Image

വിശ്വാസികള്‍ക്കെല്ലാം മലയ്‌ക്ക്‌ പോകന്‍ സ്വാതന്ത്ര്യമുണ്ട്‌: രേഷ്‌മയ്‌ക്ക്‌ ധൈര്യമായി മലചവിട്ടാം; മന്ത്രി ജയരാജന്‍

Published on 15 October, 2018
വിശ്വാസികള്‍ക്കെല്ലാം മലയ്‌ക്ക്‌ പോകന്‍ സ്വാതന്ത്ര്യമുണ്ട്‌: രേഷ്‌മയ്‌ക്ക്‌ ധൈര്യമായി മലചവിട്ടാം; മന്ത്രി ജയരാജന്‍


ശബരി മലയിലേക്ക്‌ പോകുന്ന എല്ലാ വിശ്വാസികള്‍ക്കും പൂര്‍ണ്ണമായ സുരക്ഷാ നല്‍കുമെന്ന്‌ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.വിശ്വാസികള്‍ക്കെല്ലാം മലയ്‌ക്ക്‌ പോകന്‍ സ്വാതന്ത്ര്യമുണ്ടെന്നും,അതിനുള്ള സുരക്ഷാ ഉറപ്പാക്കുമെന്ന്‌ മന്ത്രി പറഞ്ഞു.

ശബരിമലയില്‍ പോകാനുള്ള രേഷ്‌മാ നിശാന്തിന്‍റെ ശ്രമം പ്രശസ്‌തിക്ക്‌ വേണ്ടിയെന്നും, ആചാരങ്ങളെ തകര്‍ക്കാനുള്ള നിരീശ്വരവാദികളുടെ ശ്രമമാണിതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ്‌ ശ്രീധരന്‍ പിള്ള. ആരോപിച്ചിരുന്നു.
ശബരിമലയിലേക്ക്‌ പോകാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന്‌ രേഷ്‌മാ നിശാന്ത്‌ വ്യക്തമാക്കി. ജനങ്ങളില്‍ നിന്ന്‌ വലിയ പിന്തുണയാണ്‌ കിട്ടുന്നത്‌. കൂടുതല്‍ സ്‌ത്രീകള്‍ മലകയറാനെത്തുമെന്നും രേഷ്‌മാ നിശാന്ത്‌ പറഞ്ഞു.

Join WhatsApp News
വിദ്യാധരൻ 2018-10-15 13:15:30
പോവുക പോവുക രേഷ്മ നിങ്ങൾ 
ധൈര്യമായി മല ചവുട്ടി പോവുക നീ 
ഞാനൊരു നിരീശ്വരവാദിയാണ്. 
മനുഷ്യേന്റെ ഭാവനയ്ക്കുള്ളിലെന്നോ 
വന്നു പിറന്നൊരാ ദൈവകുഞ്ഞിന്ന്   
നില്ക്കുന്നു ലോക വിപണിയെ കീഴടക്കി 
പോകട്ടെ ഞാൻ കഥ ചുരുക്കിടുന്നു 
ഞാനൊരു നിരീശ്വരവാദിയാണ്  
എങ്കിലും നീ ധൈര്യമായി പോയിടുക 
അയ്യപ്പൻ അവിടുണ്ടേൽ കണ്ടിടുക .
എന്റെ വിഷയം അയ്യപ്പനല്ല കുട്ടി 
നമ്മുടെ സ്വാതന്ത്യം  അതാണെൻ വിഷയം
സ്ത്രീയും പുരുഷനും വ്യത്യസ്തരാ 
എന്നാൽ ആരുമാരേക്കാൾ ചെറുതുമല്ല 
അതുപോലെ ആരും വലുതുമല്ല
പറയുവാൻ എളുതാണ് ഇക്കാര്യമെന്നാൽ 
പ്രവർത്തിയിൽ അതത്ര എളുപ്പമല്ല 
സ്ത്രീകളെ ചെറുതായി കണ്ടിടുവാൻ 
അഭ്യാസം വീട്ടിൽ നിന്ന് തന്നെ 
നമ്മുടെ അമ്മമാർ മുത് മുത്തശ്ശിമാർ 
ക്രൂരമായി പീഡിതരായ നേരം നമ്മൾ 
നിശബ്ദരായി നോക്കി നിന്നിരുന്നു 
മൃഗങ്ങളെപ്പോലെ ചാട്ടവാറടിയേറ്റ നേരം 
ഒന്നും ചെയ്യാനാവാതെ നോക്കി നിന്ന് 
ഹൃദയത്തിൻ അന്തർഭാഗത്തെങ്ങോ 
പതിഞ്ഞൊരാ ക്രൂരഭാവമെല്ലാം 
തലമുറയിലൂടെ പുറത്തു ചാടി 
ഇന്നും പുരുഷനും സ്ത്രീയും തമ്മിൽ 
തെരുവിൽ തമ്മിൽ തല്ലിടുന്നു 
ഞാനോ നീയോ എന്ന മട്ടിൽ 
എന്നാൽ പുരുഷന്റെ വക്രബുദ്ധി 
സ്ത്രീയുടെ മനസ്സിനെ വളച്ചൊടിച്ച്‌ 
അവരുടെ സ്വാതന്ത്യ്രം തച്ചുടയ്ക്കാൻ 
കരുവാക്കി ചതുരംഗം കളിച്ചിടുന്നു 
അതിനായി നേതൃത്വ പരിവേഷം ചാർത്തി 
തെരുവിൽ ഇറങ്ങുന്നു താരങ്ങൾ തന്ത്രിമാരും
ശതലക്ഷം സ്ത്രീകൾ അയ്യപ്പന്റെ 
ബ്രഹ്മചര്യം കാക്കാൻ തെരുവിലിറങ്ങിടുമ്പോൾ 
പോവുക പോവുക രേഷ്മ നിങ്ങൾ 
ധൈര്യമായി മല ചവുട്ടി ഒറ്റയ്ക്ക് പോവുക നീ 
നിങ്ങടെ ദര്ശനമാത്ര തന്നെ 
അയ്യപ്പന്റെ ബ്രഹ്മചര്യം പൊട്ടുമെങ്കിൽ   
അതിൽ നിന്ന് സ്ത്രീകളെ മാനിക്കുമൊരു 
കുഞ്ഞയ്യപ്പൻ ജനിക്കുമെങ്കിൽ 
എന്റെ നിരീശ്വരത്വം ഞാൻ വെടിയാം
പോവുക പോവുക രേഷ്മ നിങ്ങൾ 
ധൈര്യമായി മല ചവുട്ടി പോവുക നീ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക