Image

പ്രളയഭൂമിയില്‍ ട്രൈബല്‍ വില്ലേജ് നിര്‍മ്മിക്കാന്‍ ഫോമയ്ക്ക് സര്‍ക്കാര്‍ ക്ഷണം :ഫിലിപ്പ് ചാമത്തില്‍

അനില്‍ പെണ്ണുക്കര Published on 17 October, 2018
പ്രളയഭൂമിയില്‍ ട്രൈബല്‍  വില്ലേജ് നിര്‍മ്മിക്കാന്‍ ഫോമയ്ക്ക് സര്‍ക്കാര്‍ ക്ഷണം :ഫിലിപ്പ് ചാമത്തില്‍
കേരളത്തിന്റെ നവകേരളനിര്‍മ്മാണത്തിനുള്ള പ്രക്രിയയില്‍ പങ്കാളിയാവാന്‍ അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടയായ ഫോമയ്ക്ക് കേരളാ സര്‍ക്കാരിന്റെ ക്ഷണം ലഭിച്ചുവെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ ഈ മലയാളിയോട് പറഞ്ഞു .മലപ്പുറം,വയനാട്,കോഴിക്കോട് ജില്ലകളില്‍ ഉരുള്‍പൊട്ടലില്‍ വീടുകള്‍ വീടുകള്‍ നഷ്ടപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് കേരളാ സര്‍ക്കാര്‍ നല്‍കുന്ന ഇരുപത്തിയഞ്ചു ഏക്കര്‍ ഭൂമിയില്‍ ഇരുപത്തിയഞ്ചു വീടുകളും,മാറ്റ് അനുബന്ധ സയകാര്യങ്ങളും ഒരുക്കികൊടുക്കാന്‍ ആണ് ഫോമയെ കേരളാ സര്‍ക്കാരിന് വേണ്ടി മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണ ഐ എ എസ് ക്ഷണിച്ചിരിക്കുന്നത് . ഫോമാ കമ്മിറ്റി അംഗം നോയല്‍ നോയല്‍ മാത്യു നല്‍കുന്ന ഭൂമിയില്‍ ഫോമാ വില്ലേജ് നിര്‍മ്മിക്കുന്നതിന് സര്‍ക്കാരിന്റെ നടപടിക്രമങ്ങളെ കുറിച്ച് സംസാരിക്കുന്നതിനായി ഫോമാ ജോയിന്റ് ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ ,ഫോമാ സ്ഥാപക യുവജന ചെയര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അമിത് മീണ ഐ എ എസിനെ കണ്ടപ്പോള്‍ ആണ് 'ട്രൈബല്‍ വില്ലേജ്' എന്നൊരു പദ്ധതികൂടി ഏറ്റെടുത്ത് നടത്താനുള്ള ക്ഷണം ഫോമയ്ക്ക് ലഭിച്ചത് .

ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം അടുത്തയാഴ്ച മലപ്പുറം ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തി പദ്ധതിയുടെ വിശദമായ നടത്തിപ്പിനെക്കുറിച്ചു ഒരു രൂപ രേഖ ഉണ്ടാക്കുകയും .ഫോമാ ഏറ്റെടുത്ത നടത്തിയ ചാരിറ്റി പദ്ധതികളെക്കുറിച്ചു അദ്ദേഹത്തിന് പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കുകയും ചെയ്യും.

കേരളത്തില്‍ ഇപ്പോഴും മുഖ്യ ധാരയിലേക്ക് കടന്നുവരാന്‍ വിമുഖത കാട്ടുന്ന ഒരു സമൂഹമാണ് ആദിവാസികള്‍ .അവരുടെ പുനരുദ്ധാരണവും ജീവിതവും സുഗമമാക്കുക എന്നതാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം . ,ആഗസ്ത് മാസത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും പ്രളയത്തിലും കോഴിക്കോട്,വയനാട്,മലപ്പുറം ജില്ലകളില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത് .
മലപ്പുറം ജില്ലയില്‍ നിന്ന് മാത്രമായി എഴുന്നൂറിലധികം വീടുകള്‍ ആണ് ഉരുള്‍പൊട്ടലിലും പ്രളയത്തിലുമായി ഭാഗികമായി നഷ്ടപ്പെട്ടത് .ഇക്കൂട്ടത്തില്‍ നിരവധി ആദിവാസി ഊരുകള്‍ക്കും നാശം സംഭവിച്ചു.ഈ സാഹചര്യത്തിലാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ലോക മാതൃക തന്നെ കാഴ്ചവച്ച ഫോമയ്ക്ക് കേരളാ സര്‍ക്കാറിന്റെ ഷണം ലഭിച്ചത് .അതില്‍ ഫോമാ പ്രസിഡന്റ് എന്ന നിലയില്‍ അതിയായ അഭിമാനമുണ്ട് .


കേരളാ സര്‍ക്കാര്‍ എപ്പോള്‍ നടപ്പില്‍ വരുത്തിയ ക്രൗഡ് ഫണ്ടിംഗില്‍ ലോകത്തിന്റെ എത് ഭാഗത്തുനിന്നും നവകേരള നിര്‍മ്മണത്തില്‍ പങ്കാളിയാകുവാനും പദ്ധതികളെ പരിശോധിക്കാനും സംവിധാനം തയാറാകുന്ന സാഹചര്യത്തില്‍ ഇത്തരമൊരു പദ്ധതിക്കായി ഫോമയ്ക്ക് ക്ഷണം ലഭിച്ചത് ഫോമയ്ക്ക് ലഭിച്ച ഒരു അംഗീകാരം കൂടിയാണ് .

ഫണ്ട് ചെയ്യുന്ന പദ്ധതികളുടെ പുരോഗതിയും തുക ചെലവഴിക്കുന്ന വിധവും തുക നല്‍കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിരീക്ഷിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് കേരളാ സര്‍ക്കാര്‍ ഈ വര്‍ച്വല്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കിയിരിക്കുന്നത്. പോര്‍ട്ടലില്‍ ലോഗ് ചെയ്ത് പദ്ധതികളുടെ പുരോഗതി രേഖപ്പെടുത്താനാവും. ഓരോ ഘട്ടത്തിലെയും പുരോഗതി ഫോട്ടോ സഹിതം പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുമ്പോള്‍ പദ്ധതിയുടെ അപ്പോള്‍ അപ്പോഴുള്ള വിവരങ്ങള്‍ പദ്ധതിയുടെ സ്‌പോണ്‌സര്‍മാര്‍ക്ക് അറിയുവാനും സാധിക്കും.ഫണ്ട് ചെയ്യപ്പെടുന്ന പദ്ധതികളുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനും സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ചുമതലപ്പെടുത്തുന്നതും നമുക്ക് ഗുണം ചെയ്യും.

മുന്‍കാലങ്ങളിലെറ്റില്‍ നിന്നും വ്യത്യസ്തമായി ഇത്തരം പദ്ധതികള്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത .ഭാവിയില്‍ പദ്ധതിയുടെ നടത്തിപ്പ് ബ്‌ളോക്ക് ചെയിന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സോഷ്യല്‍ മോണിറ്ററിംഗിന് വിധേയമാക്കാനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കുന്നതോടെ എല്ലാവര്‍ക്കും നമ്മുടെ പദ്ധതിയുമായി പൂര്‍ണ്ണമായും സഹകരിക്കുന്നതിനു ഒരു സുതാര്യമായ സംവിധാനമായി മാറും ഈ പ്രോജക്ട് എന്ന കാര്യത്തില്‍ സംശയമില്ലെന്നും ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു.

മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണ ഐ എ എസുമായുമായി നടന്ന പ്രാഥമിക ചര്‍ച്ചയില്‍ ഫോമാ യോയിന്റ് ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ ,ഉണ്ണികൃഷ്ണന്‍ ,മലപ്പുറം ഡെപ്യുട്ടി കളക്ടര്‍ ,അസിസ്റ്റന്റ് കളക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു .
പ്രളയഭൂമിയില്‍ ട്രൈബല്‍  വില്ലേജ് നിര്‍മ്മിക്കാന്‍ ഫോമയ്ക്ക് സര്‍ക്കാര്‍ ക്ഷണം :ഫിലിപ്പ് ചാമത്തില്‍
Join WhatsApp News
V.PHILIP 2018-10-17 17:13:23
Before doing great things, please solve the problems in Fomaa executives.

Fact finder 2018-10-17 17:58:10
Make sure to what tribe of Hindu they are, if you put them together they might start a fight on Ayappen and burn down the houses.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക