Image

ജമാല്‍ കഷോഗി എങ്ങിനെ മരണപ്പെട്ടു? (ബി ജോണ്‍ കുന്തറ)

Published on 17 October, 2018
ജമാല്‍ കഷോഗി എങ്ങിനെ മരണപ്പെട്ടു? (ബി ജോണ്‍ കുന്തറ)
ആഗോള തലത്തില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന ഒരു സംഭവമാണ്, ഒരു സൗദി അറേബ്യാ പൗരനും ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ജമാല്‍ കഷോഗി, രണ്ടാഴ്ച്ചകള്‍ക്കപ്പുറം ഈസ്റ്റാംബുല്‍ ടര്‍ക്കിയിലുള്ള സൗദി കോണ്‌സുലേറ്റിലേയ്ക്ക് ഒരു മുന്‍കൂര്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചക്ക് പ്രവേശിച്ചു എങ്കിലും അതിനുശേഷം ഇയാളെ ആരും കണ്ടിട്ടില്ല.

ആ ദിവസം കഷോഗി, സ്ഥാനപതിസ്ഥാനം സന്നര്‍ശിക്കുന്നതിനായി സന്നര്‍ശകര്‍ക്കുള്ള വാതിലില്‍കൂടി ഉള്ളില്‍ പ്രവേശിക്കുന്ന ചിത്രം സി.സി.ക്യാമറയില്‍ റിക്കാര്ഡുേ ചെയ്തിട്ടുണ്ട് അത് നാമെല്ലാം പലേ തവണ മാധ്യമങ്ങളില്‍ കണ്ടുകാണും.

കഷോഗി, കോണ്‍സുലേറ്റ് സന്നര്‍ശിച്ചതിന്‍റ്റെ കാരണം, ഇയാള്‍ ഒരു തുര്‍ക്കി യുവതിയെ വിവാഹം കഴിക്കുന്നതിന് തീരുമാനിച്ചിരുന്നു എന്നാല്‍ നിയമപ്രകാരം, കഷോഗി, സൗധി പൗരനായതിനാല്‍ സൗദി ഭരണകൂടത്തില്‍ നിന്നും നിരാക്ഷേപസാക്ഷ്യപത്രം കിട്ടണം അതിനായിട്ടായിരുന്നു ഇയാള്‍ ഇങ്ങനൊരു അപകടം പതിയിരിക്കുന്ന സ്ഥാപനത്തില്‍ പ്രവേശിച്ചത് . കഷോഗിയുടെ ഭാവികാല വധു ഗേറ്റിനടുത്തു കാത്തുനിന്നിരുന്നു.

ഇവിടെ മറ്റൊരു പശ്ചാത്തലം കൂടി നോക്കേണ്ടിയിരിക്കുന്നു. കഷോഗി ഒരു മാധ്യമ പ്രവര്‍ത്തകനാണ് ഇയാള്‍ അനേകം വര്‍ഷങ്ങളായി സൗദി പത്ര മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഇയാളുടെ എഴുത്തുകളില്‍ ഭരണകൂടത്തെയും ഭരണാധികാരികളെയും വിമര്‍ശിക്കുന്ന രീതികള്‍ കണ്ടുവരുകയും അതില്‍ ഭരണകൂടത്തിനുള്ള അതൃപ്ത്തി അപകടാവസ്ഥയില്‍ എത്തുമെന്നായപ്പോള്‍ ഇയാള്‍ രാജ്യം വിടുകയായിരുന്നു.

ഇംഗ്ലണ്ടിലും, പിന്നീട് അമേരിക്കയിലും കഷോഗി തന്‍റ്റെ പുതിയ താവളം സ്വീകരിച്ചു.അപ്രത്യക്ഷമാവുന്ന സമയം വാഷിംഗ്ടണ്‍ പോസ്റ്റ് എന്ന പത്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. കഷോഗി ഈ അടുത്തകാലങ്ങളില്‍ സൗദി രാജാവിനേയും, രാജകുമാരനും ഭരണത്തില്‍ മുഖ്യ പങ്കുവഹിക്കുന്നതുമായ മുഹമ്മദ് ബിന്‍ സലാമിനെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് ലേഖനങ്ങള്‍ എഴുതിയിരുന്നു. ഇയാള്‍ സൗദി ഭരണകൂടത്തിന്‍റ്റെ ഒരു പ്രധാന നോട്ടപ്പുള്ളിആയി മാറി.

ഓരോ രാജ്യത്തും, മറ്റു രാജപ്രതിനിധി സ്ഥാപനങ്ങള്‍ ഓരോ ചെറു രാജ്യങ്ങളായിട്ടാണ്അന്താരാഷ്ട്രീയ ഉടമ്പടികളില്‍ സൂചിപ്പിക്കുന്നത്.ആയതിനാല്‍ തുര്‍ക്കി ഭരണാധികള്‍ക്ക് ഒരു എംബസ്സിയില്‍ കയറി അന്വേഷണങ്ങള്‍ നടത്തുക അത്ര എളുപ്പമല്ല. പുറമെ സൗഹൃതം കാട്ടിയാലും തുര്‍ക്കിയും സൗദിയും തമ്മില്‍ വര്‍ഷങ്ങളായുള്ള സ്വരച്ചേര്‍ച്ച ഇല്ലായ്മ ഒരു രഹസ്യമല്ല.ആയതിനാല്‍ തീര്‍ച്ചയായും തുര്‍ക്കി ഈ വിഷയത്തില്‍ സൗദി ഭരണകൂടത്തെ പിന്താങ്ങുമെന്നു കരുതേണ്ട.

കഷോഗി സൗദി എംബസി സന്നര്‍ശിച്ച ദിനം, രണ്ടു വിമാനങ്ങള്‍ സൗദിയില്‍ നിന്നും ഈസ്റ്റാംബൂളില്‍, പതിനഞ്ചോളം ആളുകളെ കൊണ്ടുവന്നെന്നും അവരെല്ലാം എംബസിയിലേക്കാണ് പോയത്. അതിനുശേഷം അന്നുതന്നെ ഇവരെല്ലാം മടങ്ങി പ്പോവുകയുമുണ്ടായി.

ആദ്യമെല്ലാം സൗദി ഭരണകൂടം കഷോഗിയുടെ തിരോധാനത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ല എന്നെല്ലാം പറഞ്ഞു നോക്കി ഇയാള്‍ പുറം വാതില്‍ വഴി ഇറങ്ങിപ്പോയി എന്നുമെല്ലാം പറഞ്ഞു. പക്ഷെ, ഒരു രാജ്യവും ഈയൊരു വിശദീകരണം സ്വീകരിക്കുന്നില്ല.

ഇതൊരു നിസ്സാര കാര്യമല്ല. അമേരിക്കയില്‍ പ്രസിഡന്‍റ്റ് ട്രംപിനെ ഇന്നലട്ടുന്ന ഒരു പ്രധാന വിഷയമായിരിക്കുന്നു. സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് മൈക്ക് പോംപെയെ അടിയന്തിരമായി ട്രംപ് സൗദിയിലേയ്ക് വിട്ടു ഇതിന്‍റ്റെ നിജസ്ഥിതി മനസ്സിലാക്കുന്നതിന്. സൗദിയില്‍ നിന്നും പോംപെ തുര്‍ക്കിയിലേക്കും പോകും എന്നിട്ടേ തിരികെ വന്നു പ്രസിഡന്‍റ്റിന് ഒരു റിപ്പോര്‍ട്ട് കൊടുക്കുകയുള്ളു. അമേരിക്കന്‍ കോണ്‍ഗ്രസ്സും ഈ വിഷയം വളരെ ആകാംഷയോടെ കാണുന്നു.

ഇപ്പോള്‍ സൗദി ഭരണകൂടം സമ്മതിക്കുന്നു കഷോഗി ജീവിച്ചിരിക്കുന്നില്ലെന്ന് അതേ സമയം ഇതില്‍ തങ്ങള്‍ നിരപരാധികളെന്നും.ഇതെവിടെവിലപ്പോകും? കഷോഗി എംബസ്സിയില്‍ കയറിയതിന് വ്യക്തമായ തെളിവുണ്ട് എന്നാല്‍ പിന്നീടെന്തു സംഭവിച്ചു അതിന് നല്ലൊരുത്തരമില്ല.

ശെരിതന്നെ അമേരിക്കയും സൗദിയുമായി വളരെയധികം സാമ്പത്തിക, അന്താരാഷ്ട്രീയ വേദികളില്‍ വളരെ അഗാധ ബന്ധം പുലര്‍ത്തുന്നുണ്ട് ഒരര്‍ത്ഥത്തില്‍ സൗദിയുടെ ഇന്നത്തെ ഒരു പ്രധാന തുണയും അമേരിക്കതന്നെ.

ഇവിടെ സാമ്പത്തിക നേട്ടങ്ങള്‍ തല്‍ക്കാലം മാറ്റി നിറുത്തുക. ഒരു വല്യ മനുഷ്യാവകാശ ലംഘനമാണ് കഷോഗിയുടെ തിരോധാനത്തില്‍ നിന്നും ഉടലെടുത്തിരിക്കുന്നത്. വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കുക? ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ എത്രപേര്‍ മരണപ്പെടും? അതല്ലെ സൗദി നേതാക്കള്‍ പറയുന്നത്? സൗദി ഭരണകൂടം ഇന്നും പതിനെട്ടാം നൂറ്റാണ്ടിലാണോ ജീവിക്കുന്നത്? ഈ മൃഗീയതയെ ഒരു രാഷ്ട്രവും അംഗീകരിക്കരുത് സൗദി ഭരണകൂടത്തെ വെറുതെ വിട്ടുകൂട.
Join WhatsApp News
വിവരകേട്‌ 2018-10-19 12:55:16
എന്തിനാണ് കുന്ത്രണ്ടാതിന്‍ വിവരകേട്‌ വായിക്കുന്നത് ?
നാരദന്‍ ഹൂസ്ടന്‍ 
CID Moosa 2018-10-19 11:48:51
ഈ ലോകത്തുള്ളവർക്കെല്ലാം അറിയാം കുന്തറയ്ക്കറിയില്ലേ ?  അത് രാജകുമാരൻ പയർ അരിയുന്നപോലെ അറിഞ്ഞു ദൂരെ എറിഞ്ഞു .  ഇനി സൗദി എംമ്പസ്സിയിൽ പോകുന്നത് സൂക്ഷിച്ചു വേണം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക