Image

ആറു വയസ്സുകാരിയടക്കം നിറവധി കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റവാളിയെ പാകിസ്താന്‍ തൂക്കിലേറ്റി

Published on 17 October, 2018
ആറു വയസ്സുകാരിയടക്കം നിറവധി കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റവാളിയെ പാകിസ്താന്‍ തൂക്കിലേറ്റി

ഇസ്ലാമാബാദ്: പാകിസ്താനില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ബലാത്സംഗകൊലക്കേസ് പ്രതിയെ തൂക്കിലേറ്റി. ജനുവരിയിലാണ് സെയ്‌നാബ് അന്‍സാരി എന്ന ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായ ബലാത്സംഗത്തിനു ശേഷം കൊലപ്പെടുത്തിയത്. കേസില്‍ പ്രതിയായ ഇമ്രാന്‍ അലി (24)യുടെ ശിക്ഷയാണ് ലഹോറിലെ കോട്ട് ലഖ്പത് ജയിലില്‍ ബുധനാഴ്ച പുലര്‍ച്ചെ നടപ്പിലാക്കിയത്.

സെയ്‌നാബിന്റെ പിതാവ് അമീന്‍ അന്‍സാരിയുടേയും മറ്റു ബന്ധുക്കളുടെയും മുന്നിലാണ് ശിക്ഷ നടപ്പാക്കിയത്. കസൗര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ മൃതദേഹം മാലിന്യക്കൂനയിലാണ് കണ്ടെത്തിയത്. മനസാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരകൃത്യത്തിനു പിന്നാലെ രാജ്യം വലിയ പ്രക്ഷോഭത്തിലേക്ക് കടന്നുപോകുകയും ഇമ്രാന്‍ അലി അറസ്റ്റിലാകുകയും ചെയ്തു. ചോദ്യം ചെയ്യലിലാണ് സമാനമായ രീതിയില്‍ ആറു പെണ്‍കുട്ടികളെ കൂടി ഇയാള്‍ കൊലപ്പെടുത്തിയിരുന്നുവെന്ന വിവരം ലഭിച്ചത്. 

വിധി നടപ്പാക്കിയതില്‍ സംതൃപ്തിയുണ്ടെന്ന് സെനാബിന്റെ പിതാവ് പ്രതികരിച്ചു. അവന്റെ അന്ത്യം എന്റെ സ്വന്തം കണ്ണുകള്‍കൊണ്ടുതന്നെ കണ്ടു. അവര്‍ അവനെ കഴുമരത്തില്‍ തൂക്കി. അരമണിക്കൂറോളം അവനെ തൂക്കിയിട്ടുവെന്നും അന്‍സാരി മാധ്യമങ്ങളോട് പറഞ്ഞു. 

തന്റെ മകള്‍ ജീവിച്ചിരുന്നെങ്കില്‍ അവള്‍ക്ക് ഇപ്പോള്‍ ഏഴു വയസ്സും രണ്ടു മാസവും പ്രായം കണ്ടേനെ. അവനെ തുക്കിലേറ്റുന്നത് ടെലിവിഷന്‍ പ്രക്ഷേപണം നടത്താതിരുന്നതില്‍ വിഷമമുണ്ട്. ഇമ്രാനെ പരസ്യമായി തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് അന്‍സാരി നേരത്തെ ലഹോര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

ജനുവരി നാലിനാണ് സെയ്‌നാബിനെ കാണാതായത്. അഞ്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം പിച്ചിച്ചിന്തിയ നിലയില്‍ മാലിന്യക്കൂനയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കൗസൂറില്‍ സമാനമായ രീതിയില്‍ നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഇമ്രാനെ പിടികൂടിയതോടെയാണ് അരുംകൊലകളുടെ ചുരുള്‍ അഴിഞ്ഞത്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക