Image

സാഹിത്യവേദി നവംബര്‍ 2ന്

Published on 16 October, 2018
സാഹിത്യവേദി നവംബര്‍ 2ന്
ചിക്കാഗോ സാഹിത്യവേദിയുടെ 213-മത് സമ്മേളനം 2018 നവംബര്‍ 2 വെള്ളിയഴാച് വൈകുന്നേരം 6.30ന് Prospect Heights ലുള്ള Country Inn and Suites ല്‍(600N.Milwaukee Ave, Prospect Heights, IL 60070)കൂടുന്നതാണ്.

നമുക്ക് ഒരു ഉപബോധ മനസ്സുണ്ടോ? നാം വിചാരിയ്ക്കുന്നത് എങ്ങിനെ സംഭവിയ്ക്കുന്നു? സ്വന്തം ജീവിതത്തില്‍ നിന്ന് തിരഞ്ഞെടുത്ത കുറച്ച് അനുഭവങ്ങളെ ആസ്പദമാക്കി ശ്രീ.ടി.രവീന്ദ്രന്‍ തയ്യാറാക്കിയ പ്രബന്ധമാണ് ഈ നവംബര്‍ സാഹിത്യവേദിയിലെ വിഷയം.

ഡോ.രവിവര്‍മ്മ രാജയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സെപ്റ്റംബര്‍ വേദിയില്‍ ഷാജന്‍ ആനിത്തോട്ടത്തിന്റെ മൂന്നാമത്തെ പുസ്തകമായ 'ഒറ്റപ്പയറ്റ്' എന്ന ലേഖന സമാഹാരത്തിന്റെ നിരൂപണവും ചര്‍ച്ചയുമായിരുന്നു മുഖ്യ പരിപാടി.

പുസ്തകത്തെ കുറിച്ചും എഴുത്തിന്റെ വഴികളെ കുറിച്ചും ഗ്രന്ഥകാരന്‍ തന്നെ ആമുഖ പ്രസംഗം നടത്തി. തുടര്‍ന്ന് പുസ്തകത്തെ വിലയിരുത്തി അംഗങ്ങള്‍ തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവെച്ചു.
ജോയി ഇണ്ടിക്കുഴി താന്‍ സമീപ കാലത്ത് പുറത്തിറക്കിയ വിജയഗീതങ്ങള്‍ എന്ന പുസ്തകം സാഹിത്യവേദി അംഗങ്ങള്‍ക്ക് സമ്മാനിച്ചു.

പ്രശസ്ത സാഹിത്യകാരനും അദ്ധ്യാപകനുമായിരുന്ന ചെമ്മനം ചാക്കോയുടെ നിര്യാണത്തില്‍ സാഹിത്യവേദി അനുശോചിയ്ക്കുകയും മലയാള സാഹിത്യ വേദിയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകളെ അനുസ്മരിക്കുകയും ചെയ്തു.
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ ജീവനും സമ്പത്തും നഷ്ടപ്പെട്ട കേരള ജനതയുടെ ദുഃഖത്തില്‍ സാഹിത്യവേദി പങ്കുചേരുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുകയും ചെയ്തു.

സാഹിത്യവേദി കോര്‍ഡിനേറ്റര്‍ ജോണ്‍ ഇലക്കാടിന്റെ സ്വാഗതത്തോടെ തുടങ്ങിയ, ജോയി ഇണ്ടിക്കുഴി സ്‌പോണ്‍സര്‍ ചെയ്ത സെപ്റ്റംബര്‍ മാസ സാഹിത്യവേദി അനിലാല്‍ ശ്രീനിവാസന്റെ കൃതജ്ഞതയോടെ സമംഗളം പര്യവസാനിച്ചു.
നമ്മുടെ ഉപബോധ മനസ്സിനെ കുറിച്ച് കൂടുതല്‍ അറിയുവാനും, അതു സംബന്ധമായ തങ്ങളുടെ അനുഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കു വെയ്ക്കാനും ആഗ്രഹിയ്ക്കുന്ന ചിക്കാഗോയിലെ എല്ലാ സാഹിത്യപ്രേമികളെയും ഈ നവംബര്‍ മാസ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ശ്രീ.ടി.രവീന്ദ്രന്‍ 630 930 7373, ശ്രീ.രവി വര്‍മ്മ രാജ: 630 581 9691, ശ്രീ ജോണ്‍ ഇലക്കാട്: 773 283 4955
നവംബര്‍ 2, 2018-6.30PM.
Country Inn and Suites, 600 N. Milwaukee Ave, Prospect Heights, IL 60070

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക