ചെന്നൈ: മീ ടൂ വിവാദത്തില്‍ നടനും സംവിധായകനുമായ ത്യാഗരാജനും. വനിതാ ഫോട്ടോഗ്രാഫര്‍ പ്രതികാ മേനോനാണ് ത്യാഗരാജനെതിരേ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്. ത്യാഗരാജന് മകന് പ്രശാന്തിനെ നായകനാക്കി സംവിധാനം ചെയ്ത 'പൊന്നാര് ശങ്കര്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോയമ്പത്തൂരില്‍ നടക്കവേ തന്നോട് മോശമായി പെരുമാറി എന്നാണ് ഇതിലുള്ളത്.
2010 ല്‍ കോളേജ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഫോട്ടോഗ്രാഫിയില്‍ അവസരം തേടുമ്പോഴാണ് പരിചയക്കാരന്റെ ശുപാര്‍ശ വഴി ത്യാഗരാജന്റെ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായത്. ത്യാഗരാജന് തന്നെ എന്നും അടുത്തുനിര്‍ത്താന്‍ ശ്രമിച്ചു. തായ്?ലന്‍ഡിലെ യുവതികള്‍ക്കൊപ്പം താന്‍ ചെലവഴിച്ച കാര്യം പറഞ്ഞു.