Image

കൂവൈത്തില്‍ നിരവധി പേരെ കബളിപ്പിച്ച് കര്‍ണാടക സ്വദേശി മുങ്ങി

Published on 13 October, 2018
കൂവൈത്തില്‍ നിരവധി പേരെ കബളിപ്പിച്ച് കര്‍ണാടക സ്വദേശി മുങ്ങി

കുവൈത്ത്: വീസ , ജോലി, ബിസിനസ് എന്നിവയ്ക്കായി 80,000 രൂപ മുതല്‍ 16 ലക്ഷം വരെ വാങ്ങി കര്‍ണാടക സ്വദേശി ജാഫര്‍ സാദിഖ് ഹുസൈന്‍ മുങ്ങിയതായി സംശയം. നാട്ടില്‍ നിന്നും ഖാദിം , ഷൂണ്‍ വീസകള്‍ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുവൈത്തില്‍നിന്നും നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്കും പണം അയച്ചവരാണ് മാസങ്ങളായി ജാഫറിനെ തേടി അലയുന്നത്. 

ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കുമായ് വീസ ലഭിക്കാന്‍ നാട്ടില്‍ നിന്നും പലിശക്ക് പോലും പണം എടുത്ത് നല്‍കിയ ഗാര്‍ഹിക തൊഴിലാളികള്‍ ആണ് കബളിപ്പിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും.
നിലവില്‍ വീസ നല്‍കി കുവൈത്തില്‍ എത്തിയവര്‍ക്ക് റസിഡന്റ് നടപടികള്‍ പൂര്‍ത്തിയാക്കാതെ കാലാവധി കഴിഞ്ഞ അവസ്ഥയില്‍ നിയമലംഘകരായി തുരടേണ്ട അവസ്ഥയും ഉണ്ട്. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ജാഫറിന്റെ കൈകളില്‍ ആയതിനാല്‍ ഇവര്‍ക്ക് പുറത്തിറങ്ങാന്‍ പോലും സാധിക്കുന്നില്ല. ഹോട്ടല്‍ ബിസിനസില്‍ പാര്‍ട്ണര്‍ ആക്കാം എന്ന വാഗ്ദാനം നല്‍കി ജാഫര്‍ അഡ്വാന്‍സ് വാങ്ങുകയും കോണ്‍ഡ്രാക്ട് ഒപ്പിടാതെ മുങ്ങുകയും ആണ് പതിവെന്ന് കബളിപ്പിക്കപ്പെട്ടവര്‍ പറയുന്നു.

ജാഫറിനെതിരെ പരാതിയുമായി ഇന്ത്യന്‍ എംബസിയെയും കുവൈത്ത് പോലീസിനെയും സമീപിക്കാന്‍ ഇരിക്കുകയാണിവര്‍. കര്‍ണാടക ഹെറാങ്കടി, ഹൊന്നാവര്‍ സ്വദേശിയായ ജാഫര്‍, മുന്പ് ഒരു കമ്പനിയില്‍ മന്തൂബ് അറിയുന്നു. രണ്ടുവര്‍ഷമായി ഒലിവോറ മെഡിസിന്‍ വിതരണം ചെയ്യുന്ന ഫോറെവര്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കുവൈത്തിലെ മുഖ്യ പ്രതിനിധി കൂടിയാണ്. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക