Image

അബുദാബി മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ ആദ്യാക്ഷരം കുറിക്കല്‍

Published on 17 October, 2018
അബുദാബി മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ ആദ്യാക്ഷരം കുറിക്കല്‍

അബുദാബി: അബുദാബി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ വരുന്ന വിജയദശമിക്ക് ഒക്ടോബര്‍ 19 രാവിലെ 6 മുതല്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നു. മേലെ പറന്പില്‍ ആണ്‍വീട്, സ്വപ്ന ലോകത്തെ ബാല ഭാസ്‌ക്കരന്‍ തുടങ്ങി 100 ഓളം മലയാള സിനിമക്കള്‍ക്ക് ഗാനങ്ങള്‍ രചിച്ച പ്രശസ്ത പിന്നണി ഗാന രചയിതാവും വാഗ്മിയും സാഹിത്യകാരനുമായ ഐ.എസ് കുണ്ടൂരാണ് കാര്‍മികത്വം വഹിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും സമാജം ഓഫീസുമായി ബന്ധപ്പെടുക 025537600.

ഫോട്ടോഗ്രാഫി മത്സരവും നാടകവും വെള്ളിയാഴ്ച്ച

ഒക്ടോബര്‍ 19 ന് രണ്ട് മുതല്‍ ഫോട്ടോഗ്രാഫി മത്സരവും സമാജത്തിന്റെ കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രീ പറയുന്ന ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയുള്ള ഫോട്ടോ എക്‌സിബിഷന്‍, പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ നിഷ പുരുഷോത്തമന്‍ പങ്കെടുക്കുന്ന ഫോട്ടോ ടോല്‍ക്ക്, മൊയ്തീന്‍ കോയ നയിക്കുന്ന സെമിനാര്‍. കൂടാതെ വൈകീട്ട് 8ന് കെവിന്‍ കാര്‍ട്ടര്‍ എന്ന ഫോട്ടോഗ്രാഫറുടെ ജീവിതം പ്രമേയമായി സമാജം ഒരുക്കുന്ന 'ഇരകള്‍' എന്ന നാടകവും അരങ്ങേറും.

റിപ്പോര്‍ട്ട്: അനില്‍ സി.ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക