Image

രോഗാണുക്കള്‍ പടരാന്‍ സാധ്യതയുള്ള മതചടങ്ങുകള്‍ വിലക്കാന്‍ നിയമപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ; അപ്പവും വീഞ്ഞും നാവില്‍ നല്‍കരുത്‌

Published on 12 October, 2018
രോഗാണുക്കള്‍ പടരാന്‍ സാധ്യതയുള്ള മതചടങ്ങുകള്‍ വിലക്കാന്‍ നിയമപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ; അപ്പവും വീഞ്ഞും നാവില്‍ നല്‍കരുത്‌

കുര്‍ബാനകളില്‍ വിശ്വാസികള്‍ക്ക്‌ നല്‍കുന്ന അപ്പവും വീഞ്ഞും അടക്കം രോഗാണുക്കള്‍ പടരാന്‍ സാധ്യതയുള്ള മതചടങ്ങുകള്‍ വിലക്കാന്‍ നിയമപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തു. ഒരാളില്‍ നിന്ന്‌ മറ്റൊരാളിലേക്ക്‌ പകരാന്‍ സാധ്യതയുള്ള ഇത്തരം ചടങ്ങുകളും ആരാധനരീതികളും നിരോധിക്കാന്‍ സര്‍ക്കാരിന്‌ അധികാരം നല്‍കണമെന്ന്‌ ജസ്റ്റിസ്‌ കെ.ടി. തോമസ്‌ അധ്യക്ഷനായ സമിതി തയ്യാറാക്കിയ കരട്‌ ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

നിപ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്തരം ഒരു നിയമത്തിന്റെ ആവശ്യകത ഉയര്‍ന്നു വന്നത്‌. മാതൃഭൂമിയാണ്‌ ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.

'ദി കേരള റെഗുലേഷന്‍ ഓഫ്‌ പ്രൊസീജിയേഴ്‌സ്‌ ഫോര്‍ പ്രിവന്റിങ്‌ പേഴ്‌സണ്‍ ടു പേഴ്‌സണ്‍ ട്രാന്‍സ്‌മിഷന്‍ ഓഫ്‌ ഇന്‍ഫെക്ഷിയസ്‌ ഓര്‍ഗാനിസംസ്‌' എന്നാണ്‌ നിര്‍ദിഷ്ട നിയമത്തിന്റെ പേര്‌. സമിതി തയ്യാറാക്കിയ കരട്‌ ബില്ലില്‍ ഏതൊക്കെ ചടങ്ങാണ്‌ വിലക്കേണ്ടതെന്ന്‌ എടുത്ത്‌ പറഞ്ഞിട്ടില്ല.

നിയമം നിലവില്‍ വരുന്നതിന്‌ മുന്നോടിയായി കമ്മീഷന്‍തന്നെ ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായം തേടും. തുടര്‍ന്ന്‌ ആവശ്യമായ മാറ്റം വരുത്തി സര്‍ക്കാരിന്‌ സമര്‍പ്പിക്കും. സര്‍ക്കാരിന്‌ സ്വീകാര്യമെങ്കില്‍ നിയമസഭയില്‍ അവതരിപ്പിച്ച്‌ നിയമമാക്കാം.

ഉമിനീര്‍, വായു, രക്തം, ശരീരസ്രവങ്ങള്‍ എന്നിവ വഴി പകരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ നിയന്ത്രിക്കലാണ്‌ നിയമത്തിന്റെ പ്രധാന ലക്ഷ്യം. നിയമം നിലവില്‍ വന്നാല്‍ ഇത്‌ ലംഘിക്കുന്നവര്‍ക്ക്‌ ആറുമാസം വരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ നല്‍കാനാണ്‌ വ്യവസ്ഥ.

ടൂത്ത്‌ ബ്രഷ്‌, മുഖാവരണങ്ങള്‍ എന്നിവ ഉപയോഗിച്ച ശേഷം മറ്റൊരാള്‍ക്ക്‌ കൈമാറുന്നതും കുറ്റകരമാകും. കുര്‍ബാന എന്ന ഒരു മതത്തിന്റെ ചടങ്ങ്‌ മാത്രമല്ല. രോഗാണുക്കള്‍ പടരാന്‍ സാധ്യതയുള്ള എല്ലാ മതചടങ്ങുകളും നിയമത്തിന്റെ പരിധിയില്‍ വരും.
Join WhatsApp News
പകര്‍ച്ചവ്യാധി 2018-10-12 15:25:02
മതം= പകര്‍ച്ചവ്യാധി + മാരകമായ വിഷം. മതം തലയില്‍ ഏറ്റിയാല്‍ ജീവ പര്യന്തം തടവും.
andrew

സത്യ വിശ്വാസി 2018-10-12 15:33:56
എന്‍റെ ഈശോയെ ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുവല്ലോ. ഇശോയുടെ തിരു ശരിരം  രോഗ അണുക്കള്‍ പകര്‍ത്തുന്നുവോ?.
 അവിടേയും ഇവിടേയും ഒക്കെ ചൊരിഞ്ഞു കൊണ്ട് നില്‍ക്കുന്ന ചായ കടക്കാരനും, തട്ടുകടക്കാരനും, പലര്‍ നക്കിയ ഷാപ്പിലെ പ്ലേറ്റ്  ഇവ ഒന്നും അണുക്കള്‍ പരത്തുന്നില്ല
എന്‍റെ യേശുവേ വേഗം വരണേ 

keraleeyan 2018-10-12 18:06:55
കെ.ടി. തൊമസ്, കമാല്‍ പാഷ തുടങ്ങിയ റിട്ട. ജഡ്ജിമാര്‍ നാവടക്കണം. കെ.റ്റി. തോമസ് കേരളത്തിനെതിരെ മുല്ലപ്പെരിയാര്‍ കമ്മീഷനില്‍ തീര്‍പ്പു കല്പിച്ചു. എറ്റവും വലിയ ദ്രോഹമായിരുന്നു അത്.
തീരുമാനം അങ്ങനെ അല്ലെങ്കില്‍ തമിഴ്‌നാട്ടില്‍ പ്രശ്‌നം ആകും എന്നു പറഞ്ഞായിരുന്നു തീര്‍പ്പ്‌ 

അ വിശ്വാസി 2018-10-13 06:14:14
യേശു ദേവൻ പറഞ്ഞ കാര്യങ്ങൾ മനസ്സിലാവാത്ത പുരോഹിതന്മാർ അദ്ദേഹത്തെ അപ്പത്തിൽ ആവാഹിച്ചു ക്രിസ്ത്യാനിയുടെ വായിൽ കൊടുക്കും.  പിറ്റേ ദിവസ്സം മറ്റു ആഹാരം എന്നപോലെ വിസ്സർജ്ജിക്കും. അങ്ങനെ തിന്നു കക്കൂസിൽ കളയേണ്ട ആളാണോ യേശുദേവൻ. അതൊരു വിശ്വാസ്സം അങ്ങിനെ നടക്കട്ടെ. എന്നാലത് അല്പം ശുചിത്വത്തോടെ ചെയ്തുകൂടെ. നൂറു കണക്കിന് ആളുകളുടെ വായിൽ കയ്യിടുന്ന പാതിരിയും ഡെങ്കി പരത്തുന്ന കൊതുകും ഒരു പോലെ അല്ലെ. അത് ചൂണ്ടിക്കാണിച്ചവർ കുറ്റക്കാരോ. അല്ലെങ്കിലും നമുക്ക് ജഡ്ജിമാരായ കെ ജി ബാലകൃഷ്ണനും, ഹേമയും ആന്റണി ഡൊമനിക്കും ആണല്ലോ വേണ്ടത്. കമൽ പാഷയുടെ ഏഴു തലമുറ ഫ്രാങ്കോ പിതാവിന്റെ ശാപം എറ്റു നശിച്ചു പോകാതിരുന്ന മതി. 
truth and justice 2018-10-13 09:12:47
Jesus said that Do this in remembrance of me, but some christian group believes  and teaches that when the priest bless the bread and grape juice and not actual wine the bread becomes the actual body of Jesus and the wine becomes the actual blood of Jesus Christ.That is the real problem.The Bible teaches very clearly that Jesus said " Do this in remembrance of me" means the death and burial and resurrection.
Mathew V. Zacharia. New Yorker 2018-10-13 13:00:20
Holy Communion, Eucharist or Mass: This is an encroachment of mine as well as many faith believing community. Needs to be dismissed. Mathew V. Zacharia, Gospel John chapter 6 believer
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക