Image

അമേരിക്കന്‍ മലയാളി പണം തരും: പക്ഷെ ചില ചോദ്യങ്ങളുണ്ട്: ജോര്‍ജ് ഏബ്രഹാം, ടി.എസ്. ചാക്കോ

Published on 15 October, 2018
അമേരിക്കന്‍ മലയാളി പണം തരും: പക്ഷെ ചില ചോദ്യങ്ങളുണ്ട്: ജോര്‍ജ് ഏബ്രഹാം, ടി.എസ്. ചാക്കോ
അമേരിക്കന്‍ മലയാളി പണം തരും, പക്ഷെ ചില ചോദ്യങ്ങളൂണ്ടെന്നു ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കളായ ജോര്‍ജ് ഏബ്രഹാമും ടി.എസ്. ചാക്കോയും.

ചികിത്സാര്‍ഥം അമേരിക്ക സന്ദര്‍ശിച്ച കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച യോഗത്തില്‍ പ്രളയ ശേഷമുള്ള ഒരു നവകേരളം പണിയുവാന്‍ അമേരിക്കന്‍ മലയാളികള്‍ മുമ്പോട്ടു വരമെന്ന് ആവശ്യപ്പെട്ടു.

ഉദാരമതികളായ അമേരിക്കന്‍ മലയാളികള്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രളയമനുഭവിച്ച നാട്ടുകാരോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. സാമൂഹ്യ, സാംസ്ക്കാരിക, മത സംഘടനകള്‍ എല്ലാം തന്നെ മുന്നോട്ടു വരികയും ക്ലേശമനുഭവിക്കുന്ന സ്വന്തം നാട്ടുകാരുടെ ദുഃഖത്തില്‍ പങ്കുചേരുകയും കഴിയുന്നിടത്തോളമുള്ള സഹായസഹകരണങ്ങള്‍ നല്‍കുകയും ചെയ്തു. ആയത് ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നുവെന്നത് മറ്റൊരു വസ്തുതയാണ്.

കേരളത്തോട്, അതായത് സ്വന്തം നാടിനോടുള്ള അമേരിക്കന്‍ മലയാളികളുടെ അളവറ്റ സ്‌നേഹത്തിന്റെപ്രതീകമാണ് ഈ സംഭാവനകളും പ്രവര്‍ത്തനങ്ങളുമൊക്കെ.കഷ്ടതയനുഭവിക്കുന്ന സ്വന്തം സഹോദരീ സഹോദരങ്ങള്‍ക്കുവേണ്ടി ആര്‍ദ്രതയോടുകൂടി എന്നുമുണ്ടാകും ഈ സമൂഹം എന്നാണ് ഈ സഹായം ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പ്രസ്താവിച്ചതുപോലെ 'നവകേരളം' കെട്ടിപ്പടുത്തുയര്‍ത്തുവാന്‍ അമേരിക്കന്‍ മലയാളികള്‍ മുമ്പോട്ടു വരുമോയെന്നുള്ളത് സംശയാസ്പദമാണ്. അത് സംസ്ഥാന ഭരണകൂടത്തിന്റേയും കേന്ദ്രഗവണ്‍മെന്റിന്റെയും ചുമതലയാണ്. ഈ പ്രളയം 40,000 കോടിരൂപയുടെ കെടുതി വരുത്തിവെച്ചു എന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ കരുതുന്നത്.

കുംഭമേളക്ക് 4000 കോടിയും സര്‍ദാര്‍ പട്ടേല്‍ പ്രതിമക്ക് 3000 കോടിയുമൊക്കെ ചിലവഴിക്കുന്ന മോഡി സര്‍ക്കാരിനെ കേരളീയരും ഇന്ത്യന്‍ പൗരന്മാര്‍ തന്നെയാണ് എന്ന് ബോധിപ്പിക്കേണ്ട കര്‍ത്തവ്യം കേരളത്തിലെ ഏല്ലാ രാഷ്ട്രീയനേതാക്കന്മാരും ഏറ്റെടുക്കേണ്ടതുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ഇതിനകം 1700 കോടി രൂപായോളം സമാഹരിച്ചുവെന്ന് അറിയുന്നു. എന്നാല്‍പ്രളയം ബാധിച്ച് അനേക ആഴ്ചകള്‍ കഴിഞ്ഞിട്ടുപോലും ഒരു സഹായവും ലഭ്യമാകാത്ത അനേകായിരം ആളുകള്‍ നാട്ടിലുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ തുകയില്‍ വെറും 40 % മാത്രമാണ് ഇതുവരെ ചിലവാക്കിയിരിക്കുന്നത്.

കൂടാതെ ഈ ഫണ്ടില്‍ നിന്നും പ്രളയവുമായി യാതൊരു ബന്ധമവുമില്ലാത്ത കാര്യങ്ങള്‍ക്കു വേണ്ടി ഈ ഫണ്ട് ദുരുപയോഗം ചെയ്തതായി സോഷ്യല്‍ മീഡിയായില്‍ കാണുകയുണ്ടായി. അന്തരിച്ചു പോയ മുന്‍ ചെങ്ങന്നൂര്‍ എം.എല്‍.എ. രാമചന്ദ്രന്‍ നായരുടെയുംഉഴവൂര്‍ വിജയന്റെയുമൊക്കെ കുടുംബങ്ങളെ സഹായിക്കുന്നതു നല്ലതു തന്നെ. അത് ഈ ദുരാശ്വാസഫണ്ടില്‍ നിന്നു വേണ്ടായിരുന്നുവെന്നു മാത്രം.

ഭാവിയിലും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് സമാഹരിക്കുന്ന ഫണ്ട് അതിനുവേണ്ടി മാത്രം സംഭാവന ചെയ്യുന്നതാണെന്നുള്ള ബോധം അധികാരികള്‍ക്ക് ഉണ്ടായില്ലെങ്കില്‍ ജനങ്ങള്‍ക്ക് ഈ സംരംഭങ്ങളില്‍ വിശ്വാസം നഷ്ടപ്പെടും. കൂടാതെ ഈ ചെറിയ കൃത്യനിര്‍വ്വഹണത്തില്‍ വിശ്വസ്തത കാണിക്കുന്നില്ലെങ്കില്‍ജനനേതാക്കള്‍ എങ്ങനെയാണ് 'നവകേരളഫണ്ട്' ഉപയൊഗിക്കുക?

കൂടാതെ, ഈ നവകേരളാ ഫണ്ട് സമാഹരിക്കുന്നതിന് മുഖ്യമന്ത്രി ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്? ഇപ്പോള്‍ കേള്‍ക്കുന്ന നോര്‍ക്ക റൂട്ട്‌സും ലോക മലയാളി സഭയുമൊക്കെ അമേരിക്കന്‍ മലയാളികളുടെ ക്ഷേമത്തിനു വേണ്ടി യാതൊന്നും തന്നെ ചെയ്തിട്ടില്ല. ചില വ്യക്തികള്‍ അവരുടെ ബന്ധങ്ങള്‍ ഉപയോഗിച്ച് സ്ഥാനമാനങ്ങള്‍ നേടിയുട്ടുണ്ടാകാം. ആയത് അവര്‍ക്ക് നല്ലതു തന്നെ.

കേരളത്തില്‍ നിന്നും കുടിയേറിയിട്ടുള്ള നേഴ്മാര്‍ ആണ് അമേരിക്കന്‍ മലയാളികളിലെ കാതലായ ഒരു വിഭാഗം. അവര്‍ക്ക് ആവശ്യമായ ഒരു ടെസ്റ്റ് സെന്റര്‍ പോലും സ്ഥിരമായി കേരളത്തില്‍ ഉണ്ടാകുവാന്‍ ഇവരാരും പൂര്‍ണ്ണശ്രദ്ധ ചെലുത്തിയിട്ടില്ല. നാട്ടില്‍ പണിയെടുക്കുന്ന നേഴ്‌സിനോടുള്ള ഔദ്യോഗിക മനോഭാവമോ അതിലും പരിതാപകരം!

ഇപ്പോഴിതാ കേരളത്തില്‍ നിന്നും രണ്ടു മന്ത്രിമാര്‍ 'നവകേരളത്തിന്' പണം പിരിക്കുവാന്‍ വരുന്നുപോലും! ലക്ഷക്കണക്കിന് രൂപാ ചിലവാക്കിയുള്ള ഈ ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ ഇപ്പോള്‍ ആവശ്യമുണ്ടോ? ഇവിടെയുള്ളവര്‍ക്ക് ഇനിയും സംഭാവന ചെയ്യുവാന്‍ താല്‍പര്യമുണ്ടെങ്കില്‍ ബാങ്ക് ട്രാന്‍സ്ഫര്‍ ചെയതാല്‍ പോരേ? അതുവഴി ഈ അവിഹിത യാത്രാ ചെലവും സംഭാവന ദാന ചടങ്ങ് ചിലവുകളുമൊക്കെ പ്രളയബാധിതര്‍ക്ക് ലഭ്യമാക്കരുതോ?

ഇതിനതീതമായി, പ്രളയദുരിതാശ്വാസഫണ്ട് സമാഹരിക്കുന്നതില്‍ ഇവിടുത്തെ പ്രധാന സാംസ്ക്കാരിക സംഘടനകള്‍ വിജയിച്ചിട്ടില്ല എന്നു പറയുന്നതില്‍ ഒരു അതിശയോക്തിയുമില്ല. ചിക്കാഗോയിലെ രണ്ടു ചെറുപ്പക്കാര്‍ രണ്ട് മില്യനോളം ഡോളര്‍ സമാഹരിച്ചപ്പോള്‍ എന്തുകൊണ്ടാണ് ഈ സംഘടനകള്‍ പരാജയപ്പെട്ടത് എന്നത് ഉറക്കെ ചിന്തിക്കേണ്ട വിഷയമാണ്.

മുഖ്യമന്ത്രി തന്റെ പ്രസംഗത്തില്‍ 'നവകേരളത്തിന്റെ' ഭാഗമായി ചങ്ങനാശ്ശേരിആലപ്പുഴ റോഡ് പുനര്‍നിര്‍മ്മിക്കണമെന്ന് പറയുകയുണ്ടായി. ആയത് നല്ല കാര്യം തന്നെ. എന്നാല്‍ കേരളത്തിലെ പി.ഡബ്ല്യൂ.യൂ. യുടെ ചരിത്രം നോക്കിയാല്‍ 20 വര്‍ഷം കൊണ്ട് ഉണ്ടാക്കിയെടുത്ത ഈ റോഡ് റീബില്‍ഡ് ചെയ്യണമെങ്കില്‍ എത്ര ദശവര്‍ഷം വേണ്ടിവരുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ആയത് എത്രമന്ത്രിസഭകള്‍കൈകാര്യംചെയ്യേണ്ടിവരും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ആ നിലയിലേക്ക് അമേരിക്കന്‍ മലയാളികള്‍ അതോര്‍ത്ത് ഉറക്കം കളയണോ?അവിടേ റോഡ് വന്നിട്ടു കാര്യമില്ല. പിന്നെയും തകരും. വേണ്ടത് മേല്‍ പലമണ്. 22 കിലോ മീറ്റര്‍ മേല്പ്പാലം വന്നാല്‍ കുട്ടനാട് തന്നെ മാറിപ്പോകും. ടൂറിസ്റ്റ് സാധ്യതയും അനന്തം.
വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ചലക്ഷം വീടു പദ്ധതി ഇപ്പോഴും നടന്നുകൊണ്ടിരിക്കയാണെന്നു മറക്കണ്ട.

കൂടാതെ കേരളത്തിലെ എത്രയോ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം നിന്നവരാണ് ഇന്നത്തെ ഭരണാധികാരികള്‍. അവര്‍ കമ്പ്യൂട്ടര്‍ വരുന്നതിനെതിരായി സമരം ചെയ്തു, എക്‌സ്പ്രസ് ഹൈവേ വന്നാല്‍ പശുവിനെഅടുത്ത പറമ്പില്‍ കൊണ്ട് കെട്ടാനാകില്ല എന്നു പറഞ്ഞു, ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി മൂന്നാറില്‍ കൊണ്ടുവരാനിരുന്ന മെഡിക്കല്‍ റിസേര്‍ച്ച് സെന്റര്‍ സിഐഎയുടെ ഒരു കളിയാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു, അമേരിക്കന്‍ മലയാളികളുടെ ഒരു നല്ല പങ്കിനും സൗകര്യപ്പെടുമായിരുന്ന ആറന്മുള എയര്‍പോര്‍ട്ട് ഇല്ലാതാക്കി, കൊച്ചിന്‍ മെട്രോക്കു പോലും എതിരു നിന്നു:ഇവരാണോ 'നവകേരളം' ഉണ്ടാക്കുവാന്‍ പ്രതിജ്ഞാബദ്ധരായ പാര്‍ട്ടിയും നേതാക്കളും!

ഐ.ബി.എമ്മിന്റെ സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രോഗ്രാം കേരളത്തിലേയ്ക്ക് കൊണ്ടുവരാനായി ഈ പാര്‍ട്ടിയുടെ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയെ കണ്ടപ്പോള്‍ പറഞ്ഞത്, ഐ.ബി.എം.അമേരിക്കന്‍ കമ്പനിയാണ്, അതിനാല്‍ സാദ്ധ്യമല്ലെന്ന്!

സ്വന്തം മക്കളെ അമേരിക്കയിലും യൂറോപ്പിലുമൊക്കെ വിട്ട് വിദ്യാഭ്യാസം കൊടുത്തശേഷം കോടിക്കണക്കിന് രൂപാ ഇടപാടുകള്‍ ചെയ്യുന്ന കമ്പനികളുടെ ഉടമകളും മുതലാളിത്ത വ്യവസ്ഥിതി എന്ന് ഇവര്‍ പരിഹസിക്കുന്ന പ്രസ്ഥാനങ്ങളുടെ ഉയര്‍ന്ന സ്ഥനങ്ങളില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന ഈ പാര്‍ട്ടിയുടെയും നേതാക്കന്മാരുടെയും ഹിപ്പോക്രസിയും ഡ്യൂപ്ലിസിറ്റിയും ജനങ്ങള്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

സ്വന്തം മക്കളെ ബിസിനസ്സുകാരാക്കിയതിനുശേഷം പാവപ്പെട്ട ചെറുപ്പക്കാരെ വഴക്കുണ്ടാക്കുവാനും അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമൊക്കെ പ്രേരിപ്പിക്കുന്ന സമ്പ്രദായമാണ് ഈ പാര്‍ട്ടിയില്‍ കണ്ടുവരുന്നത്. കേരളത്തിലെ ഒരു വിഭാഗത്തിനെ, പുരോഗമിക്കാന്‍ അനുവദിക്കാതെ ഒരു വോട്ട്ബാങ്ക് ആയി കാണുന്ന ഈ നേതാക്കള്‍ എങ്ങനെയാണ് 'നവകേരളം' വിഭാവനം ചെയ്യുന്നത്!

അവസാനമായി പ്രളയത്തെപ്പറ്റി രണ്ട് വാക്ക്: ഇത് ഒരു പ്രക്രുതിദുരന്തം മാത്രം ആയിരുന്നില്ല, മനുഷ്യരുണ്ടാക്കിയ ദുരന്തം തന്നെയായിരുന്നു. കേരളത്തിലെ 33 അണക്കെട്ടിലെ ജലം ശരിയായി മാനേജ് ചെയ്യുവാന്‍ കഴിയാത്തതിലുള്ള പരാജയമാണ് കേരളത്തേ ഈ ദുരിതത്തിലേയ്ക്കും കഷ്ടത്തിലേക്കും വലിച്ചിഴച്ചത്.

ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് എന്ത് പഠനംആണ് ഇതുവരെ നടത്തിയത്? കെ.എസ്.ഇ.ബി. എഞ്ചിനിയേഴ്‌സ്, ഐ.എ.എസ്. ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍ എന്നിവര്‍ ഉറങ്ങുകയായിരുന്നുവോ? അതോ അത്ര മണ്ടന്മാരൊ? ഇക്കാലത്ത് കമ്പ്യൂട്ടറുകള്‍ ഇത്ര മഴ പെയ്താല്‍ ഇത്ര വെള്ളം ഉണ്ടാകും എന്നു ക്രുത്യമായ കണക്ക് നല്‍കും. എന്നിട്ടും അവസാന നിമിഷം വരെ കാത്തിരുന്നിട്ട് എല്ലാ അണക്കെട്ടുകളും ശരിയായ മുന്നറിയിപ്പു കൂടാതെ ഒരു പോലെ തുറന്നുവിട്ട് നാട്ടുകാരെ വെള്ളത്തിലാക്കിയ ഈ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ എന്തു നടപടിയാണ് ഗവണ്‍മെന്റ് ഇതുവരെ കൈകൊണ്ടത്?

ഒരു ജ്യുഡീഷല്‍ ഇന്‍ക്വയറി നടത്തി കേരളത്തെ ഇത്ര നാശത്തിലേക്ക് നയിച്ച വരെ നിയമപരിധിക്കുള്ളില്‍ കൊണ്ടുവരുവാന്‍ ഈ ഗവണ്‍മെന്റ് ധൈര്യം കാണിക്കുമോ? കൂടാതെ ഇതുപോലെ ഒരു ദുരിതം ഉണ്ടാവാതിരിക്കാന്‍ എന്തെങ്കിലും പഠനം നടത്തിയോ? പുതിയ നടപടിക്രമം രൂപീകരിച്ചോ?

ദുരിതമനുഭവിക്കുന്ന സഹോദരരെ സഹായിക്കുവാന്‍ അമേരിക്കന്‍ മലയാളികളുടെ ധര്‍മ്മബോധം എന്നുമുണ്ടായിരിക്കും. ആയതിനു ഈ ഗവണ്‍മെന്റിന്റെ ബോധവല്‍ക്കരണം ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

അമേരിക്കന്‍ മലയാളികള്‍ ചിന്തിക്കട്ടെ!
Join WhatsApp News
Sudhir Panikkaveetil 2018-10-15 12:10:03
രാഷ്ട്രീയക്കാരുടെയും സിനിമാതാരങ്ങളുടെയും 
കൂടെ നിന്ന് ഫോട്ടോ എടുക്കുന്ന കോമാളികളല്ല 
അമേരിക്കൻ മലയാളികൾ എന്ന് അവർ 
തിരിച്ചറിയുന്നത് എത്രയോ സന്തോഷകരം. പക്ഷെ 
ടി,വി ചാന്നലുകളിലൂടെയും ഈ വിവരം 
അറിയിച്ച് അമേരിക്കൻ മലയാളിയെ 
ബോധവത്കരിക്കുക.   
Z MAPP 2018-10-15 13:46:53
Mr. George Abaraham and Mr. T.S. Chacko , how many times  show your face for Photos and face book. Now your act like an Congress member. Congress and you never going you win in Indian Politic.
Thanks. and receive more reward for you
george varughese 2018-10-15 14:50:26
പണം കൊടുക്കണോ വേണ്ടയോ? മന്ത്രിമാരെ മോഡി വിടുന്നില്ല എന്ന് കേട്ടു. ഇനിയിപ്പോൾ എന്ത് ചെയ്യും, ആരെ ഏൽപ്പിക്കും. ഏതെങ്കിലുമൊക്കെ നേതാക്കൾക്ക് ഉപകാരപ്പെട്ടേനേ. ഇനി എയർപോർട്ടിൽ പോയി സ്വീകരിക്കാനും സ്റ്റേജിൽ കയറി മന്ത്രിമോരോടൊപ്പം ഇരുന്നു ഫോട്ടോ എടുക്കുവാനും മറ്റും ആരുടെ കാല് പിടിക്കണം? എല്ലാവരും അഭിപ്രായം പറഞ്ഞു പറഞ്ഞു ഞാൻ ആകെ confused ആയി.
മലയാളി മടിശീല 2018-10-15 16:42:17
മലയാളികള്‍ പണം കൊടുക്കും എന്ന് പറയാന്‍ നിങ്ങള്‍ ആര്‍? എല്ലാ മലയാളിയുടെയും പബ്ലിക്‌ പ്രതിനിഥി നിങ്ങളോ? മലയാളിയുടെ മടി ചീല കണ്ടു വെള്ളം ഇറക്കണ്ട.
സരസമ്മ 
josecheripuram 2018-10-15 17:37:26
When I wanted to come to America,I needed a passport no one helped me I had to bribe a police for my verification,he told me the fact that what he collects is shared among them..I needed money for ticket no one including my family never asked me if I needed any financial help.When came here I saw no priests,No leaders of our community to help me. I worked my ass off to bring up my children&to be in what I am.Now here comes PRIESTS,CHURCHES,POLITICIANS,COMMUNITY LEADERS as they Deserve a portion of what I earned.Even If you give them,they are ungreatfull.The way they treat us when you go home to Kerala.They Look at you as you are their enimies.
josecheripuram 2018-10-15 18:52:17
But Mr;Sudhir,there are still malayalees who has no identity,no personal back ground,no self confidence, will go after celebrities.IF you can prove that you are capable  yourself, why you try to link yourself with Politicians,Religious leaders, like the Moon shines with the suns light.When we see the moon light how many of us think that the sun is behind it.So let them take pictures with the sun. ,don't ask money from me.I already wrote the people who ruined kerala let them pay for it.I left Kerala when I was 18.So please leave me alone.
malayalee da 2018-10-15 20:39:20
ഈ എഴുതിയതിൽ സത്യം ഉണ്ട്, അർദ്ധ സത്യം ഉണ്ട്, വിവരക്കേടും ഉണ്ട് !
ഇതിൽ മൊത്തത്തിൽ കാണുന്നത് "അല്പം അസൂയ മാത്രമാണ് !
കേരളത്തിൽ വലിയ ഒരു പ്രളയം ഉണ്ടായി. ഏതാണ്ട് ൪൫,൦൦൦ കോടി ഉണ്ടങ്കിലേ പൂർവ സ്‌ഥിതി ആകുവാൻ കഴിയൂ ! ബിജെപി സർക്കാർ രാഷ്ട്രീയ വിരോധിയകം കാരണം മലയാളികളുടെ ഇടയിൽ നിന്ന് പോലും പണം പിരിക്കാൻ സമ്മതിക്കുന്നില്ല. പിണറായി സർക്കാരിന്റെ ഈ വിഷമ അവസ്ഥ  കോൺഗ്രസിനെ വലതു സന്തോഷിപ്പിക്കുന്നു ! കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർ ഒരു മാസത്തെ ശമ്പളം കൊടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, കോൺഗ്രസ് ഒഴികെ ബാക്കി എല്ലാവരും കൊടുത്തു... നാട്ടിലെ ചെന്നിത്തലയുടെ ഒരു ചെറിയ പതിപ്പാണ് ഈ എഴുതിയരും !!
പിന്നെ , "ഫോട്ടോ" പിടിക്കുന്നതിനോട് ഇവർക്ക് അലർജി ആണെന്ന് ഇപ്പോഴാ മനസിലായത് !!! 
Tom Tom 2018-10-16 08:48:56
American Malayali panam tharum! Eee randu muthalalimar aruva? Amaericam malayaleesinte ellam panam sooshippukaro?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക