Image

ഞാന്‍ കണ്ട നീലച്ചിത്രത്തിലെ നായിക നീയല്ലേ,വഴങ്ങിത്തരണം; അമേരിക്കന്‍ പെണ്‍കുട്ടിയോട് അലന്‍സിയര്‍

Published on 18 October, 2018
ഞാന്‍ കണ്ട നീലച്ചിത്രത്തിലെ നായിക നീയല്ലേ,വഴങ്ങിത്തരണം; അമേരിക്കന്‍ പെണ്‍കുട്ടിയോട് അലന്‍സിയര്‍

മീ ടൂ ക്യാമ്പയിന്റെ ഭാഗമായുള്ള തുറന്നു പറച്ചിലുകള്‍ മലയാള സിനിമയിലും സജീവമായിക്കൊണ്ടിരിക്കുകയാണ്. നടന്‍ അലന്‍സിയറിനെതിരേ നടി ദിവ്യ ഗോപിനാഥ് ഗുരുതരമായ ലൈംഗികാരോപണവുമായി രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ അലന്‍സിയര്‍ക്കെതിരേ കൂടുതല്‍ രൂക്ഷമായ ആരോപണങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. 

മണ്‍സൂണ്‍ മംഗോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിഗിനിടയില്‍ വിദേശത്ത് വച്ച് അലന്‍സിയരുടെ മാന്യത വിട്ട പെരുമാറ്റത്തെക്കുറിച്ച് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അമേരിക്കന്‍ മലയാളി സുഹൃത്തിന്റെ കത്ത് പങ്കുവച്ച യുവാവിന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച സിനിമയുടെ ലോക്കേഷനില്‍ വച്ച് വിദേശ വനിതയോട് അലന്‍സിയര്‍ മോശമായി പെരുമാറിയെന്നും തുടര്‍ന്ന് ചിത്രീകരണം തന്നെ നിര്!ത്തി വയ്‌ക്കേണ്ട അവസ്ഥ വന്നുവെന്നും കത്തില്‍ പറയുന്നു. താന്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെങ്കില്‍ ചിത്രത്തില്‍ അഭിനയിച്ച ഫഹദ് ഫാസില്‍, വിനയ് ഫോര്‍ട്ട് ടോവിനോ തുടങ്ങിയവര്‍ പ്രതീകരിക്കട്ടേയെന്നും അലന്‍സിയര്‍ കേസ് കൊടുക്കട്ടെ എന്നും കത്തില്‍ പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക