Image

ശാന്തിഗ്രാം ഇനി ന്യുയോര്‍ക്ക് നഗരത്തിലും

അലക്‌സ് ചിലമ്പട്ടശേരില്‍ Published on 17 October, 2018
ശാന്തിഗ്രാം ഇനി ന്യുയോര്‍ക്ക് നഗരത്തിലും
ശാന്തിഗ്രാം കേരളയുടെ പുതിയ സംരംഭത്തിന് മാന്‍ഹാട്ടനില്‍ തുടക്കമായി. ശാന്തിഗ്രാമിന്റെ പുതിയ ആയുര്‍വേദ പഞ്ചകര്‍മ്മ തെറാപ്പി സെന്റര്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ദേവദാസന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഈ മാസം 14നായിരുന്നു ഉദ്ഘാടനം. യു.എസ് മുന്‍ ചീഫ് ടെക്‌നോളജി ഓഫീസര്‍ ജോര്‍ജ് അബ്രഹാം ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. പലവിധ ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ന്യൂയോര്‍ക്ക് നിവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കാന്‍ ശാന്തിഗ്രാമിന് സാധിക്കുമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ദേവദാസന്‍ നായര്‍ പറഞ്ഞു.

ആയുര്‍വേദത്തില്‍ സമഗ്രമായ ചികിത്സക്കൊപ്പം പഴക്കം ചെന്നതും വിട്ടുമാറാത്തതുമായ രോഗങ്ങള്‍ക്കുള്‍പ്പടെയുള്ള ചികിത്സയും ഇവിടെ ലഭ്യമാണ്. പ്രഗത്ഭരും അനുഭവ സമ്പന്നരുമായ ഡോക്ടര്‍മാരുടെ സേവനം, പ്രഗത്ഭരായ പഞ്ചകര്‍മ വിദഗ്ധര്‍, ചീഫ് കണ്‍സല്‍ട്ടന്റ് ഡോ. അംബിക നായരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന എന്നിവ ശാന്തിഗ്രാമിന്റെ പ്രത്യേകതകളാണ്.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ചികിത്സക്കായി പ്രത്യേക മുറികള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മാന്‍ഹാട്ടനിലെ പാര്‍ക്ക് അവന്യൂവിലുള്ള ഗ്രാന്‍ഡ് സെന്‍ട്രല്‍ സ്റ്റേഷന് സമീപമാണ് ആയുര്‍വേദ പഞ്ചകര്‍മ്മ തെറാപ്പി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 30 ഈസ്റ്റ് 40th സ്ട്രീറ്റ് സ്യൂട്ട് 607 ലാണ് ശാന്തിഗ്രാമിന്റെ പ്രവര്‍ത്തനം. ന്യൂയോര്‍ക്ക് നഗരത്തിന്റെ അഞ്ച് പ്രധാന ഭാഗങ്ങളായ ന്യൂയോര്‍ക്ക് സിറ്റി, ലോങ്ങ് ഐലന്‍ഡ്, അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്ക്, കണക്റ്റിക്കട്ട്, ജേഴ്‌സി സിറ്റി എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് എളുപ്പം എത്തിച്ചേരാവുന്ന വിധത്തിലാണ് സ്ഥാപനം നിലകൊള്ളുന്നത്. ശാന്തിഗ്രാമിന് പിന്തുണ നല്‍കുന്ന എല്ലാവരോടും ശാന്തിഗ്രാം ആയുര്‍വേദ ഗ്രൂപ്പ് ചെയര്‍മാനും സ്ഥാപകനുമായ ഡോക്ടര്‍ ഗോപിനാഥന്‍ നായര്‍ നന്ദി അറിയിച്ചു.
ശാന്തിഗ്രാം ഇനി ന്യുയോര്‍ക്ക് നഗരത്തിലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക