Image

ശബരിമലയ്‌ക്ക്‌ പോകാന്‍ മാലയിട്ട യുവതിയെ ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ടു

Published on 17 October, 2018
ശബരിമലയ്‌ക്ക്‌ പോകാന്‍ മാലയിട്ട യുവതിയെ ജോലിയില്‍ നിന്ന്‌ പിരിച്ചുവിട്ടു


ശബരിമലയ്‌ക്ക്‌ പോവാന്‍മാലയിട്ട യുവതിയെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. കോഴിക്കോട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്നാണ്‌ സൂര്യ ദേവാര്‍ച്ചന എന്ന യുവതിയെ പിരിച്ചുവിട്ടത്‌. ഈ കാര്യം ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെ യുവതി തന്നെയാണ്‌ അറിയിച്ചത്‌.

കഴിഞ്ഞ ദിവസമാണ്‌ സൂര്യ കോഴിക്കോട്ടെ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ വെച്ച്‌ മലയ്‌ക്ക്‌ പോകാന്‍ മാലയിട്ടത്‌. മാലയിട്ടതിനുശേഷം യുവതിക്ക്‌ നേരെ ശക്തമായ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.

യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ചെന്നും ചിലര്‍ ഭീഷണിപ്പെടുത്തിയതായാണ്‌ വിവരം. തുടര്‍ന്ന്‌ അവധിയില്‍ പ്രവേശിപ്പിക്കുകയാണെന്ന വ്യാജേന ജോലിയില്‍ നിന്ന്‌ യുവതിയെ പിരിച്ചുവിടുകയാണുണ്ടായതെന്നാണ്‌ വിവരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക