Image

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന് നവനേതൃത്വം

ജീമോന്‍ റാന്നി Published on 17 October, 2018
ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന് നവനേതൃത്വം
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ 2018-19 ലേക്ക് പുതിയ സാരഥികളെ തെരഞ്ഞെടുത്തു. സെപ്തംബര്‍ 25 നു ചൊവ്വാഴ്ച വൈകിട്ട് സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്ച്ചില്‍ വച്ച് നടന്ന ജനറല്‍ ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

പ്രസിഡണ്ട് റവ. ഫിലിപ്പ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുക്കപെട്ട ഭാരവാഹികള്‍;

പ്രസിഡണ്ട്: റവ.ഫാ. ഐസക് ബി. പ്രകാശ്
വൈസ് പ്രസിഡണ്ട്: റവ. ഏബ്രഹാം വര്‍ഗീസ്
സെക്രട്ടറി : അനൂപ് ഏബ്രഹാം
ട്രഷറര്‍: റോബിന്‍ ഫിലിപ്പ്
പബ്‌ളിക് റിലേഷന്‍സ് : റവ. കെ. ബി. കുരുവിള.
പ്രോഗാം കോര്‍ഡിനേറ്റര്‍ : രാജേഷ് വര്‍ഗീസ്
വോളണ്ടിയര്‍ ക്യാപ്റ്റന്‍: ഫിലിപ്പ് പതിയില്‍
യൂത്ത് കോര്‍ഡിനേറ്റര്‍: റവ. ഫിലിപ്പ് ഫിലിപ്പ്
സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാര്‍: റവ. ഫാ. രാജേഷ് എബ്രഹാം, ബിജു ചക്കാലേല്‍ നൈനാന്‍
ഓഡിറ്റര്‍: രാജന്‍ തോമസ്

ഡിസംബര്‍ 25നു നടത്തപ്പെടുന്ന ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു വരുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അടുത്ത യോഗം ഒക്ടോബര്‍ 30 നു ചൊവ്വാഴ്ച വൈകുന്നേരം 7:30 നു സ്റ്റാഫോര്‍ഡിലുള്ള ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടക്കുമെന്ന് പിആര്‍ഓ റവ. കെ. ബി. കുരുവിള അറിയിച്ചു.

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന് നവനേതൃത്വം ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന് നവനേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക