Image

മലയാളികളുടെ സംഘബോധം കേരളത്തെ പുനഃസൃഷ്ടിക്കും: ഷെയ്ക്ക് നഹ്യാന്‍

Published on 20 October, 2018
മലയാളികളുടെ സംഘബോധം കേരളത്തെ പുനഃസൃഷ്ടിക്കും: ഷെയ്ക്ക് നഹ്യാന്‍
അബുദാബി : കഠിനാദ്ധ്വാനികളായ മലയാളികളുടെ ശ്രദ്ധേയമായ സംഘബോധത്തിലൂടെ നവകേരള നിര്‍മാര്‍ണം സാധ്യമാണെന്ന് യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ അഭിപ്രായപ്പെട്ടു. യുഎഇയുടെ വളര്‍ച്ചയില്‍ ഏറ്റവും നിര്‍ണായകവും ഗണ്യവുമായ സംഭാവന നല്‍കിയ മലയാളി സമൂഹത്തിന്റെ അര്‍പ്പണബോധവും കഠിനാദ്ധ്വാനവും അനുഭവിച്ചറിഞ്ഞ ജനതയാണ് ഇവിടെയുള്ളതെന്നും 'നിങ്ങള്‍ ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയങ്ങളിലാണ് ' ഷെയ്ക്ക് നഹ്യാന്‍ നിറഞ്ഞ കരഘോഷത്തിനിടെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷെയ്ക്ക് നഹ്യാന്‍.

കേരളം നേരിട്ട ദുരന്തത്തില്‍ യുഎഇ ഭരണാധികാരികളും ജനതയും ഒരുപോലെ അനുകന്പ നിറഞ്ഞവരാണ്. സ്‌നേഹവും അനുകന്പയുമാണ് സഹിഷ്ണതക്ക് കാരണമാകുന്നത്. കേരളത്തിന്റെ സന്തോഷത്തില്‍ മാത്രമല്ല ദുഃഖത്തിലും ഒപ്പം നില്‍ക്കുന്ന സൗഹൃദ രാജ്യമായിരിക്കും യുഎഇ എന്ന് പറഞ്ഞ അദ്ദേഹം നവകേരള നിര്‍മ്മിതിയിലെ പങ്കാളിത്വം ഉറപ്പുനല്‍കി . 

ഇന്ത്യ സോഷ്യല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഇളങ്കോവന്‍ , മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, നോര്‍ക്ക വൈസ് പ്രസിഡന്റ് എം.എ. യുസഫലി , സണ്ണി വര്‍ക്കി, അദീബ് അഹമ്മദ്, എംബസി പ്രതിനിധി പൂജ ഭട്‌നാഗര്‍, രമേശ് പണിക്കര്‍, പി ബാവാഹാജി ,കെ.ബി മുരളി, ടി.എ നാസര്‍, ബീരാന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക