Image

എലിസബത്ത് വാറന്‍ ഒരു ശക്തയായ പ്രതിയോഗിയാകുമോ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 18 October, 2018
എലിസബത്ത് വാറന്‍ ഒരു ശക്തയായ പ്രതിയോഗിയാകുമോ? (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് എതിരാളികളെ വളര്‍ത്തുന്നതില്‍ പ്രത്യേക താത്പര്യം കാട്ടുന്നു. വിമര്‍ശനങ്ങളും പ്രകോപനപരമായ വിശേഷണങ്ങളും എതിരാളികളെ വാര്‍ത്തകളില്‍ തങ്ങിനില്‍ക്കാന്‍ പ്രചോദനമാവുകയും അവരെക്കുറിച്ച് മാധ്യമങ്ങളും പൊതുജനങ്ങളും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നത് സാധാരണമായിരിക്കുന്നു.

ഡെമോക്രാറ്റിക് നേതാവ് അമേരിക്കന്‍ ഇന്ത്യന്‍ വംശജയായ എലിസബത്ത് വാറന്‍ ട്രമ്പിനെതിരേ 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പുകാലത്ത് രംഗത്തുവന്നപ്പോള്‍ അവരെ ഒരു ഡിസ്‌നി കഥാപാത്രത്തിന്റെ (പോക്കഹോന്റാസിന്റെ)പേര് വിളിച്ച് കളിയാക്കിയിരുന്നു. കളിയാക്കല്‍ ഇപ്പോഴും തുടരുന്നു. ഇക്കഴിഞ്ഞദിവസം അവര്‍ കൃത്രിമത്വം നിറഞ്ഞ സ്ത്രീയാണെന്നു ആരോപിച്ചിരുന്നു. ഇത് കേബിള്‍, വാര്‍ത്താചാനലുകളും, സാമൂഹ്യ മാധ്യമങ്ങളും ഏറ്റെടുത്തതോടെ വാറന്‍ വീണ്ടും പ്രസിദ്ധയായി.

2020-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രമ്പിനെതിരേ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകാതെ ഡെമോക്രാറ്റിക് പാര്‍ട്ടി വിഷമിക്കുകയായിരുന്നു. ഹിലരി ക്ലിന്റനോ, ബേണി സാന്റേഴ്‌സണോ വീണ്ടും മത്സരിച്ചേക്കും, അതല്ല, നാന്‍സി പെലോസിക്കാണ് കൂടുതല്‍ സാധ്യത എന്നെല്ലാം അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ വാറന്റെ പേരാണ് കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഇവര്‍ ഏക ജനയിതാവാണ്. സ്ത്രീയായിരിക്കെ പുരുഷ മേധാവിത്വമുള്ള രാഷ്ട്രീയത്തില്‍ സ്വന്തം പ്രയത്‌നത്താല്‍ സെനറ്ററായി. ഹാര്‍വാര്‍ഡ് പ്രൊഫസറാണ്. ഒക്കലഹോമ സംസ്ഥാനത്ത് വളര്‍ന്ന അമേകിക്കന്‍ ഇന്ത്യന്‍ ആണ്. അതുതന്നെയാണ് ട്രമ്പിന് കളിയാക്കാന്‍ ലഭിച്ച പോരായ്മയും. പോക്കഹോന്റാസ് എന്ന പേരാണ് ഒരു വിഭാഗത്തിനു അമേരിക്കന്‍ ഇന്ത്യക്കാരെ പരിചിതമായ ഒരു പേര്. മുഖ്യധാരയിലെ ഒന്ന്, രണ്ട് പ്രബല വിഭാഗങ്ങള്‍ക്ക് ന്യൂനപക്ഷങ്ങളെക്കുറിച്ച് അറിവ് വളരെ കുറവാണ്. വാറനെ പോക്കഹോന്റാസ് എന്ന് വിശേഷിപ്പിക്കുകവഴി ട്രമ്പും തന്റെ അറിവ് പരിമിതമാണെന്നു വ്യക്തമാക്കുകയാണ് ചെയ്തതെന്നു വിമര്‍ശകര്‍ പറയുന്നു. പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളില്‍ (അമേരിക്കന്‍) ഇന്ത്യന്‍ എന്ന പേരിനൊപ്പം ഉണ്ടായിരുന്ന "ദുഷ്കീര്‍ത്തി' കളയുവാന്‍ അമേരിക്കന്‍ ഇന്ത്യക്കാര്‍ കഠിന പരിശ്രമം നടത്തിയിരുന്നു. അമേരിക്കയിലെ ആദിമവാസികളാണ് തങ്ങള്‍ എന്നു പുറത്തുപറയുവാന്‍ പലരും മടിച്ചു. അതേസമയം അമേരിക്കന്‍ ഭരണഘടന എല്ലാ രംഗങ്ങളിലും വാഗ്ദാനം ചെയ്യുന്ന സംവരണാവകാശങ്ങള്‍ കൈപ്പറ്റുകയും ചെയ്തു. വാറന്‍ ഒക്കലഹോമക്കാരിയാണ്, തീരപ്രദേശനിവാസികളില്‍ ഒരാളാണ്, മധ്യ അമേരിക്കക്കാര്‍ക്കുവേണ്ടി സംസാരിക്കുന്ന രാഷ്ട്രീയ നേതാവാണ്. ഇതെല്ലാം വാറന് നേട്ടമാണ്.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ രംഗപ്രവേശം ചെയ്യേണ്ട സമയമായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ദൃശ്യമായതുപോലെ ദീര്‍ഘമായ പ്രൈമറി മത്സരങ്ങള്‍ ഇപ്രാവശ്യവും ഉണ്ടാകാനാണ് സാധ്യത. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രമ്പിന് ഒരു കാര്യമായ എതിരാളി ഉണ്ടാവില്ല എന്നാണ് ഇതുവരെയുള്ള സൂചന. റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷനില്‍ ട്രമ്പിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായും മൈക്ക് പെന്‍സിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായും പ്രഖ്യാപിക്കുക എന്നുള്ളത് തികച്ചും ഔചചാരികത മാത്രമായിരിക്കും.

ഡമോക്രാറ്റിക് പാര്‍ട്ടിയിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. വാറന്‍ പ്രസിഡന്റ് പദ ടിക്കറ്റിനു മത്സരിക്കുമെന്നു ഏതാണ്ട് ഉറപ്പാണ്. സ്ത്രീയാണ്, ഏകജനയിതാവാണ്, അമേരിക്കന്‍ ഇന്ത്യക്കാരിയാണ് (ഈ വസ്തുത മറച്ചുവച്ചു എന്നാണ് ട്രമ്പിന്റെ ആരോപണം) എന്നിവ അവര്‍ക്ക് നല്‍കുന്ന മേല്‍ക്കൈ എത്രത്തോളം വോട്ടര്‍മാരെ സ്വാധീനിക്കും എന്നു പറയുക വയ്യ. മറ്റു വര്‍ഗ്ഗക്കാര്‍ വാറന് വോട്ട് ചെയ്യുമോ എന്ന ചോദ്യവും പ്രസക്തമാണ്.

ഏറ്റവും വലിയ ന്യൂനപക്ഷമായ ഹിസ്പാനിക്ക് വംശജരുടെ വോട്ടിന്റെ ഒരു നല്ല ശതമാനം വാറന് ലഭിച്ചു എന്നുവരാം. ഏറ്റവും വലിയ രണ്ടാമത്തെ ന്യൂനപക്ഷമായ കറുത്ത വര്‍ഗ്ഗക്കാര്‍ മറ്റു സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചു എന്നു വരാം. ആദിമ നിവാസികളായ അമേരിക്കക്കാര്‍ (ഇന്ത്യന്‍സ്)വാറനെ പിന്തുണയ്ക്കും. ആദ്യമായിട്ടാണ് അവരുടെ സ്വന്തം സ്ഥാനാര്‍ത്ഥി (വിവാദങ്ങള്‍ അവസാനിക്കും എന്നു കരുതാം) പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

പ്രൈമറിയില്‍ മത്സരിക്കുമ്പോഴും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രമ്പിനോട് ഏറ്റുമുട്ടുമ്പോഴും വാറന്റെ പ്രധാന ഉത്തരവാദിത്വം തനിക്ക് അമേരിക്കയെ മുന്നോട്ടു നയിക്കാന്‍ കഴിയും എന്നു വോട്ടര്‍മാരെ ബോധ്യമാക്കുകയാണ്. ഇത് ഒരു ഭാരിച്ച ചുമതലയാണ്. കാരണം, ഇതുവരെ ഒരു സ്ത്രീ അമേരിക്കന്‍ പ്രസിഡന്റായിരുന്ന അനുഭവം അമേരിക്കന്‍ ജനതയ്ക്ക് ഉണ്ടായിട്ടില്ല. വിജയിച്ചാല്‍ ജനാധിപത്യത്തില്‍ വംശീയതയ്‌ക്കോ, സ്ത്രീ-പുരുഷ വിവേചനത്തിനോ സ്ഥാനമില്ല എന്നു വാറന് തെളിയിക്കാന്‍ കഴിയും.
Join WhatsApp News
Tom abraham 2018-10-18 08:05:36
Warren s war with a better democratic Agenda is what matters. Not her charisma or charity or character  in this capitalistic country that Mr Trump s towering presidency has under his conservative control.

Boby Varghese 2018-10-18 08:31:53
Warren, like Bernie Sanders, will turn America into another Venezuela.
Mathew V. Zacharia, New Yorker 2018-10-18 09:38:46
WARREN: WARREN IS NOT WARRANTED TO LEAD OUR GREAT COUNTRY UNDER GOD.
MATHEW V. ZACHARIA, NEW YORKER
Anthappan 2018-10-18 10:35:45
Is your God Trump? 
The deficit is 779 billion
and when he gets out it will be 1 trillion. You and I are in debt. $60000.00/person 
Micth Macanell, the most hated Senator in America is talking about cutting your Social Security, Medicare, and Medicae and take that money and give it to Trump.
Wake up guys and vote Republican out of Congress. Or you serve the most wretched person in the history of America
മാടമ്പി തമ്പുരാൻ 2018-10-18 11:03:23
Sen, Elizabeth Warren and NJ Sen. Cory Booker will be a great ticket  for the Democratic Party.
Let us see the November election!
Christian Brothers 2018-10-18 11:33:40
We Christians like the God sent people as our elected officials 
Paul Manafort and Michel Cohen will be a good ticket for GOP Trump and Putin can be their advicers.    Avanatti and Stormy Daniel can be in their cabinet.  

May God of Abraham and Issac bless them all

Hope 2018-10-18 12:32:49
I hope Joe Biden will run for presidency. I don't mind his age  
john kunthara 2018-10-18 12:15:39
Elizabeth Warren with 0.09% Native American blood, with that she landed a teaching job at Harvard. Most European Americans got 0.18 NA blood, Other day she revealed the DNA test the biggest joke. Now she wants to run as the first NA candidate for the Presidency of the US bring it on. America is not ready for a socialist.
Jack Daniel 2018-10-18 13:58:37
വെള്ളം അടിച്ചാൽ വയറ്റിൽ കിടക്കെട്ടെടാ ക്രിസ്റ്റിയൻ ബ്രോതെര്സ് .    അമേരിക്ക നയിക്കാൻ പറ്റിയ നല്ല ആൾക്കാർ 
observer 2018-10-18 23:31:31
misogynist Trump supporters are popping up!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക