Image

മീ ടു: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവച്ചു

Published on 17 October, 2018
മീ ടു: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവച്ചു
ന്യുഡല്‍ഹി: മീ ടു ക്യാംപയിനില്‍ കുടുങ്ങിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവച്ചു. തനിക്കു നേരെ ഉയര്‍ന്ന വ്യാജമായ ആരോപണങ്ങള്‍ വ്യക്തിപരമായി കോടതിയില്‍ നേരിടുന്നതിനാണ് രാജി എന്ന് എം.ജെ അക്ബര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

നീതി തേടി താന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. അത് വ്യക്തിപരമായി നേരിടണം. തന്മൂലം കേന്ദ്ര വിദേശകാര്യ മന്ത്രിയെന്ന പദവിയില്‍ നിന്നും രാജിവയ്ക്കുകയാണ്. രാജ്യത്തെ സേവിക്കാനുള്ള അവസരം നല്‍കിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയോടും വിദേശകാര്യമന്ത്രി സുഷ്മ സ്വരാജിനോടും നന്ദി രേഖപ്പെടുത്തുന്നതായും പ്രസ്താവനയില്‍ പറയുന്നു.

അക്ബറിനെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി മുന്‍പ് ജോലി ചെയ്തിരുന്ന മാധ്യമസ്ഥാപനങ്ങളിലെ സഹപ്രവര്‍ത്തകരാണ് മുന്നോട്ടുവന്നത്. ആരോപണം ശക്തമായതോടെ വിദേശപര്യടനത്തിലായിരുന്ന അക്ബര്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഞായറാഴ്ച ഡല്‍ഹിയില്‍ തിരിച്ചെത്തി. അക്ബര്‍ പദവിയില്‍ തുടരുന്നതില്‍ ബി.ജെ.പിയിലെ ഒരു വിഭാഗം എതിര്‍പ്പ് ശക്തമായി തുടര്‍ന്നതോടെയാണ് രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക