Image

മേരി മാത്യു (സജി-52) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി

ബിജു ചെറിയാന്‍ Published on 18 October, 2018
മേരി മാത്യു (സജി-52) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി
ന്യു യോര്‍ക്ക്: കറ്റാനം ചിങ്ങലേത്ത് കുടുംബാംഗം മാത്യു ജേക്കബിന്റെ ഭാര്യ മേരി മാത്യു (സജി-52) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി.

ജോയല്‍ മാത്യു, റോഷന്‍ മാത്യു എന്നിവര്‍ മക്കളാണ്.
സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവാംഗമാണ്. സ്റ്റാറ്റന്‍ ഐലന്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു.

കുണ്ടറ ലാലി ഭവനില്‍ ജോസഫ്-മേരി ദമ്പതികളുടെ പുത്രിയാണ്. 

സഹോദരര്‍: നെല്‍സണ്‍ ജോസഫ്, ലാലി ജാക്‌സണ്‍, ബിജു ജോസഫ്, ഷീജ ഏബ്രഹാം, റെജി വിന്‍സന്റ് (എല്ലാവരും സ്റ്റാറ്റന്‍ ഐലന്‍ഡ്)

ഏബ്രഹാം ഈപ്പന്‍, വിന്‍സന്റ് ബാബുക്കുട്ടി, ഡൊമിനിക്ക് ജക്‌സണ്‍, എന്നിവര്‍ സഹോദരീഭര്‍ത്താക്കന്മാരും ഉഷ നെല്‍സണ്‍, സോണി ബിജു, എന്നിവര്‍ സഹോദര ഭാര്യമാരുമാണ്.വര്‍ഗീസ് ജേകബ് (ഷാജി-ഹൂസ്റ്റണ്‍) ഫിലിപ്പ് ജേക്കബ് (കൊച്ചി) എന്നിവര്‍ ഭര്‍ത്രുസഹോദരര്‍.

പൊതുദര്‍ശനം: ഒക്ടോ. 19 വെള്ളി 5 മുതല്‍ 9 വരെ: സ്റ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 28 സണ്‍സെറ്റ് അവന്യു, സ്റ്റാറ്റന്‍ ഐലന്‍ഡ്, ന്യു യോര്‍ക്ക്-10314

സംസ്‌കാറ ശൂശ്രൂഷ: ഒക്ടോ. 20, ശനി രാവിലെ 8:30: സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്

തുടര്‍ന്ന് മൊറാവിയന്‍ സെമിത്തെരിയില്‍ സംസ്‌കാരം. 2205 റിച്ച്മണ്ട് റോഡ്, സ്റ്റാറ്റന്‍ ഐലന്‍ഡ്, ന്യു യോര്‍ക്-10306

വിവരങ്ങള്‍ക്ക്: ഏബ്രഹാം ഈപ്പന്‍: 718-431-5887
ടോം ജോസഫ് 917-208-6320

റിപ്പോര്‍ട്ട്: ബിജു ചെറിയാന്‍ 
മേരി മാത്യു (സജി-52) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക