Image

നട അടച്ചിടുമെന്ന്‌ പറഞ്ഞ തന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍

Published on 20 October, 2018
നട അടച്ചിടുമെന്ന്‌ പറഞ്ഞ തന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍


തിരു: ആചാരം ലംഘിച്ചാല്‍ നട അടച്ചിടുമെന്ന്‌ പറഞ്ഞ തന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍. ഫ്യൂഡല്‍ പൗരോഹിത്യത്തിന്റെ തകര്‍ച്ചക്കുള്ള മണിമുഴക്കമാണ്‌ ശബരിമലയിലേത്‌. തന്ത്രി നട അടക്കുമെന്ന്‌ പറഞ്ഞത്‌ ഹര്‍ത്താലിന്‌ കട പൂട്ടുന്ന ലാഘവത്തോടെയെന്നും സുധാകരന്‍ വിമര്‍ശിച്ചു.
ശബരിമലയില്‍ പോകുന്നവരുടെ പൂര്‍വകാല ചരിത്രം നോക്കേണ്ടതില്ല. ധൈര്യമുള്ളവര്‍ മാത്രം അങ്ങോട്ടു പോയാല്‍ മതി. യുവതികള്‍ സന്നിധാനത്തുനിന്നും തിരികെ മടങ്ങിയത്‌ നിരാശാജനകമാണെന്നും സുധാകരന്‍ പറഞ്ഞു.സ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക