Image

കാലിഫോര്‍ണിയയില്‍ അയ്യപ്പ ഭക്തരുടെ നാമജപ പ്രതിഷേധം

ജോയിച്ചന്‍ പുതുക്കുളം Published on 16 October, 2018
കാലിഫോര്‍ണിയയില്‍ അയ്യപ്പ ഭക്തരുടെ നാമജപ പ്രതിഷേധം
ഫ്രീമോണ്ട്, കാലിഫോര്‍ണിയ: സാന്‍ ഫ്രാന്‍സിസ്‌കോ മേഖലയിലെ അയ്യപ്പ ഭക്തര്‍ ഓക്ടോബര്‍ പതിനാല് ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് ഫ്രീമോണ്ട് സിറ്റി സെന്‍ട്രല്‍ പാര്‍ക്കില്‍ യോഗം ചേര്‍ന്ന് ശബരിമലയിലെ ആചാരങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് അയ്യപ്പ നാമജപവുമായി പ്രതിഷേധ യാത്ര നടത്തി. പരമാവധി തൊണ്ണൂറു പേര്‍ക്ക് പ്രകടനം നടത്താനാണ് ഫ്രീമോണ്ട് സെന്‍ട്രല്‍ പാര്‍ക്ക് അധികൃതര്‍ അനുവാദം നല്‍കിയത്. അതുകാരണം തൊണ്ണൂറു പേരെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടാണ് പരിപാടി നടത്തിയത്.

കേരള ബിജെപി എന്‍.ആര്‍.ഐ. സെല്ലിന്റെ അമേരിക്കന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓര്‍ഗനൈസേഷന്‍, നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയ, ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി, സാന്‍ റമോണ്‍ മാതാ അമൃതാനന്ദമയി ആശ്രമം, ഹിന്ദു സ്വയംസേവക് സംഘ്, ഭാരതി തമിഴ് സംഘം തുടങ്ങി പതിനഞ്ചോളം പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ സംബന്ധിച്ചു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പാകുന്നതുവരെ പ്രതിഷേധ പരിപാടികള്‍ തുടരാനായി ഒരു സമിതി രൂപീകരിച്ചു.

കേരള ബിജെപി എന്‍.ആര്‍.ഐ. സെല്ലിന്റെ സംസ്ഥാന സമിതി അംഗവും നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ സ്ഥാപകനുമായ ശ്രീ രാജേഷ് നായര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓര്‍ഗനൈസഷന്‍ ഭാരവാഹി ശ്രീ അനു നായര്‍, ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി പ്രതിനിധി ശ്രീ ശ്യാംപ്രകാശ് ആന്തൂര്‍, കാലിഫോര്‍ണിയ എന്‍.ആര്‍.ഐ. സെല്‍ പ്രതിനിധി സുനില്‍ അറ്റപ്പള്ളി, ഹിന്ദു സ്വയംസേവക് സംഘ് ഭാരവാഹി ശ്രീ ഗോപകുമാര്‍, നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ പ്രസിഡന്റ് ശ്രീമതി സ്മിത നായര്‍, ഭാരതി തമിഴ് സംഘം പ്രസിഡന്റ് ടി.എസ് . റാം തുടങ്ങിയവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചൂ.

റീമ നായര്‍, സ്മിത നായര്‍, വൃന്ദ പരിയങ്ങാട്, പ്രിയങ്ക പിള്ള തുടങ്ങി നിരവധി അയ്യപ്പ ഭക്തരായ സ്ത്രീകള്‍ ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത വിശദമായി വ്യക്തമാക്കി. തുടര്‍ന്ന് വിവിധ സംഘടനകളുടെ പ്രതിനിധികള്‍ പ്രസംഗിച്ചു. മുതിര്‍ന്നവരോടൊപ്പം കുട്ടികളും ചേര്‍ന്ന ആവേശകരമായ ശരണം വിളിയാല്‍ മുഖരിതമായ പ്രകടനത്തോടുകൂടി സമ്മേളനം അവസാനിച്ചു. തുടര്‍ നടപടികള്‍ പിന്നാലെ അറിയിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Join WhatsApp News
നാമ ജപം 2018-10-16 14:20:12
കൈയും വെട്ടും കാലും വെട്ടും സാമിയെ ശരണം അയ്യപ്പോ 
മലയില്‍ കേറാന്‍ പോക്കും കാലുകള്‍ തൊഴിച്ചു ഞങ്ങള്‍ താഴെ ഇടും,
സാമിയെ ശരണം അയ്യപ്പോ.
ഇതാണ് നപൂരി പറയുന്നത് കേട്ട്  തുള്ളുന്ന താണ ജാതി സ്ത്രികളുടെ നാമ ജപം 
സരസമ്മ 
പുലക്കള്ളി നായര്‍ 2018-10-16 16:53:34
ഹിന്ദു എല്ലാം ഒന്നായി. ഇനി ജാതി നോട്ടം ഇല്ല. നായര്‍ പുലക്കള്ളിയെയും പറക്കള്ളിയേയും പുലയന്‍ ബ്രാമണ പെണ്ണിനേയും വിവാഹം കഴിച്ചു സന്തോഷമായി കഴിയാം.

ഹിന്ദു MIXED PICKLE 2018-10-16 17:37:23
ഇനിമുതല്‍ ഞങ്ങള്‍ എല്ലാം ഒറ്റ. ഇനി നബൂരി pickle, ബ്രാമിന്‍ സാംബാര്‍ പൊടി ഇവയുടെ കൂടെ ചോവോന്‍ അച്ചാര്‍, പുലയ pickle, പറയന്‍ സാംബാര്‍ ഒക്കെ ലഭ്യം. എല്ലാം കൂടി വേണ്ടവര്‍ക്ക് ഹിന്ദു MIXED PICKLE.
നാരദന്‍ 

വിദ്യാധരൻ 2018-10-16 19:06:25
സ്വാതന്ത്ര്യത്തിന്റെ കയർ 
നീട്ടിയിട്ടും അത് നിരസിച്ച് 
ഇരുട്ടറകളിൽ കിടക്കുന്ന നിങ്ങൾ 
അടിമത്വത്തിന്റെ ക്രൂരതയിൽ 
മസ്തിഷ്ക്കം മരവിച്ചവരാണ് 
സ്ത്രീ നാമ ജപം 2018-10-16 23:45:09
ശബരിഗിരിനാഥാ കേൾക്കുമാറാകാണെ 
അങ്ങേടെ ബ്രഹ്മചര്യം പോകാതിരിക്കണേ (ഇത് ഭർത്താക്കന്മാർ കേൾക്കാൻ വേണ്ടി )
അങ്ങയെ കാണുവാൻ മോഹമുണ്ടെങ്കിലും 
ഭർത്താക്കന്മാർ മുട്ടാളന്മാര്ക്കിഷ്ട്ടമല്ലൊട്ടുമേ
എന്തിന് ഞങ്ങൾക്ക് പെൺ  ജന്മം നൽകി നീ 
ആണിനായി പ്രസവം പെണ്ണിനായി പ്രസവം 
ജോലികൾ ചെയ്യണം കുക്കിങ്ങ് ചെയ്യണം 
പാത്രങ്ങൾ കഴുകണം തറയും തുടയ്ക്കണം 
മടുത്തെന്റെ അയ്യപ്പാ ഒരു വഴികാട്ടണേ 
മലയൊന്നു ചവുട്ടാൻ നിന്നടുത്തെത്താൻ
മോഹമാണയ്യപ്പാ കയ്യ് വെടിയെല്ലെ അയ്യപ്പ 
ഭർത്താക്കന്മാർക്ക് നീ ബോധം കൊടുക്കണേ
അവരറിയാതുള്ളീ നാമ ജപം നീ കേൾക്കണേ 
അങ്ങയെ കാണുവാൻ തിടുക്കമായി അയ്യപ്പാ 
നിന്റെ ബ്രഹ്മചര്യം കളയാനുള്ള ഭാഗ്യം നീ നൽകണേ (ഇത് അയ്യപ്പനോടുള്ള രഹസ്യ പ്രാർത്ഥന )
ശബരിഗിരിനാഥാ കേൾക്കുമാറാകാണെ 
അങ്ങേടെ ബ്രഹ്മചര്യം പോകാതിരിക്കണേ 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക