ഹീരല്‍ റ്റിപിര്‍നേനിയും പിന്നിലാണ്.

അതേ സമയം ഇല്ലിനോയിയില്‍ നിന്നുള്ള കോണ്‍ഗ്രസംഗം രാജാ ക്രുഷ്ണമൂര്‍ത്തി തകര്‍പ്പന്‍ ഭൂരിപക്ഷത്തിനു റിപ്പബികന്‍ എതിരാളി ദിഗ്വങ്കറെ തോല്പിച്ചു. (119,46163173)
ഇല്ലിനോയിയില്‍ നിലവിലുള്ള റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ബ്രുസ് റൗണറെ പരാജയപ്പെടുത്തി ഡമോക്രാറ്റായ ബില്യനര്‍ ജെ.ബി.പ്രിറ്റ്‌സ്‌കര്‍ വിജയിച്ചു. ഇതിനു പുറമെ ഇല്ലിനോയില്‍ വലിയ തോതിലുള്ള ഡമോക്രാറ്റിക് മുന്നേവുമുണ്ട്. സ്‌റ്റെറ്റ് സെനറ്റും ഹൗസും ഡമോക്രാറ്റ് നിയന്ത്രണത്തിലാണ്.

കാലിഫോര്‍ണിയയില്‍ സിലിക്കോണ്‍ വാലിയില്‍ നിന്നു കോണ്‍ഗ്രസംഗം രോ ഖന്ന വീണ്ടും വിജയിച്ചു. 50 ശതമാനം വോട്ട് എണ്ണിയപ്പോല്‍ ഖന്നക്ക് 40,398 വോട്ടും എതിരാളി റെപ്. റോന്‍ കോഹനു 15,917 വോട്ടും കിട്ടി.

കാലിഫോര്‍ണിയയില്‍ നിന്നു തന്നെ മൂന്നാം തവണ മല്‍സരിക്കുന്ന അമി ബേരക്കു (ഡമോക്രാറ്റ്) 52.2 ശതമാനം വോട്ട് ലഭിച്ചു. എതിര്‍ത്ത റെപ്. ആന്‍ഡ്രൂ ഗ്രാന്റിനു 47.8 ശതമാനം.

നാലു കോണ്‍ഗ്രസംഗങ്ങള്‍ക്കും ഉജ്ജ്വല വിജയംനാലു കോണ്‍ഗ്രസംഗങ്ങള്‍ക്കും ഉജ്ജ്വല വിജയംനാലു കോണ്‍ഗ്രസംഗങ്ങള്‍ക്കും ഉജ്ജ്വല വിജയംനാലു കോണ്‍ഗ്രസംഗങ്ങള്‍ക്കും ഉജ്ജ്വല വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക