വൈസ്മെന്‍സ് ഇന്റ്റര്നാഷലിന്റെ, ഇന്റ്റെര്‍നാഷണല്‍ സര്‍വീസ് ഡയറക്ടര്‍ ആയി കോരസണ്‍ വര്‍ഗീസിനെ നിയമിച്ചു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കോരസണ്‍, ക്ലബ്ബിന്റെ അന്തര്‍ദേശീയ പബ്ലിക് റിലേഷന്‍സ് ചുമതലകള്‍ക്കു മുതല്‍കൂട്ടാകുമെന്നു അന്തര്‍ദേശീയ കൌണ്‍സില്‍ അംഗവും അമേരിക്കന്‍ ഏരിയ പ്രെസിഡന്റുമായ റ്റിബോര്‍ ഫോക്കി അഭിപ്രായപ്പെട്ടു.
1922 ഇല് അമേരിക്കയിലെ ഒഹായോ സ്റ്റേറ്റിലുള്ള ടോളിഡോയില്‍ ജഡ്ജ് പോള്‍ വില്യം അലക്സാണ്ടര്‍ സ്ഥാപിച്ച പ്രസ്ഥാനം ഇന്നു 69 രാജ്യങ്ങളിലായി 1500 ക്ലബ്ബ്കളുമായി വികസിച്ചു. വൈ .എം .സി .എ യുടെ സേവന വിഭാഗമായി തുടങ്ങിയ വൈസ്മെന്‍സ് ഇന്റ്റര്നാഷനലിനു ഐക്യരാഷ്ട്രസഭയുടെ, സാമ്പത്തീക സാമൂഹ്യ ആലോചനാ സമിതിയുടെ പ്രത്യേക ഉപദേശക സമിതിയില്‍ NGO അംഗത്വം ഉണ്ട്. 2022 ഇല് നൂറാംവാര്‍ഷികം ആഘോഷിക്കുന്ന സംഘടന തുടങ്ങിയടത്തു തന്നെ ഒരു നല്ല തിരിച്ചുവരവിനായി പ്രതീക്ഷിക്കുകയാണ്. ന്യൂയോര്‍ക്കിലും ന്യൂജേര്സിയിലും ഇതിനകം ക്ലബ്ബ് മുന്നേറ്റം ഉണ്ടാക്കി.
അവകാശങ്ങള്‍ക്കു ഒപ്പം ഉത്തരവാദിത്തങ്ങളും അംഗീകരിക്കുക എന്ന ആപ്ത വാക്യത്തില്‍ മുറുകെപ്പിടിച്ചു ഭദ്രതയുള്ള കുടുംബങ്ങള്‍, സേവന തല്പരയായ യുവാക്കള്‍, വിശാല കാഴ്ചപ്പാടുകള്‍ ഒക്കെയാണ് ക്ലബ്ബിന്റെ മുഖമുദ്ര. സേവനം എന്നതു ഉത്തരവാദിത്തം ആണ് എന്ന് വിശ്വസിക്കുന്ന ഒരേ അഭിപ്രായഗതിയുള്ള ലോകമെമ്പാടുമുള്ള പൊതുതാത്പര്യമുള്ളവരുടെ സംഘം, ലോകത്തിലെ മലേറിയ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലാണ്. ഏഷ്യയിലും ആഫ്രിക്കയിലും യുറോപ്പിലും അര്‍ഥമുള്ള സന്നദ്ധ സേവകര്‍ ഈ സംഘടനക്കുണ്ട്., നല്ല ഒരു കൂട്ടം യുവാക്കളെ ലോക സേവനത്തിനായി സജ്ജമാക്കുക എന്നീ ലക്ഷ്യത്തിലേക്കാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
സ്വിറ്റസര്‍ലണ്ടിലെ ജനീവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനക്ക് തായ്ലണ്ടിലും സാറ്റലെറ്റ് ഓഫീസ് ഉണ്ട്. ക്ലബ്ബിനു ഇന്ത്യയില്‍ സജീവ സാന്നിധ്യം ഉണ്ട്. മൂണ്‍ സാങ് ബോങ് (കൊറിയ ) പ്രസിഡന്റ്, ജെന്നിഫര്‍ ജോണ്‍സ് (ആസ്ട്രേലിയ ) പ്രസിഡന്റ് ഇലെക്ട്, ഫിലിപ്പ് ചെറിയാന് (ഇന്ത്യ) ട്രെഷറര്‍ , ജോസ് വര്‍ഗീസ് (ഇന്ത്യ) സെക്രട്ടറി ജനറല്‍ തുടങ്ങിയവര്‍ അന്തര്‍ദേശീയ സാരഥികളാണ്.
അമേരിക്കയില്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - മാത്യു ചാമക്കാല (R D) 631 -645 -0587, ജോസഫ് കാഞ്ഞമല (R D ELECT) 917 -596 -2119. ഷാജുസാം (PAST R D) 646 427 -4470, Dr. അലക്സ് മാത്യു (R S) 516 -567 -5930.