Image

എല്ലായിടത്തും കനത്ത പോളിംഗ്; ഇന്ത്യാക്കാരും വന്‍ തോതില്‍ വോട്ട് ചെയ്യാനെത്തി

Published on 06 November, 2018
എല്ലായിടത്തും കനത്ത പോളിംഗ്; ഇന്ത്യാക്കാരും വന്‍ തോതില്‍ വോട്ട് ചെയ്യാനെത്തി
പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പിനു നന്ദി പറയുക. വോട്ടര്‍മാര്‍ സട കുടഞ്ഞെണീറ്റിരിക്കുന്നു. പോളിംഗ് ബൂത്തുകളിലെല്ലാം വോട്ടര്‍മാരുടെ നീണ്ട നിര. മുമ്പെങ്ങും കാണാത്ത ആവേശം. ഇന്ത്യയിലെ ഇലക്ഷനു ചെല്ലുന്ന പ്രതീതി!

ന്യു യോര്‍ക്ക് പോലുള്ള ബ്ലൂ സ്റ്റേറ്റുകളില്‍ ഡമോക്രാറ്റിക് അനുകൂലികളാണു ബൂത്തുകളില്‍ നിറഞ്ഞത്. ടെക്‌സസ് പോലുള്ള റെഡ് സ്റ്റേറ്റുകളില്‍ റിപ്പബ്ലിക്കന്മാരും. ട്രമ്പിനെ പേടിയുള്ളവരും ട്രമ്പ് അനുകൂലികളും.

ആഫ്രിക്കന്‍ അമേരിക്കരും ഹിസ്പാനിക്കുകളും മാത്രമല്ല ഇന്ത്യാക്കാരും പതിവില്ലാതെ വോട്ട് ചെയ്യാനെത്തി.
ഇതെന്തായാലും ചരിത്ര മുഹൂര്‍ത്തം തന്നെ. വോട്ടിനു വിലയുണ്ടെന്നു ഓരോരുത്തരും മനസിലാക്കിയിരിക്കുന്നു. ഇന്ത്യന്‍ വംശജര്‍ പോലും വോട്ട് ചെയ്യാനെത്തി എന്നു പറഞ്ഞാല്‍ ട്രമ്പ് ഉണര്‍ത്ത് വിട്ട ആവേശം എത്രയെന്നു ഊഹിക്കാമല്ലോ.

ന്യു യോര്‍ക്കിലും മറ്റും ഡമോക്രാറ്റ് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോ, യു.എസ് സെനറ്റര്‍ ക്രിസ്റ്റീന്‍ ജില്ലിബ്രാന്‍ഡ്, എന്നിവരൊക്കെ ജയിക്കുമെന്നു ഉറപ്പിക്കാം. അറ്റോര്‍ണി ജനറലായി ആഫ്രിക്കന്‍ അമേരിക്കന്‍ ലെറ്റീഷ്യ ജയിംസും വിജയിക്കുമെന്നു കരുതുന്നു.

ന്യു ജെഴ്‌സിയിലും ഡമോക്രാറ്റായ യു.എസ്. സെനറ്റര്‍ ബോബ് മെനന്‍ഡസ് തന്നെ വിജയിക്കുമെന്നു വേണം കരുതാന്‍.
ഡമോക്രാറ്റുകള്‍ വെല്ലുവിളി ഉയര്‍ത്തൂന്ന ഫ്‌ളോറിഡ, ജോര്‍ജിയ എന്നിവിടങ്ങളിലെ ഫലവും എന്തായിരിക്കുമെന്നു എല്ലാവരും ഉറ്റു നോക്കുന്നു.

എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യന്‍സ്ഥാനാര്‍ഥികള്‍ തകര്‍പ്പന്‍ വിജയം നേടിയാല്‍ അതിശയിക്കേണ്ടതില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക