Image

മെല്‍ബണില്‍ ലോക മലയാള ദിനാചരണം 'ഭൂമി മലയാളം' സംഘടിപ്പിച്ചു

Published on 06 November, 2018
മെല്‍ബണില്‍ ലോക മലയാള ദിനാചരണം 'ഭൂമി മലയാളം' സംഘടിപ്പിച്ചു

മെല്‍ബണ്‍: ആഗോളതലത്തില്‍ മലയാളികളെ ഭാഷാടിസ്ഥാനത്തില്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള ലോകമലയാള ദിനാചരണം 'ഭൂമിമലയാളം' ഓസ്‌ട്രേലിയയിലെ പുരോഗമന മതേതരസംഘടനയായ ഗ്രാന്‍മ യുടെ നേതൃത്വത്തില്‍ മെല്‍ബണില്‍ നടത്തി.

നവംബര്‍ ഒന്നിന് ഭൂമി മലയാളത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തു നിര്‍വഹിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് നവംബര്‍ ഒന്നുമുതല്‍ നാലുവരെയുള്ള ദിവസങ്ങളില്‍ ലോകമൊട്ടാകെയുള്ള വിവിധകേന്ദ്രങ്ങളില്‍ മലയാളികളെ അണിചേര്‍ത്തുകൊണ്ടുള്ള പരിപാടികള്‍ സംഘടിപ്പിച്ചത്. 

കേരള സര്‍ക്കാര്‍ സ്ഥാപനമായ മലയാളംമിഷന്റെ നേതൃത്വത്തിലാണ് കാമ്പയിന്‍ സംഘടിപ്പിച്ചത്. ലോകമൊട്ടാകെ വ്യാപിച്ചുകിടക്കുന്ന മലയാളി സമൂഹത്തെ ബന്ധിപ്പിച്ചുകൊണ്ട് അവരില്‍ ഭാഷാസ്‌നേഹവും ദേശസ്‌നേഹവും വളര്‍ത്തി മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റേയും സര്‍വതോന്മുഖമായ വികാസത്തില്‍ പ്രവാസിമലയാളികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യംകൂടി പരിപാടിയിലൂടെ ലക്ഷ്യമിടുന്നു.

മെല്‍ബണിലെ ഡാന്റിനോംഗില്‍ നടന്ന പരിപാടിയില്‍ പ്രവാസി മലയാളിയും കവിയുമായ കെ.സച്ചിതാനന്ദന്‍ തയാറാക്കിയ പ്രതിജ്ഞ ലോക കേരളസഭാംഗം വി.എസ് .അമേഷ്‌കുമാര്‍ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ പ്രസാദ് ഫിലിപ്പ് , ഗ്രാന്‍മ വൈസ് പ്രസിഡന്റുമാരായ അനൂപ് അലക്‌സ്, ബാബു മണലേല്‍, ജോസ് ജോസഫ്, ഇ.പി.ഷംജു, വിനോദ് പാലക്കല്‍, സാജു മോളത്,അന്ന റോസ്, സ്‌നേഹ ബാബു, ടീനാ വിനോദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക