Image

ഫൊക്കാന മാധ്യമ സമിതി: അനില്‍ ആറന്മുള പിആര്‍ഒ, ശ്രീകുമാര്‍ ഉണ്ണിത്താന്‍ കോര്‍ഡിനേറ്റര്‍

Published on 13 October, 2018
ഫൊക്കാന മാധ്യമ സമിതി: അനില്‍ ആറന്മുള പിആര്‍ഒ, ശ്രീകുമാര്‍ ഉണ്ണിത്താന്‍ കോര്‍ഡിനേറ്റര്‍
ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2020 കണ്‍വെന്‍ഷന്‍ന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ ത്വരിത ഗതിയില്‍ നടന്നു വരുന്നതായും അതിലേക്കു വേണ്ടുന്ന വിവിധ കമ്മറ്റികളുടെ രൂപീകരണം നടക്കുന്നതായും ഫൊക്കാന പ്രസിഡന്റ് ശ്രി മാധവന്‍ നായര്‍ സെക്രട്ടറി ടോമി കൊക്കാട് എന്നിവര്‍ അറിയിച്ചു.

ഫൊക്കാനയുടെ പരിപാടികളും കണ്‍വെന്‍ഷന്റെ വിവരങ്ങളും ജനങ്ങളെ അറിയിക്കാനായി അമേരിക്കന്‍ മലയാള മാധ്യമ രംഗത്തെ പ്രമുഖരെ ചേര്‍ത്ത് പുതിയ മീഡിയ സമിതിയും രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അവര്‍ അറിയിച്ചു.

അനില്‍ ആറന്മുള ആയിരിക്കും പി ആര്‍ ഓ. ജോര്‍ജ് നടവയല്‍ , ശ്രീകുമാര്‍ ഉണ്ണിത്താന്‍, ബിജു കൊട്ടാരക്കര എന്നിവര്‍ കമ്മറ്റി അംഗങ്ങളായിരിക്കുമെന്നും മാധവന്‍നായരും ടോമിയും പറഞ്ഞു.

നിലവില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ ജോയിന്റ് സെക്രട്ടറി ആയ അനില്‍ ആറന്മുള 1990 മുതല്‍ അമേരിക്കന്‍ മലയാള മാധ്യമ രംഗത്തെ നിറ സാന്നിധ്യമാണ്. കേരളാ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് , ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര സൊസൈറ്റി പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അടൂര്‍ സ്വദേശിയായ ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാനയുടെ ഇപ്പോഴത്തെ എക്‌സികുട്ടീവ് വൈസ് പ്രെസിഡന്റുീ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രധാന കോര്‍ഡിനേറ്ററും ആണ്. മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റും പി ആര്‍ ഓ യുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പി ഡി ജോര്‍ജ് നടവയല്‍ ഫൊക്കാനയുടെ ഏറ്റവും മികച്ച പത്രപ്രവര്‍ത്തകനുള്ള 2004 ലെ അവാര്‍ഡ് ജേതാവാണ്. ഫൊക്കാനയുടെ മുന്‍ വക്താവും കവിയും സാമൂഹ്യ പ്രവര്‍ത്തകനും ആണ്. കേരളത്തില്‍ അധ്യാപകനായും പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഉദ്യോഗസ്ഥനായും ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് എഡ്യൂക്കേഷണല്‍ ഇന്‍സ്ട്രുക്ടര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് യൂണിവേഴ്‌സിറ്റി നാഷണല്‍ കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്, ഫ്രാങ്ക് ഫോര്‍ഡ് സ്കൂള്‍ ഓഫ് നഴ്‌സിംഗ് എന്നിവിടെങ്ങളില്‍ വിദ്യാഭ്യാസം.

മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആയ ബിജു ജോണ്‍ (കൊട്ടാരക്കര) ന്യൂയോര്‍ക് ട്രാന്‍സിറ്റ് അതോറിറ്റി ഉദ്യോഗസ്ഥനും കേരളാ ടൈംസ് എന്ന ഓണ്‍ലൈന്‍ പത്രത്തിന്റെ മാനേജിങ് എഡിറ്ററും ആണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക