Image

രഹന ഫാത്തിമയുടെ മലകയറ്റം; ഐ.ജി ശ്രീജിത്തിനെതിരെ മാധ്യമ പ്രവര്‍ത്തകന്‍

Published on 19 October, 2018
രഹന ഫാത്തിമയുടെ മലകയറ്റം; ഐ.ജി ശ്രീജിത്തിനെതിരെ മാധ്യമ പ്രവര്‍ത്തകന്‍


തിരുവനന്തപുരം: ശബരിമലയില്‍ രഹനാ ഫാത്തിമ എന്ന അരാജകവാദിയെ കയറ്റിയ ഐ.ജി ശ്രീജിത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമ പ്രവര്‍ത്തകന്‍ എസ്‌ വി പ്രദീപ്‌ രംഗത്ത്‌.11 ചോദ്യങ്ങളാണ്‌ ശ്രീജിത്തിന്റെ നടപടിക്കെതിരെ പ്രദീപ്‌ ഉയര്‍ത്തിയത്‌

എസ്‌ വി പ്രദീപിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പ്രസക്തഭാഗം:

 എസ്‌ ശ്രീജിത്തിനോട്‌ ചില സംശയങ്ങള്‍??

1. റഹാന ഫാത്തിമ എന്ന സാമൂഹിക മാധ്യമങ്ങളിലെ അരാജക വാദിയെ സാമൂഹിക മാധ്യമങ്ങളിലെ സജീവ സാന്നിധ്യമായ IG എസ്‌ ശ്രീജിത്തിന്‌ നേരത്തെ അറിയാമായിരുന്നില്ലേ?

2. 18 10 2018 വ്യാഴാഴ്‌ച ശബരിമലയില്‍ എത്തിയ അരാജക വാദിയായ റഹാന ഫാത്തിമയെ അതീവ രഹസ്യമായി 19 10 2018 വെളളിയാഴ്‌ച രാവിലെ വരെ ഒരു ദിവസം ഒളിപ്പിച്ചുവച്ചതെന്തിന്‌? അപ്പൊ ഇത്‌ മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതി അല്ലേ?

3. അരാജക വാദിയായ റഹാന ഫാത്തിമയുടെ മലകയറ്റത്തിന്‌ പൂര്‍ണ്ണ സംരക്ഷണം ഒരുക്കാന്‍ ഒരു  IG തന്നെ നേരിട്ട്‌ എത്തിയത്‌ എന്തിന്‌?

4. കഴിഞ്ഞ ദിവസങ്ങളിലെ യുവതികളുടെ മലകയറ്റത്തിന്‌ സംരക്ഷണം നല്‍കാന്‍  IG എസ്‌ ശ്രീജിത്ത്‌ ഒരു ആവേശവും കാട്ടാതിരുന്നത്‌ എന്തുകൊണ്ട്‌?

5. കഴിഞ്ഞ ദിവസങ്ങളില്‍ മലകയറാനെത്തിയ മറ്റ്‌ യുവതി കള്‍ക്കില്ലാത്ത എന്ത്‌ പ്രത്യേകതയാണ്‌ അരാജക വാദിയായ റഹാന ഫാത്തിമയുടെ മലകയറ്റത്തില്‍  IG എസ്‌ ശ്രീജിത്ത്‌ കണ്ടെതും അവര്‍ക്ക്‌ സുരക്ഷ ഒരുക്കാന്‍ കഏ തന്നെ നേരിട്ടിറങ്ങിയതും എന്തുകൊണ്ട്‌?

6 മറ്റു മതസ്ഥരുടെ ആചാര അനുഷ്ടാനങ്ങളെ വെല്ലുവിളിച്ച്‌ സംഘര്‍ഷം സൃഷ്ടിക്കാനുള്ള അരാജക വാദിയായ റഹാന ഫാത്തിമയുടെ ശ്രമം  IPC 153 A  വകുപ്പ്‌ പ്രകാരം ക്രിമിനല്‍ കുറ്റകൃത്യം എന്ന്‌ കഏ എസ്‌ ശ്രീജിത്തിന്‌ അറിയില്ലേ?

7. റഹാന ഫാത്തിമ എന്ന അരാജക വാദിയുടെ ക്രിമിനല്‍ കുറ്റകൃത്യം തുടക്കത്തിലേ തടയുന്നതിന്‌ പകരം അവരെ നടപ്പന്തല്‍ വരെ എത്തിച്ച്‌ സംഘര്‍ഷം സൃഷ്ടിക്കാനുളള ക്രിമിനല്‍ കുറ്റകൃത്യത്തിന്‌ കൂട്ടു നിന്ന കഏ എസ്‌ ശ്രീജിത്ത്‌ നിയമലംഘനം നടത്തിയില്ലേ?

8. അരാജക വാദിയായ റഹാന ഫാത്തിമക്ക്‌ പോലീസ്‌ വേഷത്തിന്‌ സമാന വേഷം നല്‍കിയതിലൂടെ Kerala Police Act 43 (4) (5) വകുപ്പ്‌ പ്രകാരം IG  എസ്‌ ശ്രീജിത്ത്‌ കുറ്റകൃത്യം ചെയ്‌തില്ലേ?

9. അരാജക വാദിയായ റഹാന ഫാത്തിമയുടെ മലകയറ്റം അവിചാരിതമെങ്കില്‍ അങ്ങനെ എത്തുന്ന എല്ലാപേര്‍ക്കും അവരുടെ ഒരു പശ്ചാത്തലവും അന്വേഷിക്കാതെ  IG എസ്‌ ശ്രീജിത്ത്‌ നേരിട്ട്‌ സുരക്ഷ ഒരുക്കാന്‍ എത്തുമോ?

10. ശബരിമല ISISതീവ്രവാദികളുടെ തകര്‍ക്കല്‍ ഭീഷണി നേരിടുന്ന സ്ഥലം എന്ന്‌ കഏ എസ്‌ ശ്രീജിത്തിന്‌ അറിയാമോ? അങ്ങനെ ഒരിടത്തേക്ക്‌ IG  എസ്‌ ശ്രീജിത്ത്‌ നയിക്കുന്ന ഏതൊരു യുവതിയും അവിവേകം കാണിച്ചാല്‍ ഉണ്ടാകുന്ന അപകടത്തിന്‍റെ വ്യാപ്‌തി എത്ര?

11. അരാജക വാദിയായ റഹാന ഫാത്തിമയുടെ എല്ലാ വിശദ വിവരവും അറിഞ്ഞ ശേഷമാണ്‌ IG എസ്‌ ശ്രീജിത്ത്‌ സുരക്ഷാചുമതല ഏറ്റെടുത്തതെങ്കില്‍ അതിന്‌ പിന്നില്‍ നാടകവും നിഗൂഢതയും ഉണ്ടെന്ന്‌ സംശയിക്കുന്നവരെ എങ്ങനെ കഏ എസ്‌ ശ്രീജിത്ത്‌ തിരുത്തും?

ഇങ്ങനെ പതിനൊന്ന്‌ ചോദ്യങ്ങളാണ്‌ മാധ്യമ പ്രവര്‍ത്തകന്‍ എസ്‌ പ്രദീപ്‌ ഐ ജി ശ്രീജിത്തിന്റെ നടപടിക്കെതിരെ പ്രദീപ്‌ ഉയര്‍ത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക