Image

നവകേരള നിര്‍മാണത്തിന്‌ കെ.പി.എം.ജിയെ കണ്‍സല്‍ട്ടന്‍സിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

Published on 16 October, 2018
 നവകേരള നിര്‍മാണത്തിന്‌ കെ.പി.എം.ജിയെ കണ്‍സല്‍ട്ടന്‍സിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍ നിര്‍മാണ ചുമതല കെ.പി.എം.ജിയെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. മന്ത്രിസഭാ യോഗമാണ്‌ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്‌.

വിഭവ സമാഹരണത്തിനും അസംസ്‌കൃത വസ്‌തുക്കള്‍ കണ്ടെത്താനും പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.

ബ്രിട്ടനില്‍ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ അന്വേഷണം നേരിടുകയും സൗത്ത്‌ ആഫ്രിക്കന്‍ സര്‍ക്കാറിന്റെ കരിമ്പട്ടികയില്‍പെട്ടതുമായ കെ .പി.എം.ജിയെ നവകേരള നിര്‍മാണത്തിനുള്ള കണ്‍സല്‍ട്ടന്‍സിയായ നിയമിക്കുന്നത്‌ വലിയ വിമര്‍ശനങ്ങള്‍ക്ക്‌ ഇടയാക്കിയിരുന്നു.

ലോകത്തിലെ നാല്‌ പ്രധാന ഓഡിറ്റര്‍ കമ്പനികളിലൊന്നായ കെ.പി.എം.ജി ഇന്ത്യയുള്‍പ്പടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും ആരോപണമുണ്ടായിട്ടുണ്ട്‌. ഒരു ബ്രിട്ടീഷ്‌ കമ്പനിയുടെ ഓഡിറ്റിങ്‌ നിര്‍വഹിച്ച കെ.പി.എം.ജി ഗുരുതരമായ സാമ്പത്തിക ക്രമക്കേടിനു കൂട്ട്‌ നിന്ന്‌ സര്‍ക്കാറിന്‌ നഷ്ടമുണ്ടാക്കിയെന്നു സാമ്പത്തിക കാര്യ റെഗുലേറ്ററി കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക