Image

തൃശൂരിലും കൊച്ചിയിലും എ.ടി.എം തകര്‍ത്ത്‌ 35 ലക്ഷം കവര്‍ന്നു

Published on 12 October, 2018
തൃശൂരിലും കൊച്ചിയിലും എ.ടി.എം തകര്‍ത്ത്‌ 35 ലക്ഷം കവര്‍ന്നു

സംസ്ഥാനത്ത്‌ രണ്ട്‌ എടിഎം കൗണ്ടറുകള്‍ തകര്‍ത്ത്‌ 35 ലക്ഷം രൂപ കവര്‍ന്നു. തൃശൂര്‍ ജില്ലയിലെ കൊരട്ടിയിലെയും കൊച്ചി ഇരുമ്പനത്തുമാണ്‌ എടിഎമ്മുകള്‍ തകര്‍ത്ത്‌ ലക്ഷങ്ങള്‍ കവര്‍ന്നിരിക്കുന്നത്‌. എടിഎമ്മില്‍ പണം എടുക്കാന്‍ എത്തിയവരാണ്‌ വിവരം പൊലീസില്‍ അറിയിച്ചത്‌.

തൃപ്പൂണിത്തുറ ഇരുമ്പനത്ത്‌ എസ്‌ബിഐയുടെ എടിഎമ്മില്‍ നിന്ന്‌ 25 ലക്ഷം രൂപയും ചാലക്കുടി കൊരട്ടിയില്‍ സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന്‌ പത്ത്‌ ലക്ഷം രൂപയുമാണ്‌ നഷ്ടപ്പെട്ടത്‌.

ഭിത്തി തുരന്ന്‌ ഗ്യാസ്‌ കട്ടര്‍ ഉപയോഗിച്ചാണ്‌ മോഷണം നടത്തിയതെന്നാണു വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക