Image

മാത്യു വര്‍ക്കി പാംകോട്ടില്‍ നിര്യാതനായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 18 October, 2018
മാത്യു വര്‍ക്കി പാംകോട്ടില്‍ നിര്യാതനായി
ഡാളസ്: കോട്ടയം മുട്ടുചിറ പാംകോട്ടില്‍ (ഏറ്റുമാനൂര്‍ക്കാരന്‍) മാത്യു വര്‍ക്കി (87) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ വൈക്കം വടകരംചേരി പരേതയായ റാണി മാത്യു .

മക്കള്‍: ജെന്നിസ് മാത്യു (ഫ്‌ളോറിഡ), ജൂഡിഷ് മാത്യു (ഡാളസ്), റീന്‍സി ബെന്നി , മേഴ്‌സി ഫിലിപ്പ് , നഴ്‌സി റോയ്.

മരുമക്കള്‍ : ലിസമ്മ പോത്താളില്‍ കുടമാളൂര്‍ (ഫ്‌ളോറിഡ), മറീന വടക്കേമനവത്ത് (ഡാളസ്) , പരേതനായ ബെന്നി ജോസഫ് മൂലമുറിയില്‍ (ചങ്ങനാശേരി) , ഫിലിപ്പ് കലവറ (ആലപ്പുഴ), റോയ്ച്ചന്‍ ജോസഫ് കൂട്ടക്കലില്‍ (രാമപുരം).

ഒക്ടോബര്‍ 19 വെള്ളിയാഴ്ച വൈകുന്നേരം ആറര മുതല്‍ ഒന്‍പതു വരെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ (200 S Heatrz Rd, Coppell, TX 75019) പൊതുദര്‍ശനം.

ഒക്ടോബര്‍ 20 ശനിയാഴ്ച രാവിലെ 11 നു കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിച്ചു, കൊപ്പേല്‍ റോളിംഗ്‌സ് ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019) സംസ്കാരം നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക