Image

കനത്ത സുരക്ഷയില്‍ ശബരിമല; നാളെ നട തുറക്കും

Published on 16 October, 2018
കനത്ത സുരക്ഷയില്‍ ശബരിമല; നാളെ നട തുറക്കും

പത്തനംതിട്ട: ശബരിമല നട നാളെ തുറക്കാനിരിക്കെ സന്നിധാനത്ത്‌ അടക്കം ശബരിമലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പ്രതിഷേധം കടുപ്പിച്ച്‌ വിവിധ ഹിന്ദുസംഘടനകള്‍ രംഗത്തുള്ള സാഹചര്യത്തില്‍ കനത്ത സുരക്ഷയൊരുക്കി വിധി നടപ്പാക്കാന്‍ പൊലീസും തീരുമാനിച്ചു. കാര്യങ്ങള്‍ കൈ വിട്ടു പോകരുത്‌ എന്നാണ്‌, സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനും പൊലീസിനും നല്‍കിയ നിര്‍ദേശം. ഡിജിപി ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരുമായി സ്ഥിതി വിലയിരുത്തി.

സുപ്രീം കോടതി വിധി പ്രകാരം നാളെ നട തുറക്കുമ്‌ബോള്‍ മുതല്‍ യുവതികള്‍ക്കും സന്നിധാനത്തെത്താം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക