Image

മലയാളത്തിന്റെ മരുമകന്‍ അക്ബര്‍, തരുണ്‍ തേജ് പാലിന്റെ പിന്നാലെ പെണ്‍കേസില്‍ കുടുങ്ങിയ ഭീമന്‍ (കുര്യന്‍ പാമ്പാടി)

Published on 19 October, 2018
മലയാളത്തിന്റെ മരുമകന്‍ അക്ബര്‍, തരുണ്‍ തേജ് പാലിന്റെ പിന്നാലെ പെണ്‍കേസില്‍ കുടുങ്ങിയ ഭീമന്‍ (കുര്യന്‍ പാമ്പാടി)
'മീ ടൂ' പെണ്‍ കേസില്‍ കടപുഴകി വീണ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി എം ജെ. അക്ബര്‍ കോട്ടയത്തിന്റെ മരുമകന്‍ ആണെന്നത് അധികമാര്‍ക്കും അറിവുണ്ടെന്നു തോന്നുന്നില്ല. ബി.എ. ഓണേഴ്‌സ് പാസ്സായി 1971 ല്‍ മുംബൈ ടൈംസ് ഓഫ് ഇന്ത്യയില്‍ ട്രെയ്‌നി ജേര്ണലിസ്‌റ് ആയി ചേര്‍ന്ന അദ്ദേ ഹം കൂടെ ജേര്ണലിസ്‌റ് ആയിരുന്ന മല്ലിക ജോസഫിനെ പ്രേമിച്ച് വിവാഹം ചെയ്യുകയായിരുന്നു.

മല്ലികയാകട്ടെ മുംബൈ ചൗപ്പാത്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഭവന്‍സ് കോളേജ് ഓഫ് ജേര്‍ണലിസത്തിന്റെ സ്ഥാപക പ്രിന്‍സിപ്പല്‍ കോട്ടയം ചെമ്മരപ്പള്ളില്‍ ജോസഫ് ജോണിന്റെ മകളും. അദ്ദേഹം റിട്ടയര്‍ ചെയ്തു കോട്ടയത്തേക്ക് പോന്നപ്പോള്‍ മകളും മരുമകനും ഇടക്കിടെ ഡാഡിയെക്കാണാന്‍ കോട്ടയത്തു വരും. അങ്ങിനെയൊരിക്കല്‍ മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന ഒരു പുസ്തക പ്രകാശനത്തില്‍ അക്ബര്‍ മുഖ്യാതിഥി ആവുകയും ചെയ്തു
.
അന്നൊന്നും അദ്ദേഹം ഒരു ഗ്രന്ഥകര്‍ത്താവ് ആയിരുന്നില്ല. കല്‍ക്കത്ത പ്രോവിഡന്‍സ് കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബി.എ. ഓണേഴ്‌സ് പാസായി നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഒരു ജേര്ണലിസ്‌റ് മാത്രം. പക്ഷെ പത്രപ്രവര്‍ത്തകര്‍ക്ക് വേണ്ട ''ഹു, വാട്, വെന്‍ ,വെയര്‍ ആന്‍ഡ് വൈ'' നന്നായി അറിയാവുന്ന ഒരാള്‍. ജിഞ്ജാസയും വിപദിധൈര്യവും അവസരങ്ങള്‍ എത്തിപ്പിടിക്കാനുള്ള കഴിവും അക്ബറെ ഉയരങ്ങളിലേക്ക് പിടിച്ചുയര്‍ത്തി.

''മലയാളിയാണ് ജീവിത പങ്കാളിയെങ്കിലും വളരെക്കുറച്ചു മലയാളപദങ്ങളെ എനിക്ക് പിടിയുള്ളു .വീട് ഭരിക്കുന്നത് മല്ലികയായതിനാല്‍ കുട്ടികള്‍ക്ക് എന്നേക്കാള്‍ മലയാളം അറിയാം, '' അദ്ദേഹം മാമ്മന്‍മാപ്പിള ഹാളില്‍ വച്ച് ഈ ലേഖകനോട് പറഞ്ഞു. ''പക്ഷെ മലയാളത്തില്‍ ഭാവഗംഭീരന്മാരായ എഴുത്തുകാര്‍ ഉണ്ടെന്നു നന്നായി അറിയാം'' കുട്ടികള്‍ വളര്‍ന്നു വലിയവരായി. മകന്‍ പ്രയാഗ് ജാവദ് യു.എസിലെ ഐവി ലീഗ് സ്ഥാപനം ഡാര്‍ട് മൗത് കോളേജില്‍ നിന്നും മകള്‍ മുകുളിത കേംബ്രിഡ്ജിലെ ജീസസ് കോളജില്‍ നിന്ന് ലോയിലും ബിരുദങ്ങള്‍ നേടി.

മല്ലികയുടെ പിതാവ് ജോസഫ് ജോണ്‍ അരഡസന്‍ പ്രഗത്ഭ ജേര്ണലിസ്റ്റുകളെ സൃഷ്ടിച്ച കുടുംബത്തിലെ അംഗം. ടൈംസ് ഓഫ് ഇന്ത്യ തിരുവനന്തപുരം ലേഖകന്‍ ആയിരുന്ന കെ.സി.ജോണ്‍, ഫ്രണ്ട്‌ലൈന്‍ ഡിപ്ലോമാറ്റിക് എഡിറ്റര്‍ ഡോ .ജോണ്‍ ചെറിയാന്‍, എഴുത്തുകാരന്‍ ബിനു കെ.ജോണ്‍ ഉള്‍പ്പെടെ. കദളി എന്നു പേരിട്ട വീട്ടില്‍ കഴിയുമ്പോഴും ഫ്രണ്ട്‌സ് ഓഫ് ദി ട്രീസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ആയിരുന്നു. ആ പേരില്‍ ഒരു മാസികയും ഇറക്കി. സൈലന്റ് വാലിയെ അപകടപ്പെടുത്തുന്നതിനെതിരെ ആദ്യം കോടതിയില്‍ പോയതും അദ്ദേഹം തന്നെ. തൊടി നിറയെ മരങ്ങള്‍ ഉണ്ടായിരുന്നു.

അറുപത്തേഴു കാരനായ മൊബാഷര്‍ ജാവേദ് അക്ബര്‍ താന്‍ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന ഏഷ്യന്‍ ഏജ് പത്രത്തില്‍ ജേര്ണലിസ്‌റ് ആയിരുന്ന പ്രിയ രമണിയുടെ ലൈംഗികാരോപണത്തെ തുടര്ന്നാണ് രാജി വക്കേണ്ടി വന്നത്. രമണിക്കെതിരെ മാനഷ്ടക്കേസ് കൊടുത്തുരക്ഷപ്പെടാമെന്ന മോഹം, അവരോടൊപ്പം ഇരുപതോളം മാധ്യമപ്രവര്‍ത്തകരും അണിനിരന്നതോടെ അസ്ഥാനത്തായി. ഭൂരിഭാഗവും മുന്‍ ഏഷ്യന്‍ ഏജ് പ്രവര്‍ത്തകര്‍. സി.എന്‍.എന്‍.ജേര്ണലിസ്‌റ് മജ്‌ലി കാമ്പും ഇവരില്‍ പെടും.

പത്രപ്രവര്‍ത്തനത്തില്‍ നിന്ന് പത്രം ഉടമയായും ഗ്രന്ഥകര്‍ത്താവായും വളര്‍ന്ന ശേഷം രാഷ്ട്രീയത്തില്‍ ശോഭിച്ച അക്ബര്‍ പശ്ചിമ ബംഗാളിലെ തെലിനിപ്പാറയിലാണ് ജനിച്ചത്. ഷെയ്ഖ് അക്ബര്‍ അലിയുടെയും
ഇന്തിയാസിന്റെയും മകന്‍. കൊല്‍ക്കത്ത ബോയ്‌സ് ഹൈ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. പ്ര സിഡെന്‍സി കോളജില്‍ നിന്ന് ബിരുദം.

ടൈംസ് ഓഫ് ഇന്ത്യയില്‍ ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയിലാണ് ആദ്യം പയറ്റിയത്. പ്രശസ്തതനായ ഖുശ്വന്ത് സിംഗിന്റെ കീഴില്‍. ആനന്ദ ബസാര്‍ പത്രിക ഗ്രൂപ്പില്‍ ചേര്‍ന്ന അദ്ദേഹം ദി സണ്‍ഡേ വാരികയുടെ പത്രാ ധിപരായി. അവര്‍ ടെലിഗ്രാഫ് പത്രം തുടങ്ങിയപ്പോള്‍ സ്ഥാപക പത്രാധിപരും. ബോംബേ, ഡല്‍ഹി, ലണ്ടന്‍ എഡിഷനുകള്‍ ഉള്ള ഏഷ്യന്‍ ഏജിന്റെ സ്ഥാപക പത്രാധിപരും. കുറേക്കാലം ഹൈദരാബാദിലെ ഡെക്കാന്‍ ക്രോണിക്കി
ളിന്റെ എഡിറ്റര്‍ ഇന്‍ ചീഫും ആയി.

രാജീവ് ഗാന്ധി യുടെ കാലത്താണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുന്നത്. രാജീവിന്റെ ഔദ്യോഗിക വക്താവായിരുന്നു. 1989 ല്‍ ബിഹാറിലെ കിഷന്‍ഗഞ്ചില്‍ നിന്ന് ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നെഹ്രുവിന്റെ ജീവചരിത്രം എഴുതി പേരെടുത്തു. അതായിരുന്നു ആദ്യ ഗ്രന്‍ഥം. മോഡി കാലഘട്ടംവന്നപ്പോള്‍ മലക്കം മറിഞ്ഞു ബി.ജെ.പിയില്‍ ചേര്‍ന്ന് ദേശിയ വക്താവായി. 2015 ല്‍ ജാര്‍ഖന്ദില്‍ നിന്ന് രാജ്യസഭയിലെത്തി. 2016 ജൂലൈ 5 നു മന്ത്രിയും.

രാഷ്ട്രീയ പ്രാധാന്യമുള്ള എട്ടു പുസ്തകങ്ങള്‍ നെഹ്‌റു ദി മേക്കിങ് ഓഫ് ഇന്ത്യ, റയട്ട് ആഫ്റ്റര്‍ റയട്ട്, കാശ്മീര്‍ ബിഹൈന്‍ഡ് ദി വേല്‍ , ടിന്‍ഡര്‍ ബോക്‌സ്, ദി പാസ്‌ററ് ആന്‍ഡ് ഫ്യൂച്ചര്‍ ഓഫ് പാകിസ്ഥാന്‍ തുടങ്ങിയവഅക്ബര്‍ രചിച്ചു. രാഷ്ട്രീയമില്ലാത്ത രണ്ടെണ്ണവും'ഹാവ് പെന്‍, വില്‍ ട്രാവല്‍', 'ബ്ലഡ് ബ്രതെഴ്‌സ് എ ഫാമിലി സാഗ'

''ജീവിതത്തിലെ എല്ലാ രസങ്ങളും എനിക്ക് ആസ്വദിക്കണം. അതാണെന്റെ ഫിലോസഫി'', ഒരിക്കല്‍ ലാഹോറില്‍ വച്ച് പാക് പത്രപ്രവത്തക മെഹ്മ
ലിനോട് അകബര് പറഞ്ഞു. 'ബ്ലഡ് ബ്രതെഴ്‌സ് എ ഫാമിലി സാഗ'യുടെ പ്രകാശനത്തിന് എത്തിയ വേളയിലായിരുന്നു അഭിമുഖം. ''അഭിപ്രായധീരത വേണം. വെല്ലുവിളികള്‍ ഉണ്ടാകുമ്പോള്‍ പതറരുത്....മുസ്ലിംകള്‍ക്കെതിരെ ഏറ്റവും വലിയ അനീതി കാട്ടുന്നത് മുസ്ലിംകള്‍ തന്നെയാണ്'' എന്നൊക്കെ അക്ബര്‍ പറഞ്ഞു

ഹിന്ദു ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് മുസ്ലിമായി ജനിച്ചുവെന്ന യാഥാര്‍ഥ്യം ഒട്ടും മറച്ചു വയ്ക്കാതെ സമയോ ചിതമായി കരുക്കള്‍ നീക്കാന്‍ അക്ബര്‍ സമര്ഥനായിരുന്നു. സ്വന്തം പത്രങ്ങളും വാരികകളും തുടങ്ങുന്നതിനു അറബി സാമ്പത്തിക പിന്തുണ നേടിയെടുക്കാന്‍ കഴിഞ്ഞു. ഏഷ്യന്‍ ഏജിനു എന്‍.ആര്‍ ഐ. പിന്തുണ ഉണ്ടായിരുന്നു. ഇന്ത്യക്കു പുറത്ത് എഡിഷന്‍ ഉള്ള ആദ്യത്തെ ഇന്ത്യന്‍ പത്രം.

ന്യൂ ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തന മേഖലയില്‍ രാജാവായി വാഴുന്ന കാലത്ത് 1996 ല്‍ അദ്ദേ ഹവുമായി ഒരു കൂടിക്കാഴ്ച്ചക്കു നടത്തിയ വിഫലശ്രമവും ഓര്‍ത്തു പോകുന്നു. ''കേരളത്തിലെ ഏറ്റം പ്രമുഖപത്രത്തിന്റെ പ്രതിനിധി
യാണെന്നും കോട്ടയത്തെ മല്ലികാ ജോസഫിന്റെ കുടുംബവുമായി അടുത്ത ബന്ധം ഉള്ള ആളാണെന്നും'' ഒക്കെ പറഞ്ഞിട്ടും ഫ്രന്റ് ഓഫീസിലെ വെളുത്തു ചുവന്ന സെക്രട്ടറി പെണ്ണു കനിഞ്ഞില്ല. ''പ്രയര്‍ അപ്പോയ്ന്റ്‌മെന്റ്'' വേണമത്രേ. ഈ ഓഫീസിലേക്ക് കടന്നു ചെന്ന ഒരു ജേര്ണലിസ്‌റ് ട്രെയിനിയെ വെറും അണ്ടര്‍വെയര്‍ ധരിച്ച അക്ബര്‍ വാതില്‍ അടച്ചു ഡോറിനോട് ചേര്‍ത്ത് പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചുവെന്നാണ് ഒരു ആരോപണം. അന്ന് ഒരു പെണ്ണാണ് അഭിമുഖത്തിന് ശ്രമിച്ചിരുന്നതെങ്കില്‍ ഉടനെ സ്വീകരിക്കുമായിരുന്നു എന്ന് തോന്നുന്നു.

അന്ന് തന്നെ ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്ററം മലയാളിയുമായ വി.എന്‍ .നാരായണനെ കണ്ടു. ഒപ്പം മലയാള മനോരമ പിക്ച്ചര്‍ എഡിറ്റര്‍ എം.കെ.വര്‍ഗീസിന്റെ മകന്‍ ജേര്‍ണലിസത്തില്‍ മാസ്‌റ്റേഴ്‌സ് എടുത്ത വിവേക് എം.വര്‍ഗീസും ഉണ്ടായിരുന്നു. നാരായണന്‍ ചായ തന്നു സ്വീകരിക്കുകയും അക്ബര്‍ ഹോട്ടലില്‍ അന്ന് വൈകുന്നേരം നടക്കുന്ന ഒരു സരോദ് അരങ്ങേറ്റത്തിന്റെ ക്ഷണപത്രിക നല്‍കുകയും ചെയ്തു. അംജദ് അലിഖാന്റെ പുത്രന്മാര്‍ അമാന്‍, അയാന്‍ എന്നിവരുടെ അരങ്ങേറ്റം. അതിഥികളില്‍ ഒരാള്‍ കപില്‍ ദേവ് ആയിരുന്നു. ടൈംസ് ഓഫ് ഇന്ത്യ മ്യൂസിക് ക്രിട്ടിക് രാഘവ ആര്‍ വര്‍മ്മ തൊട്ടടുത്ത സീറ്റില്‍. ഗുല്‍മോഹര്‍ പാര്‍ക്കിലെ വീട്ടിലെത്തി കാണാനും അദ്ദേഹം ക്ഷണിച്ചു. ഇതാണ് മലയാളി ജേര്ണലിസ്റ്റുകളുടെ ശൈലി.

അധികാരഭ്രാന്തു തലയില്‍ പിടിക്കുന്നവര്‍ ഇതിലപ്പുറവും ചെയ്യും. തെഹല്‍ക്ക എഡിറ്റര്‍ ഇന്‍ ചീഫ് ആയിരിക്കെ ലിഫ്റ്റില്‍ വച്ച് ഒരു വനിതാ ജേര്ണലിസ്റ്റിനെ മാനഭാഗപ്പെടുത്തിയതിനു അറസ്റ്റിലായ തരുണ്‍ തേജ്പാലിന്റെ അവസ്ഥ അറിവുള്ളതാണല്ലോ. 2014 മുതല്‍ ജയിലില്‍ ആയിരുന്നു. പിന്നീട് ജാമ്യത്തില്‍ ല്‍ ഇറങ്ങി. ജേര്ണലിസ്റ്റും ഗ്രന്ഥകര്‍ത്താവുമായ തേജ്പാല്‍ അതോടെ തുറന്ന ലോകത്തു നിന്ന് അന്തര്‍ദ്ധാനം ചെയ്തു.

കേരളത്തിലും ഒരു മികച്ച പത്രപ്രവര്‍ത്തകനെ 'മി ടു' പിടികൂടി എന്നതാണ് ഏറ്റവും ഒടുവിലത്തെ ഷോക്ക്. ദി ഹിന്ദുവിന്റെ കേരളത്തിലെ റെസിഡന്റ് എഡിറ്റര്‍ സി. ഗൗരിദാസന്‍ നായര്‍ക്കാണ് ഈ ദുരന്തം സംഭവിച്ചത് ചെന്നൈയില്‍ നിന്ന് ജേര്‍ണലിസത്തില്‍ മാസ്‌റ്റേഴ്‌സ് എടുത്ത യാമിനി നായര്‍, തിരുവനന്തപുരത്ത് താന്‍ ഒരു അസ്‌സൈന്‍മെന്റിനു എത്തിയപ്പോള്‍ ഗൗരി തന്നോടു വഴിവിട്ടു പെരുമാറി എന്നു ആരോപിച്ചു.മറ്റൊരു പെണ്‍കുട്ടിയും ഞെട്ടിക്കുന്ന മറ്റൊരു അനുഭവം പങ്കു വച്ചു . വിവരം പടര്‍ന്നു പിടിച്ചപ്പോള്‍ റിട്ടയര്‍ ചെയ്യുന്ന ഡിസംബര്‍ 31 വരെ അവധിയില്‍ പോകാന്‍ മാനേജ്‌മെന്റ് ഗൗരിയോടു ആവശ്യപ്പെടുകയാണ് ഉണ്ടായത്.

''ഞാനിതാ പ്രൊഫഷണല്‍ ജേര്ണലിസത്തിലെ എന്റെ ഇന്നിംഗ്‌സ് അവസാനിപ്പിക്കുന്നു. തെറ്റുകുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. എല്ലാവര്ക്കും നന്ദി,'' ഗൗരി ഫേസ്ബുക്കില്‍ കുറിച്ചു. പത്രപ്രവര്‍ത്തനം അവസാനിപ്പിച്ച് സ്വന്തമായുള്ള അമ്പതേക്കറില്‍ റബ്ബര്‍ കൃഷിക്ക് പോയ എക്കണോമിക് ടൈംസ് തിരുവനന്തപുരം ലേഖകന്‍ ജോ എ സ്കറിയ തന്റെ രാജിക്കത്ത് ഒരു പുസ്തകമാക്കിയിട്ടാണ് വിട വാങ്ങിയത്ഫ്രം ഫിഫ്ത് എസ്‌റ്റേറ്റ് ടു റബര്‍ എസ്‌റ്റേറ്റ്. എത്ര മനോഹരമായ ശീര്‍ഷകം! ഇരുവരും എന്റെ സുഹൃത്തുക്കള്‍.
മലയാളത്തിന്റെ മരുമകന്‍ അക്ബര്‍, തരുണ്‍ തേജ് പാലിന്റെ പിന്നാലെ പെണ്‍കേസില്‍ കുടുങ്ങിയ ഭീമന്‍ (കുര്യന്‍ പാമ്പാടി)മലയാളത്തിന്റെ മരുമകന്‍ അക്ബര്‍, തരുണ്‍ തേജ് പാലിന്റെ പിന്നാലെ പെണ്‍കേസില്‍ കുടുങ്ങിയ ഭീമന്‍ (കുര്യന്‍ പാമ്പാടി)മലയാളത്തിന്റെ മരുമകന്‍ അക്ബര്‍, തരുണ്‍ തേജ് പാലിന്റെ പിന്നാലെ പെണ്‍കേസില്‍ കുടുങ്ങിയ ഭീമന്‍ (കുര്യന്‍ പാമ്പാടി)മലയാളത്തിന്റെ മരുമകന്‍ അക്ബര്‍, തരുണ്‍ തേജ് പാലിന്റെ പിന്നാലെ പെണ്‍കേസില്‍ കുടുങ്ങിയ ഭീമന്‍ (കുര്യന്‍ പാമ്പാടി)മലയാളത്തിന്റെ മരുമകന്‍ അക്ബര്‍, തരുണ്‍ തേജ് പാലിന്റെ പിന്നാലെ പെണ്‍കേസില്‍ കുടുങ്ങിയ ഭീമന്‍ (കുര്യന്‍ പാമ്പാടി)മലയാളത്തിന്റെ മരുമകന്‍ അക്ബര്‍, തരുണ്‍ തേജ് പാലിന്റെ പിന്നാലെ പെണ്‍കേസില്‍ കുടുങ്ങിയ ഭീമന്‍ (കുര്യന്‍ പാമ്പാടി)മലയാളത്തിന്റെ മരുമകന്‍ അക്ബര്‍, തരുണ്‍ തേജ് പാലിന്റെ പിന്നാലെ പെണ്‍കേസില്‍ കുടുങ്ങിയ ഭീമന്‍ (കുര്യന്‍ പാമ്പാടി)മലയാളത്തിന്റെ മരുമകന്‍ അക്ബര്‍, തരുണ്‍ തേജ് പാലിന്റെ പിന്നാലെ പെണ്‍കേസില്‍ കുടുങ്ങിയ ഭീമന്‍ (കുര്യന്‍ പാമ്പാടി)മലയാളത്തിന്റെ മരുമകന്‍ അക്ബര്‍, തരുണ്‍ തേജ് പാലിന്റെ പിന്നാലെ പെണ്‍കേസില്‍ കുടുങ്ങിയ ഭീമന്‍ (കുര്യന്‍ പാമ്പാടി)മലയാളത്തിന്റെ മരുമകന്‍ അക്ബര്‍, തരുണ്‍ തേജ് പാലിന്റെ പിന്നാലെ പെണ്‍കേസില്‍ കുടുങ്ങിയ ഭീമന്‍ (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക