Image

റബ്ബര്‍ തോട്ടത്തിലൊളിച്ച ആചാര സംരക്ഷകരോട് (ഡോ. എസ്. എസ്. ലാല്‍)

Published on 17 October, 2018
റബ്ബര്‍ തോട്ടത്തിലൊളിച്ച ആചാര സംരക്ഷകരോട് (ഡോ. എസ്. എസ്. ലാല്‍)
ദൈവത്തിന്റെ പേരില്‍ തുടങ്ങിയ നാമജപങ്ങള്‍ ഇപ്പോള്‍ എവിടെയെത്തിനില്‍ക്കുന്നു എന്ന് ആചാര സംരക്ഷകര്‍ ഒരു നിമിഷം ആലോചിക്കണം. ആലോചിക്കാന്‍ കഴിയുന്നവര്‍ എങ്കിലും.

നാട് തെരഞ്ഞെടുത്ത ഒരു മുഖ്യമന്ത്രിയെ ചോ.കൂ.മോ. എന്ന് വിദ്യാഭ്യാസമില്ലാത്ത ഒരു പാവം വീട്ടമ്മയെക്കൊണ്ട് നിങ്ങള്‍ വിളിപ്പിച്ചത് ലോകത്തിന്റെ മുന്നില്‍ നമ്മളെ മുഴുവന്‍ ആദ്യം നാറ്റിച്ചു. മലയാളികള്‍ മുഴുവനും തലകുനിച്ച ദിവസം. മതത്തിലും ജാതിയിലും വിശ്വസിക്കാത്ത എന്നെപ്പോലെയുള്ള ഒരുപാട് പേര്‍ നാണംകെട്ടുപോയ ദിവസമാണത്.

ജാതി പറയുന്നവര്‍ പോലും നാണിച്ചുപോയി. എന്റെ മക്കളൊന്നും ആ വീഡിയോ ക്ലിപ്പ് കാണാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഞാന്‍ എപ്പോഴും നമ്മുടെ നാടിന്റെ നന്മകളെപ്പറ്റി അവരോട് പറയാറുണ്ട് എന്നത് തന്നെ കാരണം.
മുഖ്യമന്ത്രിയുടെ പാര്‍ട്ടിയോടും നിലപാടുകളോടും വിദ്യാഭാസ കാലം മുതല്‍ രാഷ്ട്രീയമായ എതിര്‍പ്പുള്ള എനിക്കും ആ തെറിവിളി കേട്ടപ്പോള്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കണമെന്ന് തോന്നി.

തെരുവില്‍ മുന്നില്‍ നിന്ന് എതിര്‍ക്കുന്നവനെപ്പോലും തെറി വിളിക്കാന്‍ താത്പര്യമില്ലാത്ത ഒരുപാട് മനുഷ്യരുടേതും കൂടിയാണ് നമ്മുടെ നാട് എന്ന് ആചാര സംരക്ഷകര്‍ ഓര്‍ക്കണം. ഒരു മനുഷ്യനെയും ജാതി പറഞ്ഞ് ആക്ഷേപിക്കാന്‍ പാടില്ലാത്ത ഒരു നാട്ടിലാണ് മുഖ്യമന്ത്രിയെ ജാതിപറഞ്ഞ് തെറിവിളിച്ചത്. അദ്ദേഹത്തിന്റെ ജാതിയോടായിപ്പോയി എതിര്‍പ്പുകള്‍ എന്നത് പ്രതിഷേധത്തെയും തിരിച്ചടിച്ചു.

ശബരിമലയില്‍ പോകുന്ന പല സംസ്ഥാനക്കാരെയും ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചാല്‍ നല്ലത് വരുമെന്ന് വിശ്വസിക്കുന്നവരാണ് അവര്‍. അതവരുടെ വിശ്വാസം. ആ സംസ്ഥാനക്കാരൊക്കെ ശബരിമലയില്‍ നടക്കുന്ന 'ആചാര സംരക്ഷണ' അഭ്യാസങ്ങള്‍ ടെലിവിഷനില്‍ കാണുകയാണ്. ശബരിമലയില്‍ കപ്പലണ്ടി മുതല്‍ അരവണ വരെ വില്‍ക്കപ്പെടുന്നുണ്ട്. തോളില്‍ തൂക്കിയ പഴയ തുണിസഞ്ചി മാത്രം കൈമുതലായുള്ള കപ്പലണ്ടിക്കച്ചവടക്കാരന്‍ മുതല്‍ ദേവസ്വം ബോര്‍ഡ് വരെ അയ്യപ്പ ഭക്തന്മാരുടെ നാണയത്തുട്ടുകള്‍ പ്രതീക്ഷിക്കുന്നവരാണ്.

കേരളത്തിന് പുറത്തുനിന്നുള്ള ഭക്തരാണ് ഈ ക്രയവിക്രയങ്ങള്‍ക്ക് പ്രധാന കാരണം. അവരുടെ വാഹനങ്ങള്‍ തടഞ്ഞാല്‍, അവരെ തല്ലിയോടിച്ചാല്‍ ഭാവിയില്‍ ഭക്ത പ്രവാഹം കുറയും. കച്ചവടവും കുറയും. തീര്‍ന്നില്ല, പല സംസ്ഥാനങ്ങളിലെയും അമ്പലങ്ങള്‍ സന്ദര്‍ശിക്കുന്നവരാണ് മലയാളികളും. അവിടെയോക്കെ പോയി ഇതിനുള്ള പ്രതിഫലം വാങ്ങിച്ചോണ്ട് വരുന്നത് അവിടെ ചെന്നുപെടുന്ന നിരപരാധി മലയാളി ആയിരിക്കും.
ഗള്‍ഫില്‍ നിന്ന് ലീവെടുത്തുവന്ന മലയാളി അയ്യപ്പനും കല്ലേറ് കിട്ടിയതായി അയാള്‍ ടെലിവിഷനില്‍ പറയുന്നത് കേട്ടു. മലയാളികളായ തൊഴിലാളികളില്‍ നിന്ന് കാശുപിരിക്കാന്‍ നാട്ടിലെ മുഖ്യമന്ത്രി ഗള്‍ഫില്‍ പോയിരിക്കുന്ന സമയത്താണ് ഗള്‍ഫില്‍ നിന്ന് വന്ന മലയാളി ഭക്തനെ നിലയ്ക്കലില്‍ കല്ലെറിയുന്നത്. പ്രളയക്കെടുതികളില്‍ നിന്ന് മറികടക്കാനുള്ള ശ്രമങ്ങളെ സഹായിക്കാന്‍ വന്ന ലോകബാങ്കുകാരനും കാണുന്നുണ്ട് ടെലിവിഷനും പത്രങ്ങളും.

വിശ്വാസം സംരക്ഷിക്കാന്‍ വന്ന സംരക്ഷകരുടെ കയ്യില്‍ എവിടെ നിന്നാണ് എറിയാനുള്ള കല്ല് കിട്ടിയത്? കല്ല് കാലുക്ക് മെത്തയാണെന്ന് വിളിച്ചു മലകയറുന്ന ഭക്തനെത്തന്നെ കല്ലെറിയണം. ഭക്തികൊണ്ട് കല്ലെറിഞ്ഞിട്ട് പോലീസിന്റെ ലാത്തി കാണുമ്പോള്‍ റബ്ബര്‍ തോട്ടത്തിലേയ്ക്ക് ഓടി രക്ഷപ്പെടണം. തിരികെ വന്ന് മാധ്യമങ്ങളെ കല്ലെറിയണം. നല്ല ഭക്തര്‍.
സംരക്ഷകര്‍ ഓര്‍ക്കുക. കുറച്ചുദിവസം മുമ്പ് സ്ത്രീ ഭക്തര്‍ക്ക് ചവിട്ടിക്കയറാന്‍ നെഞ്ചുമായി നടന്ന ഒരു തന്ത്രിയെയും അവിടെ കല്ലെറിയാനോ തല്ലുവാങ്ങാനോ കാണുന്നില്ല. നിങ്ങള്‍ കല്ലെറിഞ്ഞ് കേസായി അകത്തായാല്‍ സംരക്ഷിക്കാനും ഈ നെഞ്ച് വിതരണക്കാര്‍ കാണില്ല. മുഖ്യമന്ത്രിയെ തെറിവിളിച്ച സ്ത്രീയുടെ അറിവേയുള്ളൂ വണ്ടി തടയുന്ന സ്ത്രീകള്‍ക്കും കല്ലെറിഞ്ഞിട്ട് കണ്ടം വഴി ഓടുന്ന പുരുഷ പുലികള്‍ക്കും.
നിയമം കയ്യിലെടുക്കുന്നവനെ നിയമപരമായി നേരിടണം. അതില്‍ കല്ലെറിഞ്ഞ അധഃകൃതനും എറിയിക്കുന്ന തന്ത്രിയും തമ്മില്‍ വ്യത്യാസം ഉണ്ടാകരുത്. എറിയിച്ചവനായിരിക്കണം കൂടുതല്‍ ശിക്ഷ. അവിടെ തകര്‍ക്കപ്പെട്ട പൊതുമുതലിന്റെ നഷ്ടപരിഹാരം ഈ കല്ലെറിയിച്ചവന്മാരില്‍ നിന്നും ഈടാക്കണം.
റബ്ബര്‍ തോട്ടത്തിലൊളിച്ച ആചാര സംരക്ഷകരോട് (ഡോ. എസ്. എസ്. ലാല്‍)
Join WhatsApp News
vayankaaran 2018-10-17 12:08:48
അമേരിക്കയിലെ അയ്യപ്പ ഭക്തന്മാരും
ഇവിടെ കിടന്നു ബഹളം കൂട്ടുന്നല്ലോ?
സവര്ണരായതുകൊണ്ട് അവർ
ആചാരം എന്ന ന്യായം പറയും. അവർണരെ
അമ്പലത്തിൽ കയറ്റരുതെന്ന
ആചാരം മുറുക്കെ പിടിച്ച  നമ്പൂരിയുടെ
ഇല്ലം     ഇപ്പോൾ ചെത്ത് തൊഴിലാളി
യൂണിയൻ ഓഫീസാണ്. ആചാരം
ബ്രാഹ്മണന്റെ     ഉപജീവനം മാര്ഗമാണ്.
അവൻ   ശൂദ്ര സ്ത്രീയെ വിവാഹം
കഴിക്കാതെ ഭോഗിക്കാനും ആചാരം
എന്ന തുറുപ്പിച്ചീട്ടു കാട്ടിയായിരുന്നു.
എന്തുകൊണ്ട് അത് ആചരിക്കുന്നില്ല.

നിങ്ങൾ സത്യം എഴുതി. പക്ഷെ
വിവരമില്ലാത്ത അവർണ്ണർ ഇപ്പോൾ
പൊതുസ്ഥലത്തു വരാമെന്നുള്ളത് കൊണ്ട്
തമ്പ്രാക്കൾക്ക് വേണ്ടി പോലീസിൻ്റെ തൊഴി
കൊള്ളുന്നു. ആചാര സംരക്ഷണത്തിനുവേണ്ടി
ഡോക്ടറായി  സേവനമനുഷ്ഠിക്കുന്നവർ
വരെ കളവ് പറയുന്നു, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.

ഡോക്ടർ ലാൽ അങ്ങേക്ക് ഒരു നമസ്കാരം.
സത്യം പറയാൻ ഇനിയും ആളുകൾ വരട്ടെ.
ചൂട്ടു കെടുത്തി .... 2018-10-17 22:00:46
രാത്രിയില്‍ വര്‍ണ വിവേചനം ഇല്ലായിരുന്നു.
വല്ലവന്‍റെ  മുറ്റത്ത്‌ ചൂട്ട് കുത്തി കെടുത്തി, വീട്ടുകാരനെ  പുറത്തു ചാടിച്ചു  അ വീട്ടിലെ സ്ത്രിയെ  ഉപയോഗിക്കുന്നതും ആചാരം ആയിരുന്നു.
andrew
നശിക്കുന്ന മനുഷ വര്‍ഗം 2018-10-17 21:10:46

The Chariot of human civilization lost its wheels long ago.

But it is rolling down the hills of perishment.

Science may be successful in controlling its speed

But the distance from existence to perishment is very short.

 andrew

ശവ ഭോഗം 2018-10-18 07:31:48

കന്യകയായ ബ്രാഹ്മണ സ്ത്രീ പുരുഷനെയറിയാതെ മരിച്ചാൽ അവരുടെ ആത്മാവിന് മോക്ഷം ലഭിക്കണമെങ്കിൽ ദഹിപ്പിക്കുന്നതിന് മുമ്പ് ആ മൃതദേഹത്തെ ഒരു പുരുഷൻ പ്രാപിച്ചിരിക്കണം...!! തണുത്തുറഞ്ഞ ആ ശവശരീരത്തെ ഭോഗിക്കേണ്ട പുണ്യകർമ്മം ചെയ്യേണ്ടത് ചണ്ഡാളനായിരുന്നു... വായിച്ചിട്ടുണ്ടോ ശവഭോഗം എന്ന ദുരാചാരത്തെ കുറിച്ച് ..?

മരിച്ച ഭർത്താവിന്റെ ആത്മശാന്തിക്കുവേണ്ടി ഭാര്യയെ പച്ചക്ക് ചിതയിലെറിഞ്ഞു കത്തിച്ചിരുന്ന സതി... സതിയനുഷ്ഠിക്കാത്തവൾ ആ ജീവനാന്തം വിധവയായിരിക്കണമെന്ന പൗരഹിത്ത്യവിധികൾ... കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ ദേവദാസിയെന്ന പേരിൽ കൊട്ടാരം വേശ്യകളായി പാർപ്പിച്ചിരുന്ന അരമന നിയമങ്ങൾ... നമ്പൂതിരി-നായർ സംബസങ്ങളും... അച്ഛന്റെ പേരു പറയാനവകാശമില്ലാത്ത മക്കളും...
അടിയാത്തിപ്പെണ്ണിന്റെ ആദ്യരാത്രിയും കന്യകാത്വവും അവകാശമാക്കി വച്ചിരുന്ന നാട്ടുപ്രമാണിത്വത്തിന്റെ ഇരുണ്ട നാട്ടുനടപ്പുകൾ...
ജാതിയനുസരിച്ചുള്ള ന്യായവാദങ്ങളും അവയവ ഛേദം, ചിത്രവധം പോലെയുള്ള പ്രാകൃത ശിക്ഷാവിധികളും നിശ്ചയിക്കുന്ന പുരോഹിതവർഗ്ഗങ്ങൾ...
എല്ലാം ഒരുനാൾ കൊണ്ട് ഇല്ലാതായതല്ല. വർഷങ്ങൾ നീണ്ട നിരന്തരമായ നവീകരണ പ്രക്രിയകളിലൂടെ പൊളിച്ചെഴുതിയതാണ്... ഇന്നും കുഞ്ഞുമക്കൾ ക്രൂരമായി ബലാൽക്കാരം ചെയ്യപ്പെടുമ്പോഴും, തെരുവോരങ്ങളിൽ സ്ത്രീയുടെ നഗ്നത അനാവരണം ചെയ്യപ്പെടുമ്പോഴും, തൊഴിലിടങ്ങളിൽ ചൂഷണം ചെയ്യപ്പെടുമ്പോഴും, പൊതു ഇടങ്ങളിൽ വിവേചനം അനുഭവപ്പെടുമ്പോഴും, നിരന്തരമായി അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോഴും പ്രതികരിക്കാതെ നിശബ്ദരായി സഹിക്കുന്ന നിങ്ങൾ കേവല മതവിശ്വാസത്തിന്റെ പേരിൽ തെരുവിലിറങ്ങുമ്പോൾ ചിന്തകൾക്കും യുക്തിബോധങ്ങൾക്കും ഇടമില്ലാത്ത അദൃശ്യ വളയത്തിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും തളച്ചിട്ടിരിക്കുന്ന നിങ്ങളുടെ സാമൂഹ്യബോധത്തെ ഞാൻ ചോദ്യം ചെയ്യുന്നില്ല. നിങ്ങൾ ആയിരമെങ്കിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പതിനായിരങ്ങൾ പുറത്തുണ്ട്. അവർ പോരാട്ടം തുടരുക തന്നെ ചെയ്യും...

അമേരിക്കയിൽ അടിമത്വം നിരോധിച്ചു കൊണ്ടുള്ള നിയമം വന്നപ്പോൾ ഞങ്ങൾക്കാ സ്വാതന്ത്ര്യം വേണ്ടാ എന്നു പറഞ്ഞു നിലവിളിച്ച അടിമകളുടെ കൂട്ടത്തിൽ ചരിത്രം നിങ്ങളെയും ഓർക്കും...

( കടപ്പാട് )posted by andrew

നരബലിയും ആചാരം 2018-10-18 07:34:34

മതവിശ്വാസ സ്വാതന്ത്ര്യവും മതാചാരസ്വാതന്ത്ര്യവും മതപ്രചാരണസ്വാതന്ത്ര്യവും നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ട്. പക്ഷെ അതു നിരുപാധികമോ സർവ്വതന്ത്ര സ്വതന്ത്രമോ ആയ ഒന്നല്ല. 
രാഷ്ട്രത്തിൻ്റെ പൊതുവായ ഭരണഘടനാമൂല്യങ്ങൾക്കു വിധേയമായി മാത്രമാണു. 
പൊതു സദാചാരം, പൊതുസുരക്ഷ, പൊതു ആരോഗ്യം ,മൗലികാവകാശ തത്വങ്ങൾ എന്നിവയ്ക്കു വിരുദ്ധമാകുന്ന ഒരു ആചാരവും ഭരണഘടന അനുവദിക്കുന്നില്ല. അത്തരം നിരുപാധിക സ്വാതന്ത്ര്യവും അതു വിഭാവനം ചെയ്യുന്നില്ല. 
നരബലിയും ഉടന്തടിക്കൊലയും മൃഗബലിയുമൊക്കെ വിശ്വാസപരമായ ആചാരങ്ങൾ തന്നെയായിരുന്നു. അവയൊക്കെ നിയമം മൂലം നിരോധിക്കപ്പെടുന്ന വേളകളിലും പാരമ്പര്യ വിശ്വാസവാദികളുടെ എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്. 
ഇന്ത്യയിൽ ബ്രിട്ടീഷുകാർ അടിമത്തം നിരോധിച്ചുകൊണ്ടുത്തരവിറക്കിയ വേളയിൽ അതും തങ്ങളുടെ മതവിശ്വാസത്തിനെതിരാണെന്ന വാദവുമായി മുസ്ലിം മൗലികവാദികൾ തെരുവിലിറങ്ങീട്ടുണ്ട്. 
ഇവിടെയൊക്കെ ഒരു കൂട്ടരുടെ വിശ്വാസവും ആചാരവും മറ്റൊരു കൂട്ടരുടെ ജീവിക്കാനുള്ള മൗലിക അവകാശത്തെ തന്നെ ഹനിക്കുന്നതാണു എന്നതിനാൽ ഒരു പരിഷ്കൃതരാഷ്ട്രത്തിൻ്റെ നിയമവ്യവസ്ഥയ്ക്ക് അത്തരം വിശ്വാസങ്ങളെ കയറൂരി വിടാനാവില്ല. 
വിശ്വാസികൾ ഭൂരിപകഷമായാലും ശരി ഇരകൾക്കുള്ള മൗലികാവകാശം തന്നെയാണു ഭരണഘടനയ്ക്കു മുമ്പിൽ പ്രധാനമായി പരിഗണിക്കപ്പെടുക. 
ഉടന്തടി ചാടി വിധവ ചിതയിൽ മരിക്കണമെന്നത് ആചാരമായിരുന്നു ഹിന്ദുക്കളിൽ ഒരു വിഭാഗമായ രജപുത്ര സമുദായത്തിൽ. സ്വയം ചാടി ആത്മാഹൂതി ചെയ്യാൻ സ്ത്രീ തയ്യാറായില്ലെങ്കിൽ കയ്യും കാലും കെട്ടി തീയിൽ തള്ളിയിട്ടു കൊല്ലാൻ സമുദായത്തിനവകാശമുണ്ടായിരുന്നു. അത്തരമൊരാചാരത്തെയാണു ബ്രിട്ടീഷുകാർ നിയമം മൂലം നിരോധിച്ചത്. കാരണം വിധവയാകുന്ന സ്ത്രീക്കു തുടർന്നും ജീവിക്കാനുള്ള അവകാശം നൽകുക എന്നതു അടിസ്ഥാനപരമായ ഒരു മൗലിക മനുഷ്യാവകാശ തത്വമാണു. 
അവിടെ ഭൂരിപക്ഷം സ്ത്രീകളും സ്വയം മരിക്കാൻ തയ്യാറായി ready to die സമരമുഖത്താണെങ്കിലും ഒരു സ്ത്രീയെങ്കിലും അതിനു തയ്യാറല്ല എങ്കിൽ അവളുടെ അവകാശത്തോടൊപ്പമാണു രാഷ്ട്രത്തിനു നിൽക്കാനാവുക. ആത്മഹത്യ തന്നെ കുറ്റകരമായ ഒരു വ്യവസ്ഥയിലാകട്ടെ സ്വയം തയ്യാറായാലും നിയമത്തിനു അതനുവദിക്കാനാവില്ല. 
മതവിശ്വാസവും ഭരണഘടനാപരമായ മൗലികാവകാശവും തമ്മിൽ മുഖാമുഖം വൈരുദ്ധ്യമായി വരുന്ന വേളയിലെല്ലാം നമ്മുടെ നീതിപീഠം ഇക്കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്.

ഇനിയും അത്തരത്തിലുള്ള നിരവധി വൈരുദ്ധ്യങ്ങളെ ഭരണഘടനയിൽ നിന്നു തന്നെ ഇല്ലായ്മ ചെയ്യേണ്ടതുമുണ്ട്. ഉദാഹരണത്തിനു മുസ്ലിം വ്യക്തിനിയമപ്രകാരം സ്ത്രീകൾക്ക് അനന്തരസ്വത്തിൽ ഉൾപ്പെടെ പല കാര്യങ്ങളിലും പുരുഷന്മാരുടെ പകുതി അവകാശങ്ങളാണുള്ളത്. ഇതും മൗലികാവകാശലംഘനമാണു. 
മുസ്ലിം മതവിശ്വാസികളുടെ വിശ്വാസ സ്വാതന്ത്ര്യവും ആചാര സ്വാതന്ത്ര്യവും മുസ്ലിം സമൂഹത്തിലെ തന്നെ സ്ത്രീകളുടെ മനുഷ്യാവകാശത്തെ ഹനിക്കുന്നു എന്ന വൈരുദ്ധ്യമാണിവിടെ പ്രകടമായും നിലനിൽക്കുന്നത്. 
അത്തരമൊരു കേസ് സുപ്രീം കോടതിയിൽ വന്നാൽ ഭരണഘടനാ ധാർമ്മികത തന്നെയായിരിക്കും കൂടുതൽ പരിഗണിക്കപ്പെടുക.

ശബരിമല ക്ഷേത്രത്തിൽ പോയി ആരാധന നടത്തണമെന്ന് രാജ്യത്തെ ഒരു ഹിന്ദു സ്ത്രീയെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഭൂരിപക്ഷം ഹിന്ദുക്കളുടെയും വിശ്വാസം എതിരാണെങ്കിലും ഭരണഘടനയ്ക്ക് ആ സ്ത്രീയുടെ ആരാധനയ്ക്കുള്ള അവകാശത്തിനൊപ്പമേ നിൽക്കാനാവൂ. ഭൂരിപക്ഷത്തിൻ്റെ വിശ്വാസം എതിരായതിനാൽ ന്യൂനപക്ഷത്തിൻ്റെ മൗലികാവകാശത്തെ തടയുക എന്നത് ജനാധിപത്യ സംവിധാനത്തിൽ അരുതാത്ത കാര്യമാണു. ഭൂരിപക്ഷം ശക്തിയുപയോഗിച്ച് ന്യൂനപക്ഷത്തിൻ്റെ അവകാശത്തെ തടയുന്നതു ഫാസിസം തന്നെ. 
ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം തങ്ങളുടെ ഒരു ദൈവത്തിൻ്റെ ജന്മസ്ഥലമായതിനാൽ ആ മസ്ജിദ് തകർത്ത് അവിടെ മറ്റൊരു ആരാധനാലയം പണിയാൻ തങ്ങൾക്ക് അവകാശമുണ്ട് എന്ന വാദത്തെ ഫാസിസമായേ ഭരണഘടനയ്ക്കു പരിഗണിക്കാനാവൂ. അതു ഭൂരിപക്ഷത്തിൻ്റെ മതവിശ്വാസസ്വാതന്ത്ര്യമാണു എന്ന നിലപാടു കോടതികൾ കൂടി സ്വീകരിച്ചാൽ പിന്നെ ഫാസിസത്തിൻ്റെ തേർവാഴ്ച്ച എന്നേ ജനാധിപത്യം എന്നതിനു അർത്ഥമുണ്ടാകൂ. 
ഇത് ഇപ്പോൾ അയ്യപ്പൻ്റെ “ചാരിതാർത്യം” സംരക്ഷിക്കാൻ ഭായീ ഭായീ പറഞ്ഞു പിന്തുണയുമായി വരുന്ന മുസ്ലിം സംഘടനകൾ മനസ്സിലാക്കിയാൽ അവർക്കും നല്ലത്.E A Jabbar


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക