Image

ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യയാണെന്ന്‌ വിഎച്ച്‌പി നേതാവ്‌

Published on 20 October, 2018
ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യയാണെന്ന്‌   വിഎച്ച്‌പി നേതാവ്‌

ദില്ലി: ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യയാണെന്ന്‌ വിഎച്ച്‌പി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശത്തിന്‌ മറുപടിയായിട്ടാണ്‌ വിഎച്ച്‌പി വക്താവ്‌ വിനോദ്‌ ബന്‍സാല്‍ രംഗത്തുവന്നത്‌.

സീതാറാം യെച്ചൂരി ശബരിമലയെ അയോധ്യാ വിഷയത്തോട്‌ ഉപമിച്ചത്‌ നന്നായി. ദക്ഷിണേന്ത്യയിലെ അയോധ്യയാണ്‌ ശബരിമല. ആചാരങ്ങള്‍ ലംഘിക്കാന്‍ ശ്രമിക്കുന്നതിലൂടെ സിപിഎമ്മിന്റെ തനി നിറമാണ്‌ പുറത്തുവരുന്നതെന്നും ബന്‍സാല്‍ പറഞ്ഞു.

ശബരിമലയിലെ ആചാരം സംരക്ഷിക്കാന്‍ പോരാടുന്ന ഭക്തരോട്‌ വിഎച്ച്‌പി നന്ദി അറിയിക്കുന്നു. കേരളത്തിലെ കന്യാസ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നത്തോട്‌ സിപിഎം കണ്ണടയ്‌ക്കുകയാണ്‌. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഹിന്ദു നിയമനങ്ങളും സിപിഎമ്മിന്‌ പ്രശ്‌നമല്ലെന്നും വിനോദ്‌ ബന്‍സാല്‍ കുറ്റപ്പെടുത്തി.

1992ല്‍ ബാബരി മസ്‌ജിദ്‌ തകര്‍ത്ത സംഭവത്തിന്‌ സമാനമായ കാര്യങ്ങളാണ്‌ ശബരിമലയില്‍ നടക്കുന്നത്‌ എന്നാണ്‌ സീതാറാം യെച്ചൂരി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്‌. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാവി വസ്‌ത്രവും കാവിക്കൊടികളുമാണ്‌ അന്നും അക്രമകാരികള്‍ ധരിച്ചിരുന്നതെന്നും യെച്ചൂരി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക