Image

കേരള കത്തോലിക്കാ സഭയെ എങ്ങനെ നവീകരിക്കാം?

--ജോസഫ് പൊന്നോലി Published on 12 October, 2018
കേരള കത്തോലിക്കാ സഭയെ എങ്ങനെ നവീകരിക്കാം?
ഫ്രാങ്കോ മെത്രാന്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ പുരോഹിതന്മാരുടെ പീഡനങ്ങള്‍ കേരള കത്തോലിക്കാ സഭയെ എങ്ങനെ ബാധിക്കുന്നു എന്ന് ചര്‍ച്ച ചെയ്യാന്‍ കേരള കത്തോലിക്കാ റീഫോര്‍മേഷന്‍ മൂവ്‌മെന്റ് - നോര്‍ത്ത് അമേരിക്ക (കെ. സി. ആര്‍. എം. - എന്‍. എ.) ഒക്ടോബര് 10, 2018 നു ഒരു ടെലി കോണ്‍ഫറന്‍സ് നടത്തുകയുണ്ടായി. ചാക്കോ കളരിക്കല്‍ ആണ് ഈ ടെലികോണ്‍ഫെറെന്‍സ് സംഘടിപ്പിച്ചത്. എ. സി. ജോര്‍ജ് മോഡറേറ്റര്‍ ആയിരുന്നു. ജെയിംസ് ഐസക് കുരീക്കാട്ടില്‍ ചര്‍ച്ചാ വിഷയം അവതരിപ്പിച്ചു.

ഇന്നത്തെ കത്തോലിക്കാ സഭയുടെ സങ്കടകരമായ അവസ്ഥയും ജീര്ണതയും അവതാരകന്‍ കുരീക്കാട്ടിലും ചാക്കോ കളരിക്കലും വിവരിക്കുകയുണ്ടായി. സാമ്പത്തിക ചൂഷണങ്ങളും അതിക്രമങ്ങളും, ലൈംഗീക പീഡനങ്ങളും എല്ലാം സൂചിപ്പിക്കുന്നത് പൗരോഹിത്യ അധികാര ദുര്‍വിനിയോഗവും, ആദ്ധ്യാത്മികതക്കു പകരം ഭൗതീകതയും, ആഡംബര ജീവിതവും കേന്ദ്ര ബിന്ദു ആകുന്നതും കൊണ്ടാണ് എന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

സഭയെ ഈ ജീര്ണതയില്‍ നിന്നും അധപ്പതനത്തില്‍ നിന്നും എങ്ങനെ രക്ഷ പെടുത്താം, എങ്ങനെ നവീകരിക്കാം എന്നുള്ള ചോദ്യം ഉയര്‍ന്നു. അതിനുള്ള ഒരു മറുപടി ആണ് ഇവിടെ രേഖപ്പെടുത്തുന്നത്.

സഭ

സഭ എന്നത് പുരോഹിതന്മാരും മെത്രാന്‍ മാരും മാത്രമല്ല, വിശ്വാസികളുടെ ഒരു കൂട്ടായ്മ ആണ് എന്ന് സഭ മറന്നു പോയിരിക്കുന്നു എന്ന് തോന്നുന്നു.

സഭയുടെ നവീകരണം വിശ്വാസ സമൂഹത്തെ മുഴുവന്‍ പങ്കു ചേര്‍ത്തുകൊണ്ടായിരിക്കണം. . നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും, സേവന തല്പരതരായ അല്മായരെയും പങ്കെടുപ്പിച്ചുകൊണ്ട് സഭയെ നവീകരിക്കാന്‍ സാധിക്കും.

യേശുവിന്റെ പ്രബോധനങ്ങളില്‍ അധിഷ്ഠിതമായ ജീവിത രീതി പുനഃപ്രതിഷ്ഠ ചെയ്യേണ്ടിയിരിക്കുന്നു എന്ന് തോമസ് കൂവള്ളൂര്‍ സൂചിപ്പിക്കുകയുണ്ടായി. അധികാരത്തിനു പകരം സേവനം, ആചാരങ്ങളെക്കാള്‍ മൂല്യങ്ങള്‍, കരുണയും, പരസ്പര സ്‌നേഹവും പുനഃപ്രതിഷ്ഠ നേടിയാല്‍ ചൂഷണത്തിനോ, പീഡനങ്ങള്‍ക്കോ സ്ഥാനമില്ലാതാകും.

കുറ്റിച്ചൂലോ ചാട്ടവാറോ?

ജെറുസലേം ദേവാലയത്തില്‍ ചാട്ടവാറും കൊണ്ട് കേറിയ നസ്റായനായ യേശു യഹൂദ മത പുരോഹിത വര്‍ഗത്തെ വെള്ളയടിച്ച കുഴിമാടങ്ങള്‍ എന്ന് വിളിക്കാന്‍ ധൈര്യം കാണിച്ചു.

മാറ്റങ്ങള്‍ എളുപ്പമല്ല. പരമ്പരാഗത അന്ധ വിശ്വാസങ്ങളും, അനാചാരങ്ങളും ചട്ടങ്ങളും പെട്ടെന്ന് തുടച്ചു നീക്കാന്‍ വിഷമമാണ് എന്ന് അംഗീകരിക്കേണ്ടിയിരിക്കുന്നു. പരിവര്‍ത്തനത്തിന്റെ ശക്തികളെ സഭാ ദ്രോഹികള്‍ എന്ന് മുദ്ര കുത്തി അധികാര വര്‍ഗം ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കും. യേശുവിനും അതു തന്നെയാണ് സംഭവിച്ചത്.

നല്ല പുരോഹിതരെയും കന്യാ സ്ത്രീകളെയും ശക്തിപ്പെടുത്തി, സഭയിലെ പുഴുക്കുത്തുകള്‍, ആട്ടിന്‍ തോലിട്ട ചെന്നാക്കളെ, വെളിച്ചത്തു കൊണ്ട് വരേണ്ടിയിരിക്കുന്നു. സംവിധാനങ്ങളും, വ്യവസ്ഥിതികളും പരിശോധിച്ചു കുറ്റിച്ചൂലുകൊണ്ടു എന്നവണ്ണം വൃത്തിയാക്കേണ്ടിയിരിക്കുന്നു.

കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ നിയമത്തിനു വിധേയമാക്കണം. കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സഭയുടെ അംഗങ്ങള്‍ മുന്നോട്ടു വരണം.

നവീകരണം എങ്ങനെ?

സഭാ നവീകരണത്തിനുള്ള ചില ആശയങ്ങള്‍ ഇവിടെ രേഖപ്പെടുത്തുകയാണ്. ചര്‍ച്ചയിലൂടെയും, സംവാദത്തിലൂടെയും തീരുമാനങ്ങള്‍ എടുക്കാവുന്നതാണ്.

സഭയുടെ ഇന്നത്തെ ഫ്യുഡലിസ്‌റ് വ്യവസ്ഥിതി ജനാധിപത്യവത്കരിക്കേണ്ടിയിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യവും, ചര്‍ച്ചയും, സംവാദവും, ഇതിന്റെ ഭാഗം ആകണം. പുരോഹിതരുടെയും മെത്രാന്‍മാരുടെയും വസ്ത്ര രീതിയും, സംബോധനകളും മറ്റും പുനര്‍ അവലോകനം ചെയ്യേണ്ടിയിരിക്കുന്നു. ആജീവനാന്തമുള്ള പൗരോഹിത്യത്തിന്റെ ആവശ്യകത പുനര്‍ പരിശോധിക്കണം.

സഭയുടെ സ്വത്തു കൈകാര്യം ചെയ്യാന്‍ ചുര്ച്ച് ആക്ട് നിലവില്‍ വരണം.

പുരോഹിതന്മാരുടെയും, സഭാ മേലധികാരികളുടെയും അധികാരത്തിനു നിയന്ത്രണം വേണം. അധികാര ദുര്‍വിനിയോഗവും, സാമ്പത്തിക അതിക്രമങ്ങളും തടയാനും, അന്വേഷിക്കാനും ഒരു നിഷ്പക്ഷ നിരീക്ഷണ വിജിലന്‍സ് ഓഡിറ്റ് സംവിധാനം നിലവില്‍ വരണം.

പൗരോഹിത്യ ലൈംഗീക അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ അമേരിക്കയിലും ഓസ്ട്രേലിയയിലും ചെയ്ത പോലെ സഭയില്‍ ഒരു കമ്മീഷന്‍ സ്ഥാപിക്കണം.

വിശ്വാസ സംഹിതകളും ആചാരങ്ങളും നവീകരിക്കണം. കുമ്പസാര പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ രഹസ്യ കുമ്പസാരം നിര്‍ത്തലാക്കി പോപ്പ് പോള്‍ ആറാമന്‍ ഏര്‍പ്പെടുത്തിയ പൊതുവായ രഹസ്യ കുമ്പസാരം വീണ്ടും നിലവില്‍ വരണം.

പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും നിര്‍ബന്ധ ബ്രഹ്മചര്യം എടുത്തു കളയണം.

പീഡനത്തിന് ഇരയായവരെ സംരക്ഷിക്കാനുള്ള ഏര്‍പ്പാട് ഉണ്ടാകണം. 
Join WhatsApp News
ഫിലിപ്പോസ് 2018-10-12 09:23:08
കത്തോലിക്കാ സഭയെ മാത്രം നവീകരിച്ചാൽ മതിയോ ? യാക്കോബായ ഓർത്തഡോൿസ് സഭകളെ നവീകരിക്കണ്ടേ ? നല്ല സമർപ്പണവും വിദ്യാഭ്യാസവും വിവരവും ഉള്ളവരെ മാത്രം കുഞ്ഞാടുകളെ നയിക്കുവാൻ തിരഞ്ഞെടുക്കുക. അതും ആവശ്യത്തിൽ കൂടുതൽ വേണ്ട. അവർക്കു ആവശ്യത്തിൽ കൂടുതൽ ആർഭാട വാഹനങ്ങളും മറ്റു സൗകര്യങ്ങളും കൊടുക്കാതിരിക്കുക. സ്വീകരണ ചടങ്ങുകൾ ഒഴിവാക്കുക. സഭയുടെ പള്ളികളും സ്വത്തുക്കളും കൈകാര്യം ചെയ്യുവാൻ പ്രത്യേക ഏജൻസികളെ സർക്കാർ നിയന്ത്രണത്തിൽ ആക്കുക. സഭയിൽ പരാതികൾ വേഗത്തിൽ കൈകാര്യം ചെയ്യുവാൻ ഏർപ്പാടുകൾ ചെയ്യുക. ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ ഇടയൻ മാർ ആക്കരുത് .   പിന്നെ എന്തെല്ലാം ചെയ്താലും ഈ സഭകൾ രക്ഷപ്പെടുമോ എന്നറിയില്ല... കാരണം സഭയുടെ അടിസ്ഥാനം മാറി പോയി... 
JOHN DE 2018-10-12 13:10:10
https://www.facebook.com/groups/Jesus.And.Truths/permalink/330906357471938/
==>> JESUS MADE EVERY BELIEVER ((INCLUDES WOMEN )) PRIESTS. READ BELOW. EVERYONE SHOULD BELIEVE WHAT JESUS DID AND SHOULD DO AS TOLD IN THE POST. THEN THE CHURCH LEADERS WILL KNOW THEY ARE HUMANS LIKE OTHERS & LADIES .
------------------------------
നമ്മെസ്‌നേഹിക്കുകയും സ്വന്തം രക്‌തത്താല്‍ നമ്മെപാപത്തില്‍നിന്നു മോചിപ്പിക്കുകയും സ്വപിതാവായ ദൈവത്തിന്‍െറ """""രാജ്യവും പുരോഹിതരും""""" ആക്കുകയും ചെയ്‌ത വനു മഹത്വവും പ്രതാപവും എന്നേക്കും ഉണ്ടായിരിക്കട്ടെ! ആമേന്‍.

വെളിപാട്‌ 1 : 6
------------------------------
REVELATION 1:5--6, IN BIBLE.
5....= = = = = To him ((JESUS CHRIST)) who loves us and has freed us* from our sins by his blood,
6....who has made us into a kingdom, ===>>>priests for his God and Father ((PRIESTS FOR HIS GOD AND FATHER ))<<<===, to him be glory and power forever [and ever]. Amen.
------------------------------
==>> READ: MATHEW 5:19 & ACTS 5:29 & ACTS 2:46 & LUKE 22:19--20 & MATHEW 28:20.
http://reinstate-lords.blogspot.com/
http://reinstate-lords.blogspot.com/

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക