Image

പ്രളയാനന്തര കേരളത്തിന് കൈത്താങ്ങായി സൗത്ത് വെസ്റ്റ് റീജിയനല്‍ മാര്‍ത്തോമാ യൂത്ത് ഫെലോഷിപ്പിനോടൊപ്പം ട്രിനിറ്റി ഇടവക യൂത്ത് ഫെലോഷിപ്പും.

ജീമോന്‍ റാന്നി Published on 16 October, 2018
പ്രളയാനന്തര കേരളത്തിന് കൈത്താങ്ങായി സൗത്ത് വെസ്റ്റ് റീജിയനല്‍ മാര്‍ത്തോമാ യൂത്ത് ഫെലോഷിപ്പിനോടൊപ്പം ട്രിനിറ്റി ഇടവക യൂത്ത് ഫെലോഷിപ്പും.
 ഹൂസ്റ്റണ്‍: കേരളത്തില്‍ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കുട്ടനാട് മേഖലയിലെ നിരവധി കുടുംബങ്ങള്‍ക്കു കൈത്താങ്ങായി സൗത്ത് വെസ്റ്റ് റീജിയനല്‍ മാര്‍ത്തോമാ യൂത്ത് ഫെലോഷിപ്പും ട്രിനിറ്റി ഇടവക യൂത്ത് ഫെലോഷിപ്പും.

സൗത്ത് വെസ്റ്റ് റീജിയന്‍ മാര്‍ത്തോമാ യൂത്ത് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍  ട്രിനിറ്റി ഇടവക യൂത്ത് ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍  ഹൂസ്റ്റണില്‍ വച്ച് നടത്തപ്പെട്ട റീജിയണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റില്‍ നിന്നും സമാഹരിച്ച തുക കുട്ടനാട്ടില്‍ നിരവധി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. 

ഒക്ടോബര്‍ 9ന് ചൊവ്വാഴ്ച മുട്ടാര്‍ സെന്റ് ജോര്‍ജ് എല്‍. പി. സ്‌കൂളില്‍ വച്ച്   ആലപ്പുഴ മുന്‍ ഡെപ്യൂട്ടി കളക്ടര്‍ ശ്രി ജോസഫ് അധികാരത്തിലിന്റെ നേതൃത്വത്തില്‍  ഒരുക്കിയ  പ്രത്യേക സമ്മേളനത്തില്‍ മുട്ടാര്‍ തലവടി ശാലേം മാര്‍ത്തോമാ ഇടവക വികാരി റവ. ജോര്‍ജ് കോശി, മുട്ടാര്‍ സെന്റ് ജോര്‍ജ് ഇടവക വികാരി ഫാ. എബ്രഹാം തയ്യില്‍ എന്നിവര്‍   ധന സഹായം വിതരണം ചെയ്തു. 

അമേരിക്കയില്‍ ജനിച്ചു വളര്ന്ന യുവജനങ്ങള്‍ക്ക് നാടിനോടുള്ള കരുതലിനെയും സ്‌നേഹത്തെയും യോഗത്തില്‍ പ്രകീര്‍ത്തിക്കുകയും ട്രിനിറ്റി യൂത്ത്‌ഫെലോഷിപ്പിന്റെ സംഭാവനകള്‍ക്ക് നന്ദിയും അറിയിച്ചു. ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പ്രോത്സാഹനം നല്‍കിയ ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവക വികാരി റവ. ജേക്കബ്.പി. തോമസ്., അസി. വികാരി റവ. ഫിലിപ്പ് ഫിലിപ്പ്, ട്രിനിറ്റി യൂത്ത് ഫെല്ലോഷിപ്പ് വൈസ് പ്രസിഡണ്ട് ക്രിസ്‌റ്റോ വര്‍ഗീസ് എന്നിവരെ പ്രത്യേകം അനുമോദിച്ചു.    


റിപ്പോര്‍ട്ട്; ജീമോന്‍ റാന്നി 

പ്രളയാനന്തര കേരളത്തിന് കൈത്താങ്ങായി സൗത്ത് വെസ്റ്റ് റീജിയനല്‍ മാര്‍ത്തോമാ യൂത്ത് ഫെലോഷിപ്പിനോടൊപ്പം ട്രിനിറ്റി ഇടവക യൂത്ത് ഫെലോഷിപ്പും. പ്രളയാനന്തര കേരളത്തിന് കൈത്താങ്ങായി സൗത്ത് വെസ്റ്റ് റീജിയനല്‍ മാര്‍ത്തോമാ യൂത്ത് ഫെലോഷിപ്പിനോടൊപ്പം ട്രിനിറ്റി ഇടവക യൂത്ത് ഫെലോഷിപ്പും. പ്രളയാനന്തര കേരളത്തിന് കൈത്താങ്ങായി സൗത്ത് വെസ്റ്റ് റീജിയനല്‍ മാര്‍ത്തോമാ യൂത്ത് ഫെലോഷിപ്പിനോടൊപ്പം ട്രിനിറ്റി ഇടവക യൂത്ത് ഫെലോഷിപ്പും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക