Image

ശബരിമല; നടക്കുന്നത്‌ ബിജെപിയുടെ രാഷ്ട്രീയ സമരമെന്ന്‌ മന്ത്രി കടകംപള്ളി

Published on 17 October, 2018
ശബരിമല; നടക്കുന്നത്‌ ബിജെപിയുടെ രാഷ്ട്രീയ സമരമെന്ന്‌ മന്ത്രി കടകംപള്ളി


ശബരിമല: സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുമെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇപ്പോള്‍ നടക്കുന്നത്‌ രാഷ്ട്രീയസമരമാണ്‌. ബിജെപിയുടെ അജണ്ട ജനം മനസ്സിലാക്കിയെന്നും കടകംപള്ളി പറഞ്ഞു.

ശബരിമലയില്‍ ഈ സീസണില്‍ യുവതികള്‍ക്ക്‌ ആവശ്യമായ സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പമ്‌ബയിലും നിലയ്‌ക്കലിലും ശുചിമുറിയും താമസസൗകര്യവും ഏര്‍പ്പെടുത്തണമെന്ന്‌ ദേവസ്വം മന്ത്രി നിര്‍ദേശിച്ചു.

സന്നിധാനത്ത്‌ ചേര്‍ന്ന അവലോകനയോഗത്തിലായിരുന്നു മന്ത്രിയുടെ നിര്‍ദേശം. ദേവസ്വം മന്ത്രി വിളിച്ച യോഗത്തില്‍ യുവതികളായ പഞ്ചായത്ത്‌ പ്രസിഡന്റുമാരും ഉദ്യോഗസ്ഥരും എത്തിയില്ല.

അതേസമയം, വ്യാപകമായ പ്രതിഷേധമാണ്‌ നിലയ്‌ക്കലിലും പമ്‌ബയിലുമായി നടക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക